പോളി വൈനൈൽ അസറ്റേറ്റ്
| Polyvinyl acetate | |
|---|---|
| IUPAC നാമം | poly (1-acetyloxiethylene) |
| മറ്റു പേരുകൾ | PVAc, PVA |
| Identifiers | |
| CAS number | 9003-20-7 |
| PubChem | |
| KEGG | C12282 |
| ChemSpider ID | |
| Properties | |
| മോളാർ മാസ്സ് | 86.09 g/mol/unit |
| Hazards | |
| MSDS | MSDS |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
പോളി വൈനൈൽ അസറ്റേറ്റ്, PVAc, PVA, എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ അമോർഫസ് പോളിമർ വളരെയധികം വാണിജ്യപ്രാധാന്യമുളള തെർമോപ്ലാസ്റ്റിക് ആണ്. മരപ്പണിക്കാവശ്യമായ പശകളിലെല്ലാം തന്നെ മുഖ്യ ഘടകം പോളി വൈനൈൽ അസറ്റേറ്റ് ആണ്.
ഉള്ളടക്കം |
രസതന്ത്രം [തിരുത്തുക]
വൈനൈൽ അസറ്റേറ്റ് ഏകകം പോളിമറീകരിച്ചാണ് പോളിവൈനൈൽ അസറ്റേറ്റ് ഉണ്ടാക്കുന്നത്. എമൾഷൻ രീതിയാണ് കൂടുതൽ സൌകര്യപ്രദം. അസറ്റേറ്റ് ഗ്രൂപ്പുകൾ ഹൈഡ്രോലൈസ് ചെയ്താണ് പോളി വൈനൈൽ ആൽക്കഹോൾ നിർമ്മിക്കുന്നത്.
സ്വഭാവവിശേഷതകൾ [തിരുത്തുക]
PVAcയുടെ Tg, 30oC നു താഴെയാണ്. അതുകൊണ്ട് സാധാരണ താപനിലയിൽ പോളിമർ തരികൾ ഒട്ടിപ്പിടിക്കുന്നു. ഇവ ഉണക്കിയെടുക്കണമെങ്കിൽ ഒട്ടിപ്പിടിക്കാതിരിക്കാനായി പ്രത്യേക രാസവസ്തുക്കൾ ചേർക്കേണ്ടതുണ്ട്. എന്നിരിക്കിലും ഈ വിശേഷത കാരണവും, എത്രവേണമെങ്കിലും ചവച്ചരക്കാമെന്നതുകൊണ്ടും ( masticate) ച്യൂയിംഗ് ഗം നിർമ്മിക്കാനുപയോഗപ്പെടുന്നു.
ഉപയോഗമേഖലകൾ [തിരുത്തുക]
എമൾഷൻ രൂപത്തിലാണ് പോളിവൈനൈൽ അസറ്റേറ്റ് വിപണിയിലെത്തുന്നത്. ഇത് മുഴുവനും പശയും പെയിൻറ ും ഉണ്ടാക്കാനാണ് ഉപയോഗപ്പെടുന്നത്
അവലംബം [തിരുത്തുക]
- Billmeyer, F.W.Jr. (1962). Textbook of Polymer Science. Wiley International.
- H. Yildirim Erbil (2000). Vinyl Acetate Emulsion Polymerization and Copolymerization With Acrylic Monomers. CRC Press.
- Peter A. Lovell; Mohamed S. El-Aasser (1997). Emulsion polymerization and emulsion polymers. J. Wiley.
- E.I. du Pont de Nemours & Company. R. & H. Chemicals Department. Polyvinyl Acetate: Properties and Applications of Emulsions, Solids, Solutions.
- Poly vinylacetate adhesives