നജാഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നജാഫ്
النجف
Imam Ali's Shrine.
The location of Najaf (printed in red) within Iraq.
നിർദേശാങ്കം: 32°00′00″N 44°20′00″E / 32.00000°N 44.33333°E / 32.00000; 44.33333{{#coordinates:32|00|00|N|44|20|00|E|type:city(560000)_region:IQ

| |name=

}}
Country  Iraq
Province Najaf Governorate
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 60 m(200 ft)
ജനസംഖ്യ(2008)
 • Total 560
സമയ മേഖല GMT +3
 • Summer (DST) +4 (UTC)

ഇറാക്കിലെ നജാഫ് ഗവർണറേറ്റിലുള്ള ഒരു നഗരമാണ് നജാഫ്. ഷിയാ മുസ്ലിങ്ങൾ പുണ്യസ്ഥലങ്ങളായി കരുതുന്ന ഇറാക്കിലെ രണ്ട് നഗരങ്ങളിൽ ഒന്നാണ് നജാഫ്. കർബലയാണ് രണ്ടാമത്തെ നഗരം. മഷദ്-അലി (Mashad-Ali) എന്നും നജാഫ് നഗരം അറിയപ്പെടുന്നു. കർബല നഗരത്തിൽനിന്ന് 77 കിലോമീറ്റർ തെക്കുകിഴക്കായാണ് നഗരത്തിന്റെ സ്ഥാനം. യൂഫ്രട്ടിസ് നദിയുടെ പടിഞ്ഞാറൻ കൈവഴിക്കടുത്ത് സ്ഥിതിചെയ്യുന്ന നജാഫ് ഇറാക്കിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഗവർണറേറ്റിന്റെ വിസ്തീർണം: 28,824 ച.കി.മീ.

എട്ടാം നൂറ്റാണ്ടിൽ ഹാറുൺ-അൽ-റഷീദ് ഖലിഫ സ്ഥാപിച്ച ഈ നഗരം മുഹമ്മദ് നബിയുടെ മരുമകൻ അലിയുടെ ശവകുടീരത്തിനു ചുറ്റുമായാണ് വ്യാപിച്ചിരിക്കുന്നത്. ഷിയാ മുസ്ലിങ്ങളുടെ പ്രധാന ആരാധനാലയമാണ് പ്രസ്തുത ശവകുടീരം. 1991-ലെ ഗൾഫ് യുദ്ധവും 2003-ലെ യു.എസ്. അധിനിവേശവും നഗരത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തിവച്ചു.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നജാഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=നജാഫ്&oldid=1699500" എന്ന താളിൽനിന്നു ശേഖരിച്ചത്