ഫു ഹിൻ റോങ് ക്ല

Coordinates: 16°58′36″N 101°02′24″E / 16.97667°N 101.04000°E / 16.97667; 101.04000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫു ഹിൻ റോങ് ക്ല ദേശീയോദ്യാനം
Map showing the location of ഫു ഹിൻ റോങ് ക്ല ദേശീയോദ്യാനം
Map showing the location of ഫു ഹിൻ റോങ് ക്ല ദേശീയോദ്യാനം
Location within Thailand
LocationLoei, Phitsanulok and Phetchabun Provinces, Thailand
Coordinates16°58′36″N 101°02′24″E / 16.97667°N 101.04000°E / 16.97667; 101.04000
Area307 km2
Established1984
Visitors131,472 (in 2007)

ഫു ഹിൻ റോങ് ക്ല, ഫിറ്റ്സാനുലോക് പ്രോവിൻസിലെ ഫിറ്റ്സാനുലോക് പട്ടണമദ്ധ്യത്തിൽ നിന്ന് 130 കിലോമീറ്റർ ദൂരെ, 307 km² പ്രദേശം ഉൾക്കൊള്ളുന്ന പർവ്വതങ്ങളും കുന്നുകളും നിറഞ്ഞ മേഖലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ കിഴക്ക് ലോയെയ്, ഫെറ്റ്ചാബുൻ പ്രോവിൻസുകൾ സ്ഥിതി ചെയ്യുന്നു. ലാവോസ് അതിർത്തിയിൽ നിന്ന് ഇവിടേയ്ക്ക് 40 കിലോമീറ്റർ ദൂരമുണ്ട്.  ഇത് ലുവാങ് പ്രബാങ് മോൺടെയ്ൻ റെയിൻ ഫോറസ്റ്റ് എക്കോറീജിൻറെ ഭാഗവുമാണ്.[1]

ഭൂമിശാസ്ത്രം[തിരുത്തുക]

ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 16°58′36″N 101°02′24″E ആണ്ഈ. ഈ മേഖല മുഴുവൻ ധാരാളം പരുക്കൻ മലനിരകൾ നിലകൊള്ളുന്നു. ഫെറ്റ്ചാബുന് പർവ്വതനിരകളിലെ "ഫൂ താപ് ബോയെക്" ആണ് ഏറ്റവും ഉയരമുള്ള കൊടുമുടി. ഈ പർവ്വതം "ഫു മാൻ ഖാവോ" എന്നും അറിയപ്പെടുന്നു. 1794 മീറ്റർ ഉയരമുണ്ട് ഈ പർവ്വതത്തിന്. ഇത് സ്ഥിതി ചെയ്യുന്നത് ലോയെയ് പ്രോവിൻസിലുള്ള ഇത് ദേശീയോദ്യാനത്തിൻറെ പരിധിയിലാണ് നിലനിൽക്കുന്നത്.[2] ദേശീയോദ്യാനത്തിൻറെ വടക്കു വശം ലാവോസിൻറെ അതിർത്തിയാണ്. പാർക്കിൻറെ തെക്കുവശം ഫെറ്റ്ചാബുൻ പ്രോവിൻസു വരെ നീണ്ടുകിടക്കുന്നു. ഫു ഫാങ് മ, ഫു ലോം ലോ, ഫു ഹിൻ റോങ് ക്ല എന്നിവയാണ് പർവ്വതനിരയിലെ മറ്റു കൊടുമുടികൾ രണ്ടാമത്തെ വലിയ കൊടുമുടിയായ ഫു ലോം ലോയുടെ ഉയരം 1,664 മീറ്ററാണ്. Within the park are the sources of the മൂയിറ്റ് ഡോൺ, ലുവാങ് യായി എന്നീ നദികൾ ദേശീയോദ്യാനത്തിനുള്ളിൽ നിന്നാണ് ഉത്ഭവിക്കുന്നത്.[3] ചരിത്രം ഉറങ്ങുന്ന പ്രദേശങ്ങൾ കൂടാതെ ഈ ദേശീയോദ്യാനം അനേകം വെള്ളച്ചാട്ടങ്ങളും നിരീക്ഷണ കേന്ദ്രങ്ങളും ഉൾക്കൊള്ളുന്നു. ഈ ദേശീയോദ്യാനത്തിൽ വിവിധയിനം കാട്ടുപൂക്കളുടെ അനേകം വർഗ്ഗങ്ങൾ കാണപ്പെടുന്നു.

ചരിത്രം[തിരുത്തുക]

പരുക്കനും തന്ത്രപ്രധാനവുമായ മേഖലയായതിനാലും 1970 കളിൽ തായ്‍ലാൻറ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ ഒളിപ്പോരു നടത്തിയിരുന്നത് ഈ മേഖല കേന്ദ്രീകരിച്ചായിരുന്നു. അവരുടെ പ്രധാന ശക്തികേന്ദ്രം ഇവിടെയായിരുന്നു. അക്കാലത്തെ അവരുടെ ഒളിസ്ഥലങ്ങളും ക്യാമ്പുളും ഇപ്പോഴും അവിടെ സ്ഥിതി ചെയ്യുന്നു. ഇത് ടൂറിസ്റ്റുകളുടെ ആകർഷിക്കുകയും ചെയ്യുന്നു. ഫു ഹിൻ റോങ് ക്ല ഒരു ദേശീയോദ്യാനമായി 1984 ലാണ് പ്രഖ്യാപിക്കപ്പെട്ടത്. 

ജന്തുജാലങ്ങൾ[തിരുത്തുക]

വലിയ സസ്തനജീവികളിൽ ഭൂരിപക്ഷവും കമ്യൂണിസ്റ്റുകളും സർക്കാരും തമ്മിലുള്ള യുദ്ധകാലത്ത് വംശനാശം സംഭവിച്ചു. എന്നിരുന്നാലും ഏതാനും കടുവകൾ ഇപ്പോഴും അപൂർവ്വമായി കാണപ്പെടുന്നുണ്ട്. കടുവ വംശത്തിന് അനുയോജ്യമായ വലിപ്പമല്ല ദേശീയോദ്യാനത്തിനുള്ളത്. അതുപോലെ തന്നെ ഈ ദേശീയോദ്യത്തിനു തൊട്ട് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുവാൻ പറ്റിയ മറ്റു ദേശീയോദ്യാനങ്ങളൊന്നും തന്നെ ഇതിനോടു ചേർന്നു സ്ഥിതി ചെയ്യുന്നില്ല. ഏഷ്യൻ കറുത്ത കരടി, പുള്ളിപ്പുലി, പൂച്ചപ്പുലി എന്നിവയെയും അപൂർവ്വമായി ഈ മേഖലയിൽ കാണുവാൻ സാധിക്കും.

പക്ഷികൾ[തിരുത്തുക]

നൂറുകണക്കിനു പക്ഷികളുടെ താവളമാണ് ഈ ദേശീയോദ്യാനം. ചുവന്ന ചുണ്ടുള്ള ചോലക്കുടുവൻ , വെള്ളിക്കാതുള്ള മെസിയ, ഈറ്റ പൊളപ്പൻ, ചെമ്പുകൊട്ടി, തവിടൻ  കത്രികപ്പക്ഷി, നേപ്പാൾ വീട്ടു കുരുവി എന്നിവയാണ് ഇവിടെ കാണപ്പെടുന്ന ഏതാനും പക്ഷിവർഗ്ഗങ്ങൾ.

ദേശീയോദ്യാനത്തിലെ ആകർഷക ഘടകങ്ങൾ[തിരുത്തുക]

വെള്ളച്ചാട്ടങ്ങൾ[തിരുത്തുക]

ദേശീയോദ്യാനത്തിനുള്ള ഏതാനും വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇവയിൽ അധികവും വനത്തിനുള്ളിലെ, ദൂരം കുറഞ്ഞതും ദുർഘടമായതുമായ (4 മുതൽ 5 വരെ കിലോമീറ്റർ) വഴിത്താരയിലൂടെ കാൽനടയായി എത്തിച്ചേരാൻ സാധിക്കുന്നതാണ്.

റോമ്ഗ്ലാവോ, പാരഡോൺ വെള്ളച്ചാട്ടങ്ങൾ[തിരുത്തുക]

ദേശീയോദ്യാനത്തിൻറെ മുഖ്യകാര്യാലയത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ള വഴിത്താരയിലൂടെ സഞ്ചരിച്ച് രണ്ടു വെള്ളച്ചാട്ടങ്ങളുടേയും സമീപത്തെത്താം.

മാൻ ഡായെങ് വെള്ളച്ചാട്ടം[തിരുത്തുക]

ദേശീയോദ്യാനത്തിന് 22 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന 32 തട്ടുകളായി ഒഴുകുന്ന ഈ വെള്ളച്ചാട്ടം, പ്രധാന പാതയിലെ സന്ദർശക കേന്ദ്രത്തിൽ നിന്ന് 3.5 കിലോമീറ്റർ നീളമുള്ള വനപാതയിലൂടെ സഞ്ചരിച്ച് എത്താവുന്നതാണ്. ഇവിടേയ്ക്കു പോകുവാൻ ദേശീയോദ്യാനത്തിലെ ജീവനക്കാരുടെ അകമ്പടിയും നല്കുന്നു.

ശ്രീപാച്രിൻ വെള്ളച്ചാട്ടം[തിരുത്തുക]

ഈ ഇടത്തരം വെള്ളച്ചാട്ടം, ഹുയെ നംസായി വില്ലേജുവഴി 600 മീറ്റർ ദൂരമുള്ള വഴിത്താരയിലൂടെ എത്തിച്ചേരാവുന്നതാണ്.

ഗാൻഗ്ലാഡ്, റ്റഡ്ഫ വെള്ളച്ചാട്ടങ്ങൾ[തിരുത്തുക]

ഇ ചെറിയ വെള്ളച്ചാട്ടം ഗാൻഗ്ലാഡ് വെള്ളച്ചാട്ടം ഹുയെ നംസായി വില്ലേജ് വഴി വനത്തിലെ ദുർഘടപാതയിലൂടെ രണ്ടുകിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് എത്തിച്ചേരാം 

അവലംബം[തിരുത്തുക]

  1. Luang Prabang montane rain forests
  2. Phu Thap Buek - Cabbage farms
  3. "Phu Hin Rong Kla National Park". Archived from the original on 2016-04-18. Retrieved 2016-11-23.
"https://ml.wikipedia.org/w/index.php?title=ഫു_ഹിൻ_റോങ്_ക്ല&oldid=3638473" എന്ന താളിൽനിന്ന് ശേഖരിച്ചത്