ആദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരുണാചല്‍ പ്രദേശിലെ വടക്കന്‍ ഹിമാലയന്‍ കുന്നുകളില്‍ വസിക്കുന്ന ആദിവാസിവംശമാണ്‌ ആദി. അരുണാചലിലെ കിഴക്കന്‍ സിയാങ്, അപ്പര്‍ സിയാങ്, ഡിബാങ് താഴ്വര എന്നീ ജില്ലകളിലാണ്‌ ഇവരുടെ വാസം. തിബറ്റിന്റെ ഇന്ത്യന്‍ അതിര്‍ത്തിയോടടുത്ത പ്രദേശങ്ങളിലും ഇവരെ കണ്ടു വരുന്നു. അബോര്‍ എന്നായിരുന്നു ഇവര്‍ മുന്‍പ് അറിയപ്പെട്ടിരുന്നത്. (അപരിഷ്കൃതര്‍ എന്നാണ്‌ അബോര്‍ എന്ന വാക്കിനര്‍ത്ഥം). ആദി എന്ന വാക്കിനര്‍ത്ഥം കുന്ന് അല്ലെങ്കില്‍ മലമുകള്‍ എന്നൊക്കെയാണ്‌.

[തിരുത്തുക] കൃഷിയും ഭക്ഷണവും

കാടു വെട്ടിത്തെളിച്ച് സ്ഥലം മാറിമാറീ ചാമ, നെല്ല്, പച്ചക്കറികള്‍, കിഴങ്ങുകള്‍ തുടങ്ങിയവ കൃഷി ചെയ്യുനു. ഇതിനു പുറമേ ചെറിയ വന്യമൃഗങ്ങളെ വേട്ടയാടിപ്പിടിച്ചും ഇവര്‍ ഭക്ഷണമാക്കുന്നു. മല്‍സ്യങ്ങളെ കെണി ഉപയോഗിച്ചും, നഞ്ചു കലക്കിയും പിടീച്ചു ഭക്ഷിക്കുന്നു. കോഴികളെ ഇറച്ചിക്കായി ഇവര്‍ വളര്‍ത്തുമെങ്കിലും മുട്ട ഇവര്‍ ഭക്ഷിക്കാറില്ല. മുട്ട ആഘോഷങ്ങള്‍ക്കായി നീക്കി വക്കുന്നു. ഉദാഹരണത്തിന്‌ കരാറുകളിലേര്‍പ്പെടുമ്പോഴോ, വാഗ്ദാനങ്ങള്‍ നല്‍കുന്ന അവസരങ്ങളിലോ മുട്ട നിലത്തെറിഞ്ഞ് പൊട്ടിക്കുന്നു [1]‌.

[തിരുത്തുക] അവലംബം

  1. HILL, JOHN (1963). "6 - Northern India (Himalaya)". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 186. 
"http://ml.wikipedia.org/wiki/%E0%B4%86%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍