തെർമോപ്ലാസ്റ്റിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചൂട് തട്ടിയാൽ മൃദുവാകുകയും തണുപ്പിച്ചാൽ ഉറച്ചു കട്ടിയാകുന്നതുമായ പോളിമറുകളാണ് തെർമോപ്ലാസ്റ്റിക്കുകൾ എത്ര തവണ വേണമെങ്കിലും ഈ പ്രക്രിയ പുനരാവർത്തിക്കാം. താപവും മർദ്ദവുമുപയോഗിച്ചാണ് ഉരുപ്പടികൾ==ക്ക് രൂപം കൊടുക്കുന്നത്. തെർമോപ്ലാസ്റ്റിക്കുകൾ, ക്രിസ്റ്റലൈനോ, അമോർഫസോ, സെമിക്രിസ്റ്റലൈനോ ആവാം. ചൂടാക്കുകയും പിന്നീട് തണുപ്പിക്കുകയും ചെയ്യുമ്പോൾ രാസപരിണാമങ്ങളൊന്നും തന്നെ സംഭവിക്കുന്നില്ല.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

സെല്ലുലോസ് നൈട്രേറ്റും കർപ്പൂരവും സംയോജിപ്പിച്ച് കിട്ടിയ സെല്ലുലോയ്ഡ് ആണ് ആദ്യത്തെ തെർമോപ്ലാസ്റ്റിക്[1]. പഴയ കാലത്തെ ഫോട്ടോഗ്രാഫിക് ഫിലിം, ഗ്രാമഫോൺ റെക്കോഡുകൾ, എന്നിവ സെല്ലുലോയ്ഡ് കൊണ്ടു ഉണ്ടാക്കിയതാണ്. വിലകൂടിയ ആനക്കൊമ്പിനു പകരമായി സെല്ലുലോയ്ഡ് കൊണ്ടുളള വിലകുറഞ്ഞ സാമഗ്രികൾ ലഭ്യമായി. എളുപ്പം തീ പിടിച്ച് കത്തിപ്പോകാനിടയുളള സെല്ലുലോയ്ഡ് ഇന്ന് ടെന്നിസ് പന്തുകൾ നിർമ്മിക്കാനായി മാത്രമാണ് ഉപയോഗിക്കുന്നത്.

[തിരുത്തുക] വർഗ്ഗീകരണം

തെർമോപ്ലാസ്റ്റിക്കുകളെ രസായനസ്വഭാവമനുസരിച്ചാണ് പൊതുവായി വർഗ്ഗീകരിക്കാറ്.

മുഖ്യമായവ

  1. പോളി ഒലിഫീനുകൾ
  2. ‎ പോളിസ്റ്റൈറീനുകൾ
  3. വൈനൈലുകൾ
  4. അക്രിലിക്കുകൾ
  5. ഫ്ലൂറോപോളിമറുകൾ
  6. പോളിയെസ്റ്ററുകൾ
  7. പോളിഅമൈഡുകൾ (നൈലോണുകൾ)
  8. പോളിഇമൈഡുകൾ
  9. പോളിഈഥറുകൾ
  10. സൾഫർ അടങ്ങിയ പോളിമറുകൾ

[തിരുത്തുക] പ്ലാസ്റ്റിസൈസർ

ചില പ്ലാസ്റ്റിക്കുകളുടെ Tg താഴ്ത്തുവാനും, എളുപ്പം രൂപപ്പെടുത്തിയെടുക്കാനും ഉറച്ച ശേഷം ഉരുപ്പടികൾ പെട്ടന്ന് പൊട്ടാതിരിക്കാനുമായിട്ടാണ് പ്ലാസ്റ്റിസൈസർ എന്ന രാസവസ്തു ചേർക്കുന്നത്. ഉദാഹരണത്തിന് പോളി വൈനൈൽ ക്ലോറൈഡ്പാകപ്പെടുത്തിയെടുക്കുമ്പോൾ ഥാലേറ്റ് എസ്റ്ററുകൾ പ്ലാസ്റ്റിസൈസർ ആയി ചേർക്കുന്നു.[2]

[തിരുത്തുക] ഉപയോഗമേഖലകൾ

നിസ്സാരവിലക്കുളള സർവ്വാണി തെർമോപ്ലാസ്റ്റിക്കുകൾ (commodity thermoplastics) പാക്കിംഗിനാണ് ഉപയോഗിക്കാറ്. ഖര ദ്രവ സാമഗ്രികൾ താത്കാലികമായി പൊതിയുവാനും അല്പകാലം സൂക്ഷിക്കാനുമായി പല തരത്തിലും രൂപത്തിലുമുളള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ലഭ്യമാണ്.പോളി എഥിലീൻ , പോളി സ്റ്റൈറീൻ, പോളി വൈനൈൽ ക്ലോറൈഡ് , പെറ്റ് എന്നിവ ഉദാഹരണം. പ്ലെക്സി ഗ്ലാസ്സ് എന്ന പേരിലറിയപ്പെടുന്ന പോളി മീഥൈൽ മീഥാക്രിലേറ്റ് ഗ്ലാസ്സിനു പകരമായി ഉപയോഗിക്കപ്പെടുന്നു. ബലം, കാഠിന്യം, ആഘാതപ്രതിരോധനം എന്നീ സവിശേഷഗുണങ്ങളുളള എഞ്ചിനിയറിംഗ് തെർമോപ്ലാസ്റ്റികുകൾ ഭാരവാഹന ക്ഷമതയുളള ( load bearing) ഉരുപ്പടികൾ പൂർണ്ണമായോ ഭാഗികമായോ നിർമ്മിക്കാനുതകുന്നു പോളി അമൈഡ്,പോളി ഈഥർ , എന്നിവ ഈ വകുപ്പിൽ പെടുന്നു.

[തിരുത്തുക] അവലംബം

  1. http://www.plastiquarian.com/index.php?id=53&osCsid=010058e19c10be59939e62a4c5b10e4e
  2. F.W. Billmeyer,Jr.. Text Book of Polymer Science. 
"http://ml.wikipedia.org/w/index.php?title=തെർമോപ്ലാസ്റ്റിക്&oldid=1210220" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ