ഫത്തിഹ് അക്കിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫത്തിഹ് അക്കിൻ

അക്കിൻ 2010-ൽ
ജനനം 1973 ഓഗസ്റ്റ് 25 (1973-08-25) (വയസ് 38)
ഹാബെർഗ്, ജർമ്മനി
ഉദ്യോഗം ചലച്ചിത്ര സംവിധായകൻ
സജീവം 1995 – present


ഫത്തിഹ് അക്കിൻ ജർമ്മൻ ചലച്ചിത്ര സംവിധായകനും നടനും തിരകഥാകൃത്തുമാണ്.[1] ജർമ്മനിയിലെ തുർക്ക് വംശജരെ അധികരിച്ച് ചിത്രങ്ങളെടുക്കുന്നതിൽ ശ്രദ്ധേയൻ.

1973ൽ ജർമ്മനിയിലെ ഹാബെർഗിൽ തുർക്ക് വംശജരായ മാതാപിതാകൾക്ക് ജനിച്ചു.[2] 2000ൽ ഹാബെർഗ് കലാലയത്തിൽ നിന്നും വിഷ്വൽ കമ്മ്യൂണിഷനിൽ ബിരുദം നേടി. 1998ൽ ആദ്യ മുഴുനീള ചലച്ചിത്രം "ഷോർട്ട് ഷാപ്പ് ഷോക്ക്" പുറത്തിറങ്ങി. 2000ൽ യാത്രയും പ്രണയവും പ്രമേയമാക്കി "ഇൻ ജൂലൈ" എന്ന ചിത്രവും 2001-ൽ ജന്മദേശത്തിലേക്ക് തിരിച്ചുപോകുന്ന യുവസംവിധായകന്റെ കഥ പറയുന്ന "സോലിനോ" എന്ന ചിത്രവും സംവിധാനം ചെയ്തു. 2005ൽ പുറത്തിറങ്ങിയ ഹെഡ്-ഓൺ അന്താരാഷ്ട്ര ശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചുപറ്റി. ഹെഡ്-ഓൺ 2004-ലെ ബെർലിൻ അന്താരാഷ്ട ചലച്ചിത്ര മേളയിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണ്ണ കരടി പുരസ്ക്കാരവും ഏറ്റവും മികച്ച ചിത്രത്തിനുള്ള യൂറോപ്യൻ ചലചിത്ര പുരസ്ക്കാരവും നേടി.

2005-ൽ ഇസ്താംബുൾ സംഗീത സദസുകളെ ആസ്പ്തമാക്കി "ക്രോസിങ്ങ് ദ ബ്രിഡ്ജ്; ദി സോൾ ഓഫ് ഇസ്താംബുൾ" എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. 2007ൽ പുറത്തിറങ്ങിയ ദ എഡ്ജ് ഓഫ് ഹെവൻ ആ വർഷത്തെ കാൻസ് അന്താരാഷ്ട്ര് ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച തിരകഥയ്ക്കുള്ള പുരസ്ക്കാരത്തിന് അർഹമായി.[3][4] ദ എഡ്ജ് ഓഫ് ഹെവൻ 2007ലെ യൂറോപ്യൻ പാർലിമെന്റ് നൽകുന്ന പ്രഥമ ലക്സ് ചലച്ചിത്ര പുരസ്ക്കാരവും നേടി.[5] 2009ൽ പുറത്തിറങ്ങിയ "സോൾ കിച്ചൻ" വെനീസ് അന്താരാഷ്ടട്ര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പുരസ്ക്കാരത്തിന് അർഹമായി. [6]


ഫത്തിഹ് അക്കിൻ 2010 ഗോവ ചലച്ചിത്രമേളയിൽ തന്റെ ചിത്രം സോൾ കിച്ചനെക്കുറിച്ച് സംസാരിക്കുന്നു

ഉള്ളടക്കം

[തിരുത്തുക] ചലച്ചിത്രങ്ങൾ

  • ഷോർട്ട് സ്പാർക്ക് ഷോക്ക്
  • ഇൻ ജൂലൈ
  • സൊളിനോ
  • ഹെഡ്-ഓൺ
  • വിഷൻസ് ഓഫ് യൂറോപ്പ്
  • ദ എഡ്ജ് ഓഫ് ഹെവൻ
  • ന്യൂയോർക്ക്, ഐ ലവ് യൂ
  • Deutschland 09
  • സോൾ കിച്ചൻ

[തിരുത്തുക] ഹ്രസ്വ ചിത്രങ്ങൾ

  • സെൻസിൻ... യൂആർ ദ വൺ
  • വീഡ്
  • ഗാർബേജ് ഇൻ ദ ഗാർഡൻ ഓഫ് ഈഡൻ

[തിരുത്തുക] ഡോക്യുമെന്ററി

  • Denk ich an Deutschland - Wir haben vergessen zurückzukehren
  • ക്രോസിങ്ങ് ദ ബ്രിഡ്ജ്; ദി സോൾ ഓഫ് ഇസ്താംബുൾ

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഫത്തിഹ്_അക്കിൻ&oldid=1313731" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ