പോളി വിനൈൽ ക്ലോറൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Because of its chemical resistance, light weight, and low-cost, PVC has had a revolutionary impact on plumbing and municipal waste treatment.

പോളി വിനൈൽ ക്ലോറൈഡ്  (പോളി വൈനൈൽ ക്ലോറൈഡ് എന്നും ഉച്ചരിക്കാം) (ആംഗലേയം:Polyvinyl Chloride) പിവിസി എന്ന ചുരുക്കപ്പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. തീരെ കുറഞ്ഞ വിലക്ക്, വിവിധ തരങ്ങളിൽ പിപണിയിൽ സുലഭമായ ഈ തെർമോപ്ലാസ്റ്റിക് നീർക്കുഴലുകളും വൈദ്യുതകമ്പികളുടെ അചാലക സംരക്ഷണ കവചങ്ങളും (insulation cover) തറയിലും ഭിത്തികളിലും വിരിക്കാനുളള ഷീറ്റുകളും മറ്റനേകം വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗപ്പെടുന്നു.[1] [2] നിർദ്ദിഷ്ട ഗുണ മേന്മകളുളള, അതീവ ശ്രദ്ധയോടെ ഉത്പാദിപ്പിക്കപ്പെടുന്ന മെഡിക്കൽ ഗ്രേഡ് പിവിസി ചികിത്സാരംഗത്ത് രക്തസഞ്ചികളുണ്ടാക്കാനുപയോഗപ്പെടുന്നു.[3]

ഉള്ളടക്കം

[തിരുത്തുക] രസതന്ത്രം

വൈനൈൽ ക്ലോറൈഡ് തന്മാത്രകൾ]] ഇണക്കിച്ചേർത്താണ് പിവിസി നിർമ്മിക്കുന്നത്. സാധാരണ താപനിലയിൽ വൈനൈൽ ക്ലോറൈഡ് വാതകരൂപത്തിലാണ്. രാസത്വരകങ്ങളോ, ഇനീഷിയേറ്ററുകളോ ഉപയോഗിച്ച് എമൾ]]ഷനായോ [4] ഊറിക്കൂടുന്ന കണികകളായോ (സസ്പെൻഷൻ)),) പോളിമറീകരിക്കുന്നു. എമൾ]]ഷൻ പല സന്ദർഭങ്ങളിലും അതേപടി ഉപയോഗപ്പടുത്താം.സസ്പെൻഷൻ പോളിമറൈസേഷനിലൂടെ കിട്ടുന്ന കണികകൾ]] അരിച്ചെടുത്ത ഉണക്കുന്നു. വൈനൈൽ ക്ലോറൈഡ് തന്മാത്രകൾ]] ഇണക്കിച്ചേർക്കുന്ന രാസപ്രക്രിയ നടക്കുമ്പോൾ]] വളരെയധികം താപം ഉത്പാദിപ്പിക്കപ്പടുന്നു. ഈ താപം അനായാസകരമായി കൈകാര്യം ചെയ്യാനാവുന്നത് സസ്പെൻഷൻ പോളിമറൈസേഷനിലൂടെയാണ്.

The polymerisation of vinyl chloride
പി.വി.സി.യുടെ തന്മാത്രാഘടന

ഉറപ്പും കാഠിന്യവുമുളള പിവിസി മയപ്പെടുത്തിയെടുക്കാനായി പ്ലാസ്റ്റിസൈസറുകളും, ചൂടും പ്രകാശവുമേറ്റ് എളുപ്പത്തിൽ വിഘടിക്കാതിരിക്കാനായി സ്റ്റെബിലൈസറുകളും ചേർക്കുന്നു.

[തിരുത്തുക] ഉപയോഗമേഖലകൾ

തെർമോപ്ലാസ്റ്റിക് , തെർമോപ്ലാസ്റ്റിക് ഇലാസ്റ്റോമർ, എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്, മെഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക് എന്നിങ്ങനെ പല വിധത്തിലും പവിസി ഉപകരുക്കുന്നു.

[തിരുത്തുക] അവലംബം

  1. Charles E. Wilkes; Mark T. Berard (2005). PVC handbook. Hanser Verlag. ISBN 1569903794, 9781569903797. 
  2. F.W Billmeyer, Jr (1962). Text Book of Polymer Science. New York: Wiley Interscience. 
  3. PVC blood bags
  4. Alex van Herk (2005). Chemistry and technology of emulsion polymerisation. John Wiley & Sons. ISBN 1405121130, 9781405121132. 

[തിരുത്തുക] പുറംകണ്ണികൾ]]

  1. Stuart patrick (2005). Practical guide to polyvinyl chloride. 
  2. George Wypych (2008). PVC degradation & stabilization. ChemTec Publishing. 
"http://ml.wikipedia.org/w/index.php?title=പോളി_വിനൈൽ_ക്ലോറൈഡ്&oldid=1297523" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ