കാറക്കോറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാറക്കോറം
പര്‍വ്വതനിര
none Baltoro glacier in the central Karakorum with 8000ers Gasherbrum I & II.
Baltoro glacier in the central Karakorum with 8000ers Gasherbrum I & II.
Countries Pakistan, China, India
Regions Gilgit, Ladakh, Baltistan
Borders on Himalaya, Pamir Mountains, Hindu Raj
Highest point K2
 - elevation 8,611 m (28,251 ft)
 - coordinates 35°52′57″N 76°30′48″E / 35.8825, 76.51333
Highest Karakoram peaks as seen from International Space Station
Highest Karakoram peaks as seen from International Space Station

പാക്കിസ്ഥാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ജില്‍ജിത്, ലഡാക്ക്,ബാല്‍തിസ്ഥാന്‍ എന്നീ മേഖലകളില്‍ വ്യാപിച്ച് കിടക്കുന്ന പര്‍വ്വതനിരയാണ്‌ കാറക്കോറം. ഏഷ്യയിലെ ഏറ്റവു വലിയ പര്‍വ്വതനിരകളില്‍പ്പെട്ടതാണ്‌ ഇത്. ഹിമാലയത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയായി[1]‌ ഇതിനെ കണക്കാക്കാറുണ്ടെങ്കിലും സങ്കേതികമായി ഹിമാലയത്തിന്റെ ഭാഗമല്ല ഇത്.

ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ2 (K2) ഉള്‍പ്പെടെ അറുപതില്‍ കൂടുതല്‍ കൊടുമുടികള്‍ കാറക്കോറത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്. 8611 മീറ്റര്‍ (28,251 അടി) ഉയരമുള്ള കെ2 ന് ഏവറെസ്റ്റിനേക്കാള്‍ 237 മീറ്റര്‍ ഉയരക്കുറവ് മാത്രമാണുള്ളത്. ഏകദേശം 500 കി.മീറ്റര്‍ (300 മൈല്‍) നീളമുണ്ട് ഈ പര്‍വ്വതനിരയ്ക്ക്. ധ്രുവ പ്രദേശത്തെ കൂടാതെ വലിയ അളവില്‍ മഞ്ഞ് മൂടി കിടക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണിത്. 70 കി.മീ നീളമുള്ള സിയാച്ചിന്‍ ഹിമപാളിയും 63 കി.മീ നീളമുള്ള ബയാഫൊ ഹിമപാളിയും ധ്രുവപ്രദേശത്തിന്‌ പുറത്ത് ഏറ്റവും നീളമുള്ള രണ്ടാമത്തേയും മൂന്നാമത്തേയും ഹിമപാളികളാണ്‌.[2]

[തിരുത്തുക] പേര്‌

തുര്‍ക്കി ഭാഷയില്‍ കരിങ്കല്ല് (black rubble) എന്നാണ് കാരക്കോറം എന്ന വാക്കിന്റെ അര്‍ത്ഥം[1].

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. 1.0 1.1 Voglesang, Willem (2002). "1 - Up and Down the Hindu Kush". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 7. ISBN 978-1-4051-8243-0. 
  2. Tajikistan's Fedchenko Glacier is 77 km long. Baltoro and Batura Glaciers in the Karakoram are 57 km long, as is Bruggen or Pio XI Glacier in southern Chile. Measurements are from recent imagery, generally supplemented with Russian 1:200,000 scale topographic mapping as well as Jerzy Wala,Orographical Sketch Map: Karakoram: Sheets 1 & 2, Swiss Foundation for Alpine Research, Zurich, 1990.
"http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B1%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം