പഞ്ചരത്നകീർത്തനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജ സ്വാമികൾ രചിച്ച കീർത്തനങ്ങളിലെ വിശേഷപ്പെട്ട അഞ്ചു കീർത്തനങ്ങളാണ് പഞ്ചരത്ന കീർത്തനങ്ങൾ എന്നു് അറിയപ്പെടുന്നത്.

ത്യാഗരാജ സ്വാമികളുടെ ഇഷ്ടദൈവമാ‍യ രാമചന്ദ്രനെ സ്തുതിച്ചു കൊണ്ടുള്ള, അസാധാരണനൈപുണ്യം പ്രകടിപ്പിക്കുന്ന കീർത്തനങ്ങളാണിവ. എല്ലാ കീർത്തനങ്ങളും ആദി താളത്തിലുള്ളതും, രാഗങ്ങൾ അതിലെ സാഹിത്യത്തിന്‌ അനുയോജ്യമായ ഭാവത്തിലുള്ള രീതിയിൽ തെരഞ്ഞെടുത്തിട്ടുള്ളതുമാണ്.

എല്ലാവർഷവും ജനുവരി മാസത്തിൽ തിരുവയ്യാറിൽ നടക്കുന്ന ‍ ത്യാഗരാജ ആരാധനയിൽ സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഒരുമിച്ചിരുന്ന് പഞ്ചരത്ന കീർത്തനങ്ങൾ പാടുന്ന പതിവ് ഉണ്ട്.

താഴെ പറയുന്നവ ആണ് പഞ്ചരത്ന കീർത്തനങ്ങൾ:

  1. ജഗദാനന്ദകാരക ജയ ജാനകി പ്രാണനായകാ (രാഗം: നാട്ട) (താളം: ആദി)
  2. എന്ദരോ മഹാനു ഭാവ-ലു അന്ദരികി വന്ദനമു (രാഗം: ശ്രീ) (താളം: ആദി)
  3. കനകന രുചിരാ; കനക വസന! നിന്നു (രാഗം: വരാളി) (താളം: ആദി)
  4. സാധിംചെനെ ഓ മനസാ (രാഗം: ആരഭി) (താളം: ആദി)
  5. ദുഡുകു, ഗല, നന്നേ, ദൊരേ, കൊഡുകു, ബ്രോചുരാ എന്തോ (രാഗം: ഗൗള) (താളം: ആദി)


ഈ പഞ്ചരത്നകൃതികൾക്കായി ഉപയോഗിച്ചിരിക്കുന്ന അഞ്ച് രാഗങ്ങളും ഘനരാഗങ്ങളാണ്. അതു കൊണ്ടു തന്നെ ഈ പഞ്ചരത്നകൃതികളെ ഘനരാഗപഞ്ചരത്നകൃതികൾ എന്നു പറയാറുണ്ട്.

ത്യാഗരാജ സ്വാമികൾ സമാധിയടഞ്ഞ പുഷ്യ ബഹുള പഞ്ചമി ദിവസത്തിൽ തിരുവയ്യാറിൽ നടക്കുന്ന ത്യാഗരാജ ഉത്സവത്തിൽ കൂട്ടമായി പാടുന്ന ഘനരാഗപഞ്ചരത്ന കൃതികളാണ് ഏറ്റവും ജനശ്രദ്ധ ആകർഷിക്കുന്നത്. പഞ്ചരത്ന കൃതി കൂട്ടമായി പാടുന്ന സമ്പ്രദായത്തിന്റെ തുടക്കം ഏതു വർഷം ആണെന്ന കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നു. പഞ്ചരത്ന കീർത്തനങ്ങൾ കൂട്ടത്തോടെ ആലപിക്കുന്ന രീതി ഭജന സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കൃതികൾ ത്യാഗരാജ സ്വാമികളുടെ മറ്റുകൃതികളെ അപേക്ഷിച്ച് ദൈർഘ്യമേറിയതാണ്.


ഘനരാഗപഞ്ചരത്നകൃതികൾ കൂടാതെ വേറെയും പഞ്ചരത്ന കൃതികൾ പ്രചാരത്തിൽ ഉണ്ട്. അത് താഴെ പറയുന്നവ ആണ്.

  • കോവൂർ പഞ്ചരത്നകൃതികൾ
  • തിരുവെട്രിയൂർ പഞ്ചരത്നകൃതികൾ
  • ലാൽ‌ഗുഡി പഞ്ചരത്നകൃതികൾ
  • ശ്രീരംഗ പഞ്ചരത്നകൃതികൾ

ഇതിൽ കോവൂർ പഞ്ചരത്നകൃതികൾ അദ്ദേഹം കോവൂർ സന്ദർശിച്ചപ്പോൾ കോവൂർ സുന്ദര മുതലിയാരുടെ കൂടെ താമസിക്കുമ്പോഴും, തിരുവെട്രിയൂർ പഞ്ചരത്നകൃതികൾ വീണാകുപ്പയ്യരുടെ കൂടെ താമസിക്കുമ്പോഴും, ലാൽ‌ഗുഡി കൃതികൾ ശിഷ്യനായ ലാൽ‌ഗുഡി രാമയ്യയുടെ ക്ഷണപ്രകാരം അവിടെ താമസിക്കുമ്പോഴുമാണ് രചിച്ചതത്രെ.


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പഞ്ചരത്നകീർത്തനങ്ങൾ എന്ന താളിലുണ്ട്.
"http://ml.wikipedia.org/w/index.php?title=പഞ്ചരത്നകീർത്തനങ്ങൾ&oldid=1118890" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ