പാറകളുടെ ചലനം
മനുഷ്യന്റെയോ മറ്റു ജീവജാലങ്ങളുടെയോ യോതൊരു ഇടപെടലുമില്ലാതെ തന്നെ പാറകൾ ദീർഘമായ പാതയിലൂടെ സഞ്ചരിക്കുന്ന ഒരു ഭൂമിശാസ്ത്ര പ്രതിഭാസമാണ് പാറകളുടെ ചലനം അല്ലെങ്കിൽ ഒഴുകുന്ന കല്ലുകൾ.അമേരിക്കയിലെ ഡെത്ത് വാലി,റൈസ്‌ട്രാക്ക് പ്ലായ്സ് എന്നിവിടങ്ങളിൽ കാണുന്ന ഈ പ്രതിഭാസം നിരവധി പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. കല്ലുകളുടെ ഈ ചലനത്തിന് പിന്നിലുള്ള ശക്തിയെ ഇതുവരെ മനസ്സിലാക്കാനായിട്ടില്ല. ഇപ്പോഴും ഇതൊരു ഗവേഷണ വിഷയമായി തുടരുകയാണ്.
ഒരോ രണ്ട് വർഷമോ മൂന്ന് വർഷമോ കൂടുമ്പോൾ മാത്രമേ റൈസ്‌ട്രാക്കിലെ കല്ലുകൾ ചലിക്കുകയുള്ളൂ. കല്ലുകൾ നീങ്ങുന്ന പ്രത്യേക പാതയും മൂന്ന് നാല് വർഷങ്ങൾക്കുള്ളിലാണ് രൂപാന്തരം പ്രാപിക്കുന്നത്. ചില കല്ലുകൾ ചലിക്കുന്നതിനിടയിൽ കീഴ്‌മേൽ മറിയുകയോ സ്ഥാന ചലനം സംഭവിക്കുകയോ ചെയ്യാം.ചലനത്തിന്റെ വേഗത എത്രയാണന്ന് അറിയാൻ കഴിഞിട്ടില്ല.
ഗവേഷണം [തിരുത്തുക]
1948-ൽ ഭുഗർഭ ശാസ്ത്രജ്ഞരായ ജിം മക്കലിസ്റ്ററും അലൻ അഗ്ന്യുവും ഇവിടുത്തെ ബെഡ്റോക്കിൽ പഠനം നടത്തുകയും ചലിക്കുന്ന പാറകളുടെ കൃത്യമായ പാതകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലൈഫ് മാഗസിൻ ഇതിന്റെ ധാരാളം ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ധവിശ്വാസാധിഷ്ഠിതമായ വിശദീകരണങ്ങളും വളരെ സങ്കീർണ്ണമായ വ്യാഖ്യാനങ്ങളും പാറകളുടെ ഈ ചലത്തിന് കാരണമായി കാലകാലങ്ങളിലായി പറഞ്ഞുവരുന്നു. തണുപ്പുകാലത്താണ് മിക്ക പറകളും ചലിക്കുന്നത് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഐസിന്റെ ചെറിയ പാളികളും കാറ്റും ചേർന്നാണോ ഈ ചലനങ്ങൾ എന്ന് ശക്തമായി സംശയിക്കപ്പെടുന്നു. 36 കിലോഗ്രാം തൂക്കമുള്ള കല്ലാണ് ഇതുവരെ ചലനമുണ്ടായവയിൽ ഏറ്റവും ഭാരമുള്ളത്. അര മൈൽ ദൂരം (800 മീറ്റർ) വരെ സഞ്ചരിച്ച കല്ലുകൾ രേഖപ്പെടുത്തീട്ടുണ്ട്. 1992-ലും, 1995-ലും അനുബന്ധപഠനങ്ങൾ നടക്കുകയുണ്ടായി.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- The Sliding Rocks of Racetrack Playa by Paula Messina
- The Mystery of the Rocks on the Racetrack at Death Valley by Lena Fletcher and Anne Nester
- http://www.physicsforums.com/showthread.php?p=437132
- Moving Rocks of Death Valley's Racetrack Playa by Brian Dunning