പച്ചക്കാലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പച്ചക്കാലി | |
|---|---|
| Juvenile Greenshank | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Charadriiformes |
| കുടുംബം: | Scolopacidae |
| ജനുസ്സ്: | Tringa |
| വർഗ്ഗം: | T. nebularia |
| ശാസ്ത്രീയ നാമം | |
| Tringa nebularia (Gunnerus, 1767) |
|
കേരളത്തിൽ കാണപ്പെടുന്ന ദേശാടനപക്ഷിയാണ് പച്ചക്കാലി (ഇംഗ്ലീഷ്:Green Shank). തലയും പിൻകഴുത്തും ചിറകുകളും ഇളം ചാരനിറം മുഖം, പുരികം, ശരീരത്തിന്റെ അടിവശം എന്നിവിടങ്ങൾ തൂവെള്ള. നീണ്ട് കൂർത്ത് അല്പം മുകളിലേക്ക് വളഞ്ഞ കറുത്ത കൊക്ക്, ഇളം പച്ച കാലുകൾ ഇത്രയുമാണ് ശരീരത്തിന്റെ പ്രത്യേകതകൾ. പുഴയുടേയും കായലിന്റേയും കടലിന്റേയും തീരത്ത് പച്ചക്കാലികളെ കാണാം. മിക്കവാറും ഒറ്റയ്ക്കാണ് ഇവ ഇര തേടുന്നത്. പറന്നു തുടങ്ങുമ്പോൾ പ്ല്യൂ-പ്ല്യൂ-പ്ല്യൂ എന്നോ റ്റ്യൂ- റ്റ്യൂ എന്നോ ശബ്ദമുണ്ടാക്കാറുണ്ട്.
പുറത്തേക്ക് ഉള്ള കണ്ണികൾ[തിരുത്തുക]
- Call of the Greenshank (Real Audio soundfile from Sveriges Radio P2)
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'പച്ചക്കാലി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.