പാമിര്‍ പര്‍വ്വതനിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷാംശവും രേഖാംശവും: 39°00′N 72°00′E / 39, 72

പാമിര്‍
പര്‍വ്വതനിര
none പാമിര്‍ പര്‍വ്വതനിര ഒരു വിമാനക്കാഴ്ച്ച, ജൂണ്‍ 2008
പാമിര്‍ പര്‍വ്വതനിര ഒരു വിമാനക്കാഴ്ച്ച, ജൂണ്‍ 2008
Countries Tajikistan, Kyrgyzstan, Afghanistan, Pakistan, China
Regions Gorno-Badakhshan, North-West Frontier Province, Northern Areas of Pakistan, Xinjiang of China
Highest point ഇസ്മായില്‍ സമാനി കൊടുമുടി
 - elevation 7,495 m (24,590 ft)
 - coordinates 38°55′N 72°01′E / 38.917, 72.017
The Pamirs are mostly in the Gorno-Badakhshan, Tajikistan
The Pamirs are mostly in the Gorno-Badakhshan, Tajikistan

മധ്യേഷ്യയില്‍ സ്ഥിതി ചെയ്യുന്ന ഒരു പര്‍വ്വതനിരയാണ് പാമിര്‍ പര്‍വ്വതനിര. തയാന്‍ ഷാന്‍, കാറക്കോറം, കുന്‍ലുന്‍, ഹിന്ദുകുഷ് എന്നീ നിരകളുടെ സംഗമസ്ഥാനത്താണ്‌ ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവു ഉയരമുള്ള പര്‍വ്വതനിരകളില്‍പ്പെട്ടതാണ് ഇവ. അത്കൊണ്ട് തന്നെ ഇവയെ ലോകത്തിന്റെ മേല്‍ക്കൂര എന്ന് വിളിച്ച്പോരുന്നു, ഇത്‌ തന്നെയാണ്‌‍ പാമിര്‍ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കരുതുന്നു. ഇതിന്റെ ചൈനീസ് നാമം കോങ്ങ്ലിങ്ങ് ( 葱嶺 ) അഥവാ "ഉള്ളി പര്‍വ്വതങ്ങള്‍" എന്നാണ്‌.

താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളിലായി പാമിര്‍ വ്യാപിച്ച് കിടക്കുന്നു.

[തിരുത്തുക] ഭൂമിശാസ്ത്രം

ഇസ്മോയില്‍ സൊമോനി, 7,495 മീറ്റര്‍ (24,590 അടി); ഇബ്നു സീന കൊടുമുടി, 7,134 മീറ്റര്‍ (23,406 അടി); കൊഴ്ഷെനെവ്സ്കയ, 7,105 മീറ്റര്‍ (23,310 അടി) എന്നിവയാണ്‌ ഇതിലെ ഉയരം കൂടിയ കൊടുമുടികള്‍.[1]

അനേകം ഹിമപാളികളും ഇവിടെയുണ്ട്, ഇതില്‍ പ്രധാനപ്പെട്ടത് 77 കി.മീറ്റര്‍ നീളമുള്ള ഫെഡ്ചെങ്കോ ഹിമപാളിയാണ്‌. ധ്രുവപ്രദേശത്തിന്‌ പുറത്തുള്ള ഏറ്റവും നീളംകൂടിയ ഹിമപാളിയാണ് ഇത്.

[തിരുത്തുക] കാലാവസ്ഥ

വര്‍ഷം മുഴുവനും മഞ്ഞ് മൂടികിടക്കുന്ന പാമിര്‍ നിരകളില്‍ അത്ശക്തമായ തണുപ്പാണുള്ളത്, ദൈര്‍ഘ്യകുറഞ്ഞ തണുത്ത വേനല്‍ക്കാലവും. പ്രതിവര്‍ഷം ഏകദേശം 130 മില്ലിമീറ്റര്‍ ( 5 ഇഞ്ച്) മഴ ലഭിക്കുകയും ചെയ്യുന്നു ഇത് വൃക്ഷങ്ങള്‍ കുറഞ്ഞ പുല്‍മേടുകളെ നിലനിര്‍ത്തുന്നുണ്ട്.

[തിരുത്തുക] അവലംബം

  1. Tajikistan: 15 Years of Independence, statistical yearbook, Dushanbe, 2006, p. 8, in Russian.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം