Jump to content

പളളിത്തോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആലപ്പുഴ ജില്ലയുടെ വടക്കു പടിഞ്ഞാറേ അറ്റത്തുളള ഒരു ചെറിയ മത്സ്യബന്ധനഗ്രാമമാണ് പളളിത്തോട്.വടക്കേ അതിർത്തി എറണാകുളം ജില്ലയും പടിഞ്ഞാറു കടലും കിഴക്കു വേമ്പനാടു കായലും അതിരിടുന്ന ഒരു മനോഹര ഗ്രാമമാണിത്.കുത്തിയത്തോട്ഗ്രാമപഞ്ചായത്തിൽ ആണ് ഈ സ്ഥലം ഉൾപ്പെടുന്നത്.

ആരാധനാലയങ്ങൾ

[തിരുത്തുക]

പളളിത്തോട്ടിലെ പ്രധാന ക്രിസ്ത്യൻ ദേവാലയമാണ് സെന്റ്.സെബാസ്റ്റിൻസ് ചർച്ച്.രണ്ടായിരത്തിലധികം കുടുംബങ്ങൾ ഉൾപ്പെട്ട ഈ ചർച്ച് ആലപ്പുഴ ലത്തീൻ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നു.അന്നാപുരം ചർച്ച്,സെന്റ് ആന്റണീസ് ചർച്ച് ,സെന്റ് ജോസഫ് ചർച്ച് എന്നിവ ഈ പളളിയുടെ കുരിശുപളളികൾ ആണ്.കൂടാതെ പന്തക്കോസ്തവിഭാഗത്തിൽപ്പെട്ട ആരാധനാലയങ്ങളും ഇവിടെയുണ്ട്.ഹേലാപുരം ദേവീക്ഷേത്രം പ്രധാന ഹൈന്ദവ ആരാധനകേന്ദ്രമാണ്.

സ്ഥാനം

[തിരുത്തുക]

ആലപ്പുഴയിൽ നിന്നും 37 കിലോമീറ്റർ തെക്കുമാറി അറബിക്കടലിനോടു ചേർന്നുകിടക്കുന്ന പ്രദേശമാണിത്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

[തിരുത്തുക]

സെന്റ് തോമസ് എൽ.പി.സ്കൂൾ,സെന്റ് സെബാസ്റ്റിൻ ഹൈസ്ക്കൂൾ എന്നിവയാണ് പ്രധാന വിദ്യാകേന്ദ്രങ്ങൾ.

കലാപാരമ്പര്യം

[തിരുത്തുക]

ചവിട്ടുനാടകം , അണ്ണാവിപ്പാട്ട് എന്നീ കലകളിൽ പ്രാചീന പാരമ്പര്യമുളള ഈ നാട്ടിൽ ഇന്നും ഇവ അവതരിപ്പിച്ചുവരുന്നു. "ചവിട്ടുനാടകവിജ്ഞാനകോശം' എന്ന ഗ്രന്ഥം സ്വദേശിയായ ഫാ. വി.പി.ജോസഫ് വലിയവീട്ടിൽ രചിച്ചതാണ്.ഇതിനു കേരളസാഹിത്യ അക്കാദമി അവാർഡു ലഭിക്കുകയുണ്ടായി.പ്രദേശത്തെ ചവിട്ടുനാടക കലാകാരന്മാരെപ്പറ്റിയും മറ്റും വിശദമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്.

സർക്കാർ സ്ഥാപനങ്ങൾ

[തിരുത്തുക]

ഒരു പോസ്റ്റോഫീസ് മാത്രമാണ് ഇവിടെയുളളത്.

"https://ml.wikipedia.org/w/index.php?title=പളളിത്തോട്&oldid=3330821" എന്ന താളിൽനിന്ന് ശേഖരിച്ചത്