പോൾ വാക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോൾ വാക്കർ
PaulWalkerEdit-1.jpg
ജനനം പോൾ വില്ല്യം വാക്കർ IV
1973 സെപ്റ്റംബർ 12(1973-09-12)
ഗ്ലെൻഡേൽ, കാലിഫോർണിയ, യു. എസ്.
മരണം 2013 നവംബർ 30(2013-11-30) (പ്രായം 40)
വലൻസിയ, കാലിഫോർണിയ, യു. എസ്.
മരണകാരണം
വാഹനാപകടം
തൊഴിൽ അഭിനേതാവ്
സജീവം 1985–2013
പ്രശസ്തി ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ്
കുട്ടി(കൾ) 1
വെബ്സൈറ്റ്
www.paulwalker.com

പോൾ വില്ല്യം വാക്കർ IV[1] (1973 സെപ്റ്റംബർ 12 - 2013 നവംബർ 30) ഒരു അമേരിക്കൻ അഭിനേതാവായിരുന്നു. 1999 ലെ വാഴ്സിറ്റി ബ്ലൂസ് എന്ന ചലച്ചിത്രത്തിലെ കഥാപാത്രത്തിനു ശേഷമാണ് അദ്ദേഹം പ്രശസ്തനായത്. എന്നാൽ അതിനു ശേഷം ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് ചലച്ചിത്രപരമ്പരയിലെ ബ്രയാൻ ഒ'കോണർ (Brian O'Conner) എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെട്ടത്. എയ്റ്റ് ബിലോ, ഇൻടു ദ ബ്ലൂ, ഷീ'സ് ഓൾ ദാറ്റ്, ടേക്കേഴ്സ് മുതലായവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ. നാഷണൽ ജ്യോഗ്രഫിക്ക് ചാനലിലെ എക്സ്പെഡിഷൻ ഗ്രേറ്റ് വൈറ്റ് എന്ന പരമ്പരയിലും അദ്ദേഹം പങ്കെടുത്തിരുന്നു. 2013 നവംബർ 30 ന് കാലിഫോർണിയയിലെ വലൻസിയയിൽ വെച്ചുണ്ടായ കാറപകടത്തിൽ, യാത്രക്കാരനായിരുന്ന പോൾ വാക്കർ കൊല്ലപ്പെട്ടു.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പ്
1986 മോൺസ്റ്റർ ഇൻ ദ ക്ലോസറ്റ് പ്രൊഫസർ ബെന്നറ്റ്
1987 പ്രോഗ്രാമ്ഡ് ടു കിൽ ജേസൺ
1994 ടാമി ആൻഡ് ദ ടി-റെക്സ് മൈക്കിൾ
1998 മീറ്റ് ദ ഡീഡിൽസ് ഫിൽ ഡീഡിൽ
1998 പ്ലെസന്റ്‌വിൽ സ്കിപ്പ് മാർട്ടിൻ
1999 വാഴ്സിറ്റി ബ്ലൂസ് ലാൻസ് ഹാർബർ
1999 ഷി'സ് ഓൾ ദാറ്റ് ഡീൻ സാമ്പ്‌സൺ
1999 ബ്രോക്‌ഡൗൺ പാലസ് ജേസൺ Uncredited
2000 ദ സ്കൾസ് കാലെബ് മാൻഡ്രേക്ക്
2001 ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് ബ്രയാൻ ഒ'കോണർ
2001 ജോയ് റൈഡ് ലൂയിസ് തോമസ്
2002 ലൈഫ് മേക്ക്സ് സെൻസ് ഇഫ് യു'ർ ഫേമസ് മൈക്കി
2003 ടർബോ-ചാർജ്ഡ് പ്രില്യൂഡ് ബ്രയാൻ ഒ'കോണർ 2 ഫാസ്റ്റ് 2 ഫ്യൂരിയസ് എന്ന ചിത്രത്തിന്റെ അവതാരികയായ ഒരു ഹ്രസ്വചിത്രം
2003 2 ഫാസ്റ്റ് 2 ഫ്യൂരിയസ് ബ്രയാൻ ഒ'കോണർ
2003 ടൈംലൈൻ ക്രിസ് ജോൺസ്റ്റൺ
2004 നോയൽ മൈക്ക് റൈലി
2005 ഇൻടു ദ ബ്ലൂ ജാറെഡ് കോൾ
2006 എയ്റ്റ് ബിലോ ജെറി ഷെപ്പേർഡ്
2006 റണ്ണിംഗ് സ്കെയേർഡ് ജോവി ഗാസെൽ
2006 ഫ്ലാഗ്സ് ഓഫ് ഔർ ഫാദേഴ്സ് ഹാങ്ക് ഹാൻസെൻ
2007 സ്റ്റോറീസ് യുഎസ്എ മൈക്കി
2007 ദ ഡെത്ത് ആൻഡ് ലൈഫ് ഓഫ് ബോബി Z ടിം കീർണിTim Kearney
2008 ദ ലസാറസ് പ്രോജക്ട് ബെൻ ഗാർവി
2009 ഫാസ്റ്റ് & ഫ്യൂരിയസ് ബ്രയാൻ ഒ'കോണർ
2010 ടേക്കേഴ്സ് ജോൺ റാവേ
2011 ഫാസ്റ്റ് ഫൈവ് ബ്രയാൻ ഒ'കോണർ
2013 വെഹിക്കിൾ 19 മൈക്കിൾ വുഡ്സ്
2013 ഫാസ്റ്റ് & ഫ്യൂരിയസ് 6 ബ്രയാൻ ഒ'കോണർ
2013 പോൺ ഷോപ്പ് ക്രോണിക്കിൾസ് റോ ഡോഗ്
2013 അവേഴ്സ് നോളൻ
2014 ബ്രിക്ക് മാൻഷൻസ് ഡാമിയൻ
2014 ഫാസ്റ്റ് & ഫ്യൂരിയസ് 7 ബ്രയാൻ ഒ'കോണർ മരണസമയത്ത് ഇദ്ദേഹത്തിന്റെ സീനുകൾ ചിത്രീകരിച്ച് കഴിഞ്ഞിരുന്നില്ല
2015 റാൻഡം ആക്ട്സ് ഓഫ് വയലൻസ് അറിയില്ല മരണസമയത്ത് ഇദ്ദേഹത്തിന്റെ സീനുകൾ ചിത്രീകരിച്ച് കഴിഞ്ഞിരുന്നില്ല

അവലംബം[തിരുത്തുക]

  1. "". WGN News at Nine. 32 minutes in. Event occurs at 21:32 Central Standard Time.
"http://ml.wikipedia.org/w/index.php?title=പോൾ_വാക്കർ&oldid=1963062" എന്ന താളിൽനിന്നു ശേഖരിച്ചത്