പ്ലഗിൻ (കമ്പ്യൂട്ടർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോസില്ല ഫയർഫോക്സ് ഇൻസ്റ്റാൾ ചെയ്ത പ്ലഗ്-ഇന്നുകളുടെ ഒരു ലിസ്റ്റ് പ്രദർശിപ്പിക്കുന്നു

നിലവിൽ ഉള്ള ഒരു സോഫ്റ്റ്‌വെയറിന് പുതിയ കഴിവുകൾ നൽകാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ ഭാഗങ്ങളെ ആണ് പ്ലഗിൻ എന്ന് വിളിക്കുന്നത്‌. പ്ലഗിനുകൾ ചേർത്ത് വിപുലീകരിക്കാവുന്ന സോഫ്റ്റ്‌വെയറുകൾക്ക് ഏറ്റവും നല്ല ഉദാഹരണം ആണ് വെബ്‌ ബ്രൌസറുകൾ. ജാവ പ്ലഗിൻ , അഡോബ് ഫ്ലാഷ് പ്ലഗിൻ, സിൽവർ ലൈറ്റ് പ്ലഗിൻ തുടങ്ങിയവ വെബ്‌ ബ്രൌസർ പ്ലഗിനുകൾ ആണ്.

വ്യത്യസ്‌ത ഉപയോക്താക്കളുടെ ഉദ്ദേശ്യത്തിനോ വിഷയത്തിനോ അഭിരുചികൾക്കോ അനുയോജ്യമായ രീതിയിൽ പ്രത്യേക സോഫ്‌റ്റ്‌വെയറിലേക്കും വെബ്‌സൈറ്റുകളിലേക്കും പ്രയോഗിക്കാൻ കഴിയുന്ന ഒരു ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് (GUI) ഉപയോഗിച്ചുകൊണ്ട്, അധികമോ മാറിയതോ ആയ ഗ്രാഫിക്കൽ രൂപ വിശദാംശങ്ങൾ അടങ്ങിയ പ്രീസെറ്റ് പാക്കേജാണ് തീം അല്ലെങ്കിൽ സ്കിൻ. ഒരു കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ അല്ലെങ്കിൽ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഫ്രണ്ട്-എൻഡ് ജിയുഐ (കൂടാതെ വിൻഡോ മാനേജർമാർ) എന്നിവയുടെ രൂപവും ഭാവവും ഇഷ്ടാനുസൃതമാക്കാൻ സാധിക്കും.

ഉദ്ദേശ്യവും ഉദാഹരണങ്ങളും[തിരുത്തുക]

  • ഒരു ആപ്ലിക്കേഷൻ വിപുലീകരിക്കാൻ മൂന്നാം കക്ഷി ഡെവലപ്പർമാരെ പ്രാപ്തമാക്കുക
  • പുതിയ സവിശേഷതകൾ എളുപ്പത്തിൽ ചേർക്കുന്നതിനുള്ള പിന്തുണ
  • ഉപയോഗിക്കാത്ത ഫീച്ചറുകൾ ലോഡ് ചെയ്യാതെ ഒരു ആപ്ലിക്കേഷന്റെ വലിപ്പം കുറയ്ക്കുക
  • അനുയോജ്യമല്ലാത്ത സോഫ്റ്റ്‌വെയർ ലൈസൻസുകൾ കാരണം ഒരു ആപ്ലിക്കേഷനിൽ നിന്ന് സോഴ്സ് കോഡ് വേർതിരിക്കുക.

ആപ്ലിക്കേഷനുകളുടെ ടൈപ്പുകളും അവ എന്തിനാണ് പ്ലഗ്-ഇന്നുകൾ ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വിവരിക്കുന്നു:

  • ഡിജിറ്റൽ ഓഡിയോ വർക്ക്‌സ്റ്റേഷനുകളും ഓഡിയോ എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറും ശബ്‌ദം സൃഷ്ടിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും ഓഡിയോ പ്ലഗ്-ഇന്നുകൾ ഉപയോഗിക്കുന്നു. ആർഡോർ(Ardour), ഒഡാസിറ്റി(Audacity), ക്യൂബേസ്(Cubase), എഫ്എൽ സ്റ്റുഡിയോ(FL Studio), ലോജിക് പ്രോ എക്സ്(Logic Pro X), പ്രോ ടൂൾസ്(Pro Tools) എന്നിവ ഇത്തരം സംവിധാനങ്ങളുടെ ഉദാഹരണങ്ങളാണ്.
  • ഇമെയിൽ ഡീക്രിപ്റ്റ് ചെയ്യാനും എൻക്രിപ്റ്റ് ചെയ്യാനും ഇമെയിൽ ക്ലയന്റുകൾ പ്ലഗ്-ഇന്നുകൾ ഉപയോഗിക്കുന്നു. പ്രെറ്റി ഗുഡ് പ്രൈവസി ഇത്തരം പ്ലഗ്-ഇന്നുകളുടെ ഒരു ഉദാഹരണമാണ്.
  • വീഡിയോ ഗെയിം കൺസോൾ എമുലേറ്ററുകൾ അവ അനുകരിക്കാൻ ആഗ്രഹിക്കുന്ന ഉപകരണങ്ങളുടെ പ്രത്യേക സബ്സിസ്റ്റം മോഡുലാറൈസ് ചെയ്യാൻ പ്ലഗ്-ഇന്നുകൾ ഉപയോഗിക്കുന്നു.[1][2][3][4][5][6][7][8][9] ഉദാഹരണത്തിന്, പിസിഎസ്എക്സ്2(PCSX2) എമുലേറ്റർ വീഡിയോ, ഓഡിയോ, ഒപ്റ്റിക്കൽ മുതലായവ പ്ലേസ്റ്റേഷൻ 2-ന്റെ കമ്പോണന്റുകൾക്കായി പ്ലഗ്-ഇന്നുകൾ ഉപയോഗിക്കുന്നു.
  • ഫയൽ ഫോർമാറ്റുകൾ പിന്തുണയ്ക്കുന്നതിനും ഇമേജുകൾ പ്രോസസ്സ് ചെയ്യുന്നതിനും ഗ്രാഫിക്സ് സോഫ്റ്റ്വെയർ പ്ലഗ്-ഇന്നുകൾ ഉപയോഗിക്കുന്നു. ഒരു ഫോട്ടോഷോപ്പ് പ്ലഗ്-ഇൻ ഇത് ചെയ്തേക്കാം.
  • ഫയൽ ഫോർമാറ്റുകൾ പിന്തുണയ്ക്കുന്നതിനും ഫിൽട്ടറുകൾ പ്രയോഗിക്കുന്നതിനും മീഡിയ പ്ലെയറുകൾ പ്ലഗ്-ഇന്നുകൾ ഉപയോഗിക്കുന്നു. ഫുബാർ 2000(foobar2000), ജിസ്ട്രീമർ(GStreamer), ക്വിന്റ്എസ്സെൻഷ്യൽ(Quintessential), വിഎസ്ടി(VST), വിനാമ്പ്, എക്സ്.എം.എം.എസ്. (XMMS) എന്നിവ അത്തരം മീഡിയ പ്ലെയറുകളുടെ ഉദാഹരണങ്ങളാണ്.
  • പാക്കറ്റ് ഫോർമാറ്റുകൾ ഡീകോഡ് ചെയ്യാൻ പാക്കറ്റ് സ്നിഫേഴ്സ് പ്ലഗ്-ഇന്നുകൾ ഉപയോഗിക്കുന്നു. അത്തരം പാക്കറ്റ് സ്നിഫേഴ്സിന് ഉദാഹരണമാണ് ഓമ്‌നിപീക്ക്.
  • വ്യത്യസ്ത സെൻസർ ടൈപ്പുകളിൽ നിന്നുള്ള ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് റിമോട്ട് സെൻസിംഗ് ആപ്ലിക്കേഷനുകൾ പ്ലഗ്-ഇന്നുകൾ ഉപയോഗിക്കുന്നു; ഉദാ., ഒപ്റ്റിക്കുകൾ.
  • ടെക്സ്റ്റ് എഡിറ്റേഴ്സും ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് എൻവയോൺമെന്റുകളും പ്രോഗ്രാമിംഗ് ഭാഷകളെ പിന്തുണയ്ക്കുന്നതിനോ വികസന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനോ പ്ലഗ്-ഇന്നുകൾ ഉപയോഗിക്കുന്നു ഉദാ. വിഷ്വൽ സ്റ്റുഡിയോ, റാഡ്(RAD) സ്റ്റുഡിയോ, എക്ലിപ്സ്, ഇന്റലിജെഐഡിയ, ജെഎഡിറ്റ്(jEdit), മോണോഡെവലപ്(MonoDevelop) സപ്പോർട്ട് പ്ലഗ്-ഇന്നുകൾ. ഓഫീസിനായുള്ള വിഷ്വൽ സ്റ്റുഡിയോ ടൂളുകൾ, ആപ്ലിക്കേഷനുകൾക്കുള്ള വിഷ്വൽ സ്റ്റുഡിയോ ടൂളുകൾ എന്നിവ വഴി വിഷ്വൽ സ്റ്റുഡിയോ തന്നെ മറ്റ് ആപ്ലിക്കേഷനുകളിലേക്ക് പ്ലഗ് ചെയ്യാൻ കഴിയും.

പ്ലഗിൻ ചരിത്രം[തിരുത്തുക]

1970 മുതൽ തന്നെ പ്ലഗിനുകൾ നിലവിലുണ്ടായിരുന്നു. യുനിവാക് 90 സീരിസിൽ പെട്ട മെയിൻ ഫ്രെയിം കംപ്യൂട്ടറുകളിൽ യൂണിസിസ്(Unisys) VS/9 ഓപ്പറേറ്റിംഗ് സിസ്റ്റം റൺ ചെയ്യുകയും, അതിൽ ഉപയോഗിച്ചിരുന്ന ഇഡിടി ടെക്സ്റ്റ് എഡിറ്റർ സോഫ്റ്റ്‌വെയറിൽ മറ്റൊരു സോഫ്റ്റ്‌വെയർ ഓടിക്കുന്നതിനു പറ്റുമായിരുന്നു. അതാണ്‌ ആദ്യത്തെ പ്ലഗിനുകൾ. 1987-ൽ പുറത്തിറങ്ങിയ മാക്കിന്റോഷ് സോഫ്റ്റ്‌വെയറുകൾ ആയ ഹൈപ്പർകാർഡിലും, ക്വാർക്ക് എക്സ്പ്രസ്സിലും പ്ലഗിനുകൾ ചേർത്ത് വിപുലീകരിക്കുവാൻ കഴിയുന്ന സാങ്കേതിക വിദ്യ ഉണ്ടായിരുന്നു. 1988-ൽ ഇറങ്ങിയ ഡിജിറ്റൽ ഡാർക്ക്‌ റൂം എന്നാ സോഫ്റ്റ്‌വെയറിന്റെ ഉപജ്ഞാത്താവായ എഡ ബോംകെ ആണ് ഇത്തരം സോഫ്റ്റ്‌വെയറുകൾക്ക് പ്ലഗിൻ എന്ന പേര് നൽകിയത്. യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂ ഫോർട്രാൻ കംപൈലർ ഉപയോഗിച്ചു, ഇത് ഫോർട്രാൻ പ്രോഗ്രാമുകളുടെ ഇൻട്രാക്ടീവ് കംപൈലേഷൻ അനുവദിക്കുന്നതിന് വേണ്ടിയാണ്.

പ്ലഗിൻ ഉദാഹരണങ്ങൾ[തിരുത്തുക]

ഫയർ ബ്രീത്ത്‌ പ്ലഗിൻ[തിരുത്തുക]

മിക്കവാറും എല്ലാ വെബ് ബ്രൌസറുകളിലും പ്രവർത്തിക്കുന്ന ഒരു പ്ലഗിൻ ആണ് ഫയർ ബ്രീത്ത്‌ പ്ലഗിൻ. ഗൂഗിൾ വിഡിയോ , ഫേസ് ബുക്ക്‌ വിഡിയോ തുടങ്ങിയവ ഫയർ ബ്രീത്ത്‌ പ്ലഗിൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

ജാവ പ്ലഗിൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "PCSX2 - The Playstation 2 emulator - Plugins". pcsx2.net (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2018-01-25. Retrieved 2018-06-10.
  2. Bernert, Pete. "Pete's PSX GPU plugins". www.pbernert.com. Retrieved 2018-06-10.
  3. Team, Demul. "DEMUL - Sega Dreamcast Emulator for Windows". demul.emulation64.com. Retrieved 2018-06-10.
  4. "Android Emulator Plugin - Jenkins - Jenkins Wiki". wiki.jenkins.io. Retrieved 2018-06-10.
  5. "KDE/dolphin-plugins". GitHub (in ഇംഗ്ലീഷ്). Retrieved 2018-06-10.
  6. "OpenEmu/SNES9x-Core". GitHub (in ഇംഗ്ലീഷ്). Retrieved 2018-06-10.
  7. "Recommended N64 Plugins". Emulation General Wiki (in ഇംഗ്ലീഷ്). Retrieved 2018-06-10.
  8. "Playstation plugins & utilities!". www.emulator-zone.com. Retrieved 2018-06-10.
  9. "PS3 Homebrew Apps / Plugins / Emulators | PSX-Place". www.psx-place.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-06-10.
"https://ml.wikipedia.org/w/index.php?title=പ്ലഗിൻ_(കമ്പ്യൂട്ടർ)&oldid=3913245" എന്ന താളിൽനിന്ന് ശേഖരിച്ചത്