നൗകാചരിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികളുടെ ഒരു സംഗീതനാടകമാണ് നൗകാചരിതം . മൂന്നു സംഗീതനാടകങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്: സീതാരാമവിജയം, പ്രഹ്ലാദഭക്തിവിജയം എന്നിവയാണ് മറ്റുരണ്ടെണ്ണം.

മൂന്നു സംഗീതനാടകങ്ങളിൽ ഏറ്റവും പ്രസിദ്ധമായതാണ് നൗകാചരിതം. ഒറ്റഅങ്കത്തിൽ അഞ്ചുരംഗത്തിൽ 21 ഗാനങ്ങൾ ഈ നാടകത്തിൽ ഉണ്ട്. യമുനാനദിയിൽ ഒരു തോണിയിൽ കൃഷ്ണനും ഇരുപതു ഗോപികമാരും വിനോദയാത്ര നടത്തുന്നതാണ് ഇതിന്റെ ഇതിവൃത്തം. ഭാഗവതത്തിലെ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത ഇതിലെ കാര്യങ്ങൾ ത്യാഗരാജസ്വാമികളുടെ ഭാവനയിൽ രൂപം കൊണ്ടവമാത്രമാണ്[1]

നൗകാചരിതത്തിലുള്ള കൃതികൾ[തിരുത്തുക]

ക്രമ നമ്പർ കൃതി രാഗം താളം
ഗാനം 1 ശൃംഗാരിഞ്ചുകൊനി സുരുട്ടി ആദി
ഗാനം 2 അഡവാരമെല്ല യദുകുലകാംബോജി ചാപ്പ്
ഗാനം 3 ചൂഡരേ-ചെലുലാര പന്തുവരാളി ചാപ്പ്
ഗാനം 4 ഏമനി നെരനമ്മു സൗരാഷ്ട്ര ചാപ്പ്
ഗാനം 5 എമേമോ തെലിയക സൗരാഷ്ട്ര രൂപകം
ഗാനം 6 ഓ ധനു ജരിപേ സാരംഗ ആദി
ഗാനം 7 തനയണ്ടേ പ്രേമ ഭൈരവി ചാപ്പ്
ഗാനം 8 ഏ നോമു നോചിതിമോ പുന്നാഗവരാളി രൂപകം
ഗാനം 9 ചാലു ചാലു സാവേരി രൂപകം
ഗാനം 10 ചൂതാമുരാരേ കാപി ചാപ്പ്
ഗാനം 11 എവരു മനകു ദേവഗാന്ധാരി ആദി
ഗാനം 12 ഉന്നതാവുന ഘണ്ട ചാപ്പ്
ഗാനം 13 അല്ലകല്ലോല സൗരാഷ്ട്ര ആദി
ഗാനം 14 പെരുഗു പാലു ഘണ്ട ആദി
ഗാനം 15 കൃഷ്ണ മാകേമി പുന്നാഗവരാളി ചാപ്പ്
ഗാനം 16 ഇന്ദുകേമി വരാളി തൃപുട
ഗാനം 17 വേദവാക്യമണി മോഹനം ചാപ്പ്
ഗാനം 18 ഹരി ഹരി നീയൊക്ക പുന്നാഗവരാളി ആദി
ഗാനം 19 ഗന്ധമു പുന്നാഗവരാളി ആദി
ഗാനം 20 ഘുമ ഘുമ സൗരാഷ്ട്ര തൃപുട
ഗാനം 21 മാകുലമുന സുരുട്ടി ചാപ്പ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൗകാചരിതം&oldid=3662234" എന്ന താളിൽനിന്ന് ശേഖരിച്ചത്