പരവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഹിന്ദു സമൂഹത്തിലെ ഒരു ജാതിയാണ് പരവൻ. കേരളത്തിന്റെ മധ്യഭാഗത്തും, തെക്കൻ ദേശങ്ങളിലുമാണ് ഈ വിഭാഗത്തിൽ പെട്ട ആളുകൾ ധാരാളമായുള്ളത്.കേരള സർക്കാർ ഇവരുടെ സമുഹികാവസ്ഥ മനസില്ലാക്കി ഇവരെ പട്ടിക വിഭാകത്തിൽ പെടുതിയിടുണ്ട് [1].കേരളത്തിലെ സ്ഥലനാമങ്ങളായ 'പറവൂർ', 'പറൂർ' എന്നിവ 'പരവൻ' എന്ന ജാതി നാമത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കരുതപ്പെടുന്നു.

പരവര് ജാതിയിൽ പെട്ടവർ അല്ലെങ്കില് ഭരതര്,ഭരതകുല ക്ഷത്രിയര് കേരളത്തിലും തമിഴ്നടിലുമാണ് കണ്ടുവരുന്നത്. ഇവര് ഈ പ്രദേശത്തെ പുരാതനമായ ഒരു കടല് യോദ്ധാക്കള് ആണ്. ഇവര് പാണ്ട്യന് രാജാവിന്റെ തലമുറക്കാര് ആണെന്ന് കരുതപെടുന്നു.ഇവരുടെ ഉല്പത്തി ചന്ദ്രവംസത്തിലെ ഭരത വംശം ആണ് [2].

ഉള്ളടക്കം

[തിരുത്തുക] ഉല്പത്തി

പരവരുടെ വിശ്വാസം അനുസരിച്ച് ഇവർ അയ്യോധ്യയിൽ നിന്നും തെക്കൻ പ്രദേശങ്ങളിലേക്ക് നൂറ്റാണ്ടുകൾക് മുൻപ് കുടിയേറി പാർത്തവർ ആണെന്ന് പറയപെടുന്നു[2].

[തിരുത്തുക] പോർച്ചുഗീസുകാരുടെ ആഗമനം

പോർച്ചുഗീസുകാർ പലതരം കച്ചവടങ്ങൾ നടത്തി വന്നിരുന്നു .നായർ സമുദായക്കാർ കുരുമുള്ളക് കച്ചവടത്തിൽ പ്രധാനമായും ശ്രദ്ധ പതിപിച്ചു വന്നിരുന്നപ്പോൾ പരവർ സമുദായക്കാർ മുത്തുക്കളുടെയും,പവിഴങ്ങളുടെയും കച്ചവടത്തിൽ ശ്രദ്ധ പതിപിച്ചു.തന്മൂലം ഇവർക്ക് തദ്ദേശിയരായ മുഹമ്മതിയരിൽനിനും പല പീഡനങ്ങളും എല്കെണ്ടിവന്നു .പരവർ മുഹമ്മദിയരുടെ ശല്യം സഹിക്കാതെയാണ് റോമാസഭയിൽ ചേർന്നതെന്നും, 1540-ൽ ഇന്ത്യയിൽ വന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യർഎന്ന ക്രിസ്ത്യൻ മിസ്സിഒനരി ഇവരെ ചിലരെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റി അവരെ വിശ്വാസത്തിന്റെ പാതയിലേക്ക് കൊണ്ടുപോയതെന്നും ന്യുഹാഫിന്റെ യാത്ര വിവരണത്തിൽ രേഖപ്പെടുതിയിടുണ്ട് . അദ്ദേഹം എത്തിയപ്പോൾ 2500 സത്യക്രിസ്ത്യാനികളാണ് ഉണ്ടായിരുന്നതെങ്കിലും തിരിച്ചുപോകുമ്പോൾ അത് 4000 ആയി വർധിച്ചതായും ന്യൂഹാഫ് രേഖപ്പെടുത്തി.

Conversion of the Paravas by Francis Xavier, in a 19th-century colored lithograph

[തിരുത്തുക] മറ്റു പ്രദേശങ്ങളിൽ

ശ്രിലന്കയിലെ ഭരതകുല വിഭാഗത്തിൽപെട്ടവർ ഇന്ത്യയിൽനിന്നും കുടിയേറി താമസിച്ചവർ ആണ്.തമിഴ്നാട്ടിലും ഇവരെ കണ്ടുവരുന്നു.ഭൂരിഭാഗം പേരും ക്രിസ്തുമത വിശ്വാസികൾ ആണ്.കുറച്ചുപേർ ഹിന്ദുമതത്തിൽ വിശ്വസിക്കുന്നു[3]

[തിരുത്തുക] വ്യക്തികൾ

[തിരുത്തുക] അവലംബം

[തിരുത്തുക] കുറിപ്പുകൾl

പോർച്ചുഗീസുകാരുടെ മതഭ്രാന്തിനും ഭീകരഭരണത്തിനും ഇരയായി ഒരുപാട്‌ ഹിന്ദുവംശജർ നാലഞ്ചു നൂറ്റാണ്ടുകൾക്കുമുൻപ്‌ ഗോവയിൽനിന്ന്‌ പലായനംചെയ്‌തു. അവർ കർണാടകത്തിലെ കാർവാർ, മംഗലാപുരം എന്നിവിടങ്ങളിലും കേരളത്തിൽ വടക്കൻപറൂർ, തൃശ്ശൂർ, കൊടുങ്ങല്ലൂർ, ചെറായ്‌, വൈപ്പീൻ, എറണാകുളം, തൃപ്പൂണിത്തുറ, ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലും കുടിയേറി. അവരിലെ സവർണർ, സാരസ്വതബ്രാഹ്മണൻമാർ, മൊത്തത്തിൽ 'കൊങ്ങിണികൾ', 'ഗൗഡ സാരസ്വതൻമാർ' എന്നൊക്കെ അറിയപ്പെട്ടു കേരളത്തിൽ. ഗോവയിലെ 'കുൺബി' എന്ന പിന്നാക്കവിഭാഗക്കാരാവട്ടെ കേരളത്തിൽ 'കുഡുംബികൾ' എന്ന പേരിലും. പഴയനാട്ടിലെ വർണക്രമം വർധിതാവേശത്തോടെ പിൻതുടർന്ന കേരളത്തിലെ സാരസ്വതക്കാർ കുഡുംബികളെ കൊങ്ങിണിമാരായിക്കൂടി തങ്ങളുടെ കൂട്ടത്തിൽ കൂട്ടിയില്ലെന്നതു ദു:ഖചരിത്രം. എന്തുകൊണ്ടോ കുഡുംബിസമുദായക്കാർ കാർവാറിലും മംഗലാപുരത്തുമൊന്നും കാര്യമായിത്തങ്ങാതെ കേരളത്തിലാണ്‌ വേരുറപ്പിച്ചത്‌. ഗൗഡസാരസ്വതർ കച്ചവടത്തിലും വിദ്യാഭ്യാസത്തിലും വൈദ്യത്തിലുമൊക്കെ മുന്നേറിയപ്പോൾ കുഡുംബികൾ മൂപ്പൻമാരും ബായികളുമായി പിൻവലിഞ്ഞു. അവരെ 'ചെട്ടി'കളെന്നും പരവൻ മാരെന്നുമെല്ലാം അൽപം അധിക്ഷേപത്തോടെ തന്നെ ഗൗഡസാരസ്വതക്കാർ വിളിച്ചുമിരുന്നു.

"http://ml.wikipedia.org/w/index.php?title=പരവൻ&oldid=1315327" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ