പൂച്ചപ്പുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂച്ചപ്പുലി[1]
Bengalkatze.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
കുടുംബം: Felidae
ജനുസ്സ്: Prionailurus
വർഗ്ഗം: P. bengalensis
ശാസ്ത്രീയ നാമം
Prionailurus bengalensis
(Kerr, 1792)
Leopard Cat area.png
Leopard cat range

ഏഷ്യയിൽ കാണപ്പെടുന്ന ഒരിനം കാട്ടുപൂച്ചയാണ് പൂച്ചപ്പുലി. ഈ പൂച്ചയുടെ പന്ത്രണ്ടോളം സബ്സ്പീഷീസുകളെ കണ്ടുവരുന്നു. ശരീരത്തിൽ പുള്ളിപ്പുലിയുടെ പോലയുള്ള പുള്ളികൾ ഉള്ളതിനാലാണ് പൂച്ചപ്പുലി എന്ന പേരുവന്നത്. കേരളത്തിലും ഇവയെ സാധാരണമായി കണ്ടുവരുന്നു.[2]

സ്വഭാവസവിശേഷതകൾ[തിരുത്തുക]

വീട്ടിൽ വളർത്തുന്ന പൂച്ചയുടെ വലിപ്പം തന്നെയാണ് പൂച്ചപ്പുലിക്കും ഉള്ളത്. കാലുകൾക്ക് അല്പം നീളം കൂടുതലാണ്. സാധാരണ പൂച്ചകളെപ്പോലെ തന്നെ നിറഭേദങ്ങൾ കണ്ടുവരുന്നുണ്ട്. അര കിലോഗ്രാം മുതൽ മൂന്ന് കിലോഗ്രാം വരെ ഭാരം ഉണ്ടാകും. 38 സെ.മീ. മുതൽ 66 സെ.മി. വരെ നീളവും കാണാം. വടക്കേ ചൈനയിലും സൈബീരിയയിലും ഉള്ള പൂച്ചപ്പുലികൾ 7 കിലോഗ്രാം വരെ ഭാരമുണ്ടാകാറുണ്ട്. [3]

വിതരണം[തിരുത്തുക]

ഏഷ്യയിൽ മിക്കയിടങ്ങളിലും ഇവയെ കാണാം. കൊറിയ, ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം തുടങ്ങിയയിടങ്ങളിലെല്ലാം ഇവയുടെ സാന്നിദ്ധ്യമുണ്ട്. കൃഷി ചെയ്യുന്നിടങ്ങളിൽ കാണപ്പെടാറുണ്ടെങ്കിലും കൂടുതലായും കാടുകൾ ഇഷ്ടപ്പെടുന്നവരാണ് പൂച്ചപ്പുലികൾ. ഹിമാലയിത്തിലെ ഒരു കിലോമീറ്റർ ഉയരമുള്ള മലനിരകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

ജീവിതരീതി[തിരുത്തുക]

ഒറ്റയ്ക്കു ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പൂച്ചപ്പുലികൾ. ഇണചേരുന്ന കാലത്തു മാത്രമാണ് ഇവ മറ്റു പൂച്ചപ്പുലികളുമായി ബന്ധം സ്ഥാപിക്കുന്നത്. ചില പൂച്ചകൾ പകൽ ഇരതേടാറുണ്ടെങ്കിലും ഭൂരിഭാഗവും രാത്രി ഇര തേടാൻ ഇഷ്ടപ്പെടുന്നവരാണ്. [4]

അവലംബം[തിരുത്തുക]

  1. Wozencraft, W. C. (16 November 2005). Wilson, D. E., and Reeder, D. M. (eds), എഡി. Mammal Species of the World (3rd edition എഡി.). Johns Hopkins University Press. ISBN 0-801-88221-4. 
  2. http://www.mathrubhumi.com/wayanad/news/877091-local_news-mananthavadi-%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%BF.html
  3. Sunquist, M., Sunquist, F. (2002). Wild cats of the World. Chicago: University of Chicago Press. pp. 225–232. ഐ.എസ്.ബി.എൻ. 0-226-77999-8. 
  4. Grassman Jr, L. I., Tewes, M. E., Silvy, N. J., Kreetiyutanont, K. (2005) Spatial organization and diet of the leopard cat (Prionailurus bengalensis) in north-central Thailand. Journal of Zoology (London) 266: 45–54.
"http://ml.wikipedia.org/w/index.php?title=പൂച്ചപ്പുലി&oldid=1715123" എന്ന താളിൽനിന്നു ശേഖരിച്ചത്