ത്യാഗരാജ ആരാധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്‌നാട്ടിലെ തിരുവയ്യാറില്‍ എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ ത്യാഗരാജ സ്വാമികളുടെ സ്മരണാര്‍ത്ഥം നടത്തിവരുന്ന സംഗീത ഉത്സവം ആണ് ത്യാഗരാജ ആരാധന. തിരുവയ്യാറില്‍ അദ്ദേഹത്തിന്റെ സമാധി സ്ഥലത്ത് ശ്രീ ത്യാഗബ്രഹ്മ മഹോത്സവസഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഈ ആരാധന നടന്നു വരുന്നു. കര്‍ണ്ണാടകസംഗീതത്തിലെ മിക്കവാറും എല്ലാ പ്രമുഖ സംഗീതജ്ഞരും പങ്കെടുക്കുന്ന ത്യാഗരാജ ആരാധന ആസ്വദിക്കുവാന്‍ ധാരാളം സംഗീത പ്രേമികളും എത്തുന്നു.

ത്യാഗരാജ ആരാധനയില്‍ സംബന്ധിക്കുവാന്‍ എത്തുന്ന ലക്ഷക്കണക്കിനു സംഗീത പ്രേമികളുടെ സൗകര്യാര്‍ത്ഥം തിരുവയ്യാരില്‍ ഒരു വലിയ കെട്ടിട സമുച്ചയത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു.

മറ്റു പല സ്ഥലത്തും ത്യാഗരാജ ആരാധകള്‍ നടക്കുന്നുണ്ടെങ്കിലും തിരുവയ്യാറിലെ ത്യാഗരാജ ആരാധനയ്ക്കാണ് സംഗീതപ്രേമികളുടെ ഇടയില്‍ പ്രഥമസ്ഥാനം ഉള്ളത്.

ത്യാഗരാജ സ്വാമികള്‍ സമാധിയടഞ്ഞ പുഷ്യ ബഹുള പഞ്ചമി ദിവസത്തില്‍ നടക്കുന്ന ഈ ഉത്സവത്തില്‍ കൂട്ടമായി പാടുന്ന ഘനരാഗപഞ്ചരത്ന കൃതികളാണ് ഏറ്റവും ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. പഞ്ചരത്ന കൃതി കൂട്ടമായി പാടുന്ന സമ്പ്രദായത്തിന്റെ തുടക്കം ഏതു വര്‍ഷം ആണെന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. പഞ്ചരത്ന കീര്‍ത്തനങ്ങള്‍ കൂട്ടത്തോടെ ആലപിക്കുന്ന രീതി ഭജന സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കൃതികള്‍ ത്യാഗരാജ സ്വാമികളുടെ മറ്റു കൃതികളെ അപേക്ഷിച്ച് ദൈര്‍ഘ്യമേറിയതാണ്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍