പോളി എഥിലീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Granulated polyethylene.
A bag manufactured from polyethylene.
Space-filling model of a polyethylene chain.
The repeating unit of polyethylene, showing its stereochemistry

എഥിലീൻ (CH2=CH2) എന്ന വാതകത്തെ രാസത്വരകത്തിൻറെ സാന്നിധ്യത്തിൽ താപവും സമ്മർദ്ദവും ഉപയോഗിച്ച് പോളിമറീകരികരിച്ചാണ് പോളിഎഥിലീൻ അഥവാ പോളിഥീൻ ഉണ്ടാക്കിയെടുക്കുന്നത്. ഈ രാസപ്രക്രിയയിൽ മാറ്റങ്ങൾ വരുത്തി, പല തരത്തിലുമുളള പോളിഎഥിലീൻ ഉണ്ടാക്കാം.[1]; [2] പോളിഎഥിലീൻ ഒരു തെർമോപ്ലാസ്റ്റിക് പോളിമറാണ്. വിവിധ രൂപങ്ങളിൽ വിവിധ മേഖലകളിൽ പോളിഎഥിലീൻ നമുക്ക് പ്രയോജനപ്പെടുന്നു.[3]

എൽ.എൽ.ഡിപിഇ (LLDPE)[തിരുത്തുക]

Linear Low Density Poly Ethylene എന്നാണ് മുഴുവൻ പേര്. എഥിലീനിനോടൊപ്പം 1-ബ്യൂട്ടീൻ, 1-ഹെക്സീൻ, 1-ഒക്റ്റേൻ, എന്നീ സഹഏകകങ്ങളും ചേർത്ത് പോളിമറീകരിക്കുന്നു. ഋജുവായ അധികം ദൈർഘ്യമില്ലാത്ത ശൃംഖലകൾക്ക് വളരെ കുറിയ, ഏതാനും ശാഖകളും കാണുന്നു. 0.915 സാന്ദ്രത ഏതാണ്ട് 0.915–0.925 g/cm3. കനം കുറഞ്ഞ സഞ്ചികൾ, ഷീറ്റുകൾ, ഫിലിം എന്നിവ നിർമ്മിക്കാനുതകുന്നു. മുഖ്യമായും പാക്കിംഗിനാണ് എൽ.എൽ.ഡിപിഇ ഉപയോഗപ്പെടുന്നത്.

എൽ.ഡിപിഇ (LDPE)[തിരുത്തുക]

നീണ്ടതും നിബിഡവുമായ ശാഖകളുളള ശൃംഖലകളാണ് എൽ.ഡിപിഇയുടെ (Low Density Poly Ethylene) പ്രത്യേകത. ശാഖകൾ കാരണമാണ് സാന്ദ്രത കുറയുന്നത്. ശരാശരി സാന്ദ്രത 0.910–0.940 g/cm3. മൃദുവെങ്കിലും ഉറപ്പുളള കുപ്പികളും ഡപ്പികളും, സഞ്ചികളും,ഷീറ്റുകളും, ഫിലിമും ഉണ്ടാക്കാൻ പ്രയോജനപ്പെടുന്നു.

എച്ഡിപിഇ (HDPE)[തിരുത്തുക]

മുഴുവൻ പേര് High Density Poly Ethylene എന്നാണ്. ദൈർഘ്യമേറിയ, ശാഖകളില്ലാത്ത ശൃംഖലകളാണ് ഈ ഇനത്തിൻറെ ലക്ഷണം. സാന്ദ്രത ഏതാണ്ട് 0.941 g/cm3. ഉറപ്പും കാഠിന്യവുമുളള കുപ്പികളും ഡപ്പികളും എച്ഡിപിഇ കൊണ്ടാണ് സാധാരണയായി ഉണ്ടാക്കുന്നത്.

യുഎച്എംഡബ്ല്യൂപിഇ (UHMWPE)[തിരുത്തുക]

Ultra High Molecular Weight Poly Ethylene (അൾട്രാ ഹൈ മോളിക്യൂലാർ വെയ്റ്റ് പോളി എഥിലീൻ,) എന്നാണ് വിസ്തരിച്ച പേര്. ഒരു ലക്ഷത്തോളം എഥിലീൻ തന്മാത്രകളടങ്ങിയ ദൈർഘ്യമേറിയ ശൃംഖലകൾ ഈ പദാർത്ഥത്തിന് ഉറപ്പും ദൃഢതയും പ്രദാനം ചെയ്യുന്നു. ഭാരവാഹന ക്ഷമതയുളള ഉരുപ്പടികൾ നിർമ്മിക്കാൻ ഉതകുന്നു. ഉദാഹരണത്തിന് കൃത്രിമ ശ്രോണീ ഫലകം ( Hip bone implant) ഈ ഇനം പോളി എഥിലീൻ കൊണ്ടാണ് ഉണ്ടാക്കുന്നത്.

അവലംബം[തിരുത്തുക]

  1. F.W. Billmeyer,Jr (1962). Text Book of Polymer Science. Interscience. 
  2. Andrew Peacock (2000). Handbook of Polyethylene: Structures: Properties, and Applications (Plastics Engineering). CRC Press. ഐ.എസ്.ബി.എൻ. 978-0824795467. 
  3. Polyethylene Grades and Uses
"http://ml.wikipedia.org/w/index.php?title=പോളി_എഥിലീൻ&oldid=1785293" എന്ന താളിൽനിന്നു ശേഖരിച്ചത്