ധരംശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധരംശാല
Location of ധരംശാല
ധരംശാല
Location of ധരംശാല
in ഹിമാചൽ പ്രദേശ്
രാജ്യം  ഇന്ത്യ
സംസ്ഥാനം ഹിമാചൽ പ്രദേശ്
ജില്ല(കൾ) കാഗ്ര
ജനസംഖ്യ
ജനസാന്ദ്രത
19,034 (2001)
656 /km² (1 /sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
29 km2 (11 sq mi)
1,457 m (4,780 ft)

അക്ഷാംശവും രേഖാംശവും: 32°13′19″N 76°19′02″E / 32.222°N 76.3172°E / 32.222; 76.3172 ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ കാംഗ്ഡ ജില്ലയിലെ ഒരു മുനിസിപ്പൽ പട്ടണവും മലമ്പ്രദേശവുമാണ് ധരംശാല (ഹിന്ദി: धर्मशाला; Tibetan: དྷ་རམ་ས་ལ་; Hindi pronunciation /d̪ʱərmʃɑlɑ/)

ഇത് സെട്രൽ ടിബറ്റിയൻ അഡ്മിനിസ്ട്രേഷന്റെ (Central Tibetan Administration) ആസ്ഥാനം കൂടിയാണ് .


ഉള്ളടക്കം

[തിരുത്തുക] ചരിത്രം

[തിരുത്തുക] ഭൂമിശാസ്ത്രം

ധരംശാല താഴ്വാരം.

ധരംശാല സ്ഥിതി ചെയ്യുന്നത് 32°13′00″N 76°19′12″E / 32.2167°N 76.32°E / 32.2167; 76.32 അക്ഷാംശ രേഖാംശത്തിലാണ്. [1], സമുദ്രനിരപ്പിൽ നിന്ന് 1457 metres (4780 feet) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ധരംശാലയുടെ മൊത്തം വിസ്തീർണ്ണം 29 km² ആണ്. ധൌലധാർ മലനിരകളുടെ ഭാഗമായി കാംഗ്ഡ താഴ്വരയിലാണ് ധരംശാല സ്ഥിതി ചെയ്യുന്നത്. 1852 ൽ കാംഗ്ഡ ജില്ലയുടെ തലസ്ഥാനമായിരുന്നു ധരംശാല.

ധരംശാല പട്ടണം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അപ്പർ ധരംശാലയും ലോവർ ധരംശാലയും. അപ്പർ ധരംശാല (ഉയരം 1,700 m or 5,580 ft) ഇപ്പോഴും ഒരു ബ്രിട്ടീഷ് കോളനിയെ പോലെയാണ്. ലോവർ ധരംശാല (ഉയരം : 460 m 1,510 ft) ഒരു വ്യവസായികകേന്ദ്രമാണ്. ഇത് രണ്ടും തമ്മിൽ ഏകദേശം 9 കി.മി ദൂരമുണ്ട്. അപ്പർ ധരംശാലയ് മക് ലിയോഡ് ഗഞ്ച് (McLeod Ganj) എന്നും അറിയപ്പെടുന്നു. ഇപ്പോഴത്തെ ദലൈ ലാമയുടെ താമസസ്ഥലം ഇവിടെയാണ്.

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

2001 ലെ സെൻസ്സസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 19,034 ആണ്. ഇതിൽ 55% പുരുഷന്മാരും 45% സ്ത്രീകളുമാണ് . ശരാശരി സാക്ഷരത ശതമാനം 77% ആണ്. ഇത് ദേശിയ സാക്ഷരത ശതമാനത്തിനേക്കാൾ കൂടുതലാണ്.


[തിരുത്തുക] പ്രമുഖ വീടുകൾ

[തിരുത്തുക] കാലാവസ്ഥ

ഇവിടുത്തെ കാലാവസ്ഥ വർഷം മുഴുവനും വളരെ തണുത്തതാണ്. ഡിസംബർ ജനുവരി മാസങ്ങളിൽ ഇവിടെ കനത്ത മഞ്ഞു വീഴ്ച ഉണ്ടാകാറുണ്ട്. മഞ്ഞുകാലം മുഴുവൻ ഇവിടെ കനത്ത മഞ്ഞു കെട്ടി കിടക്കുന്നു. വേനൽക്കാല താപനില 22 °C മുതൽ 38 °C വരെ വ്യത്യാസപ്പെടുന്നു.

[തിരുത്തുക] എത്തിച്ചേരാൻ

പത്താൻ കോട്ട് നിന്ന് 120 കി.മി. യാത്രചെയ്താൽ ഇവിടെ എത്തിച്ചേരാവുന്നതണ്. അടുത്തുള്ള റെയിവേ സ്റ്റേഷനൻ കാൻഗ്രയിൽ ആണ്. അടുത്തുള്ള വിമാനതാവളം 15കി.മി. അകലെ കാൻ ഗ്ര ക്ക് അടുത്തുള്ള ഗാഗൽ ആണ്. ഇവിടെ നിന്ന് ദിവസവും ദെൽഹിയിലേക്ക് വിമാനസ ർ വീസ് ഉണ്ട്.

[തിരുത്തുക] പ്രധാന ആകർഷണങ്ങൾ

  • സെ. ജോൺസ് ചർച്ച്
  • ത്രിയുണ്ട് (Triund) (2975 m)
  • കുണാൽ പത്രി Kunal Pathri
  • ബ്രജേശ്വരി അമ്പലം brajeshwari temple
  • ദരി dari
  • Cafe Boom Boom the Fifth, popular restaurant with tourists
  • ഖനിയര khaniyara
  • അഖംജർ മഹാദേവ് aghanjar mahadev
  • ഇന്ദ്രു നാഗ് അമ്പലം indru nag temple
  • ഗോൾ‌ഫ് കോഴ്സ് golf course (yol cant)
  • കരേരി തടാകം kareri lake
  • ലാം ദാൽ തടാകം lam dal lake
  • ചിന്മയ തപോവൻ Chinmaya Tapovan
  • ദാൽ തടാകം Dal lake
  • ധരം കോട്ട് Dharamkot (2100 m)
  • ഭഗ്‌സുനത്ത് Bhagsunath
  • തത്‌വാനി - മച്ചിരിയൽ Tatwani and Machhrial
  • ചാമുണ്ട മന്ദിർ Chamunda Mandir
  • ത്രിലോൿപുർ Trilokpur
  • മസ്‌രൂർ Masrur (rock temple)
  • നൂർ‌പൂർ Nurpur[3]
  • നോബുലിങ്ക ഇൻസ്റ്റിറ്റ്യൂട്ട് Norbulingka Institute
  • സിദ്ദ്‌ബ്ബരി Sidhbari
  • ആദി ശക്തി അമ്പലം Adi Shakti Temple , Naddi
  • പുരാന കാഗ്ഡ കോട്ട Historical fort of kangra in Purana Kangra.
  • ഹരിപ്പു ഗ്രാമ Haripu Village

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  • Verma, V. 1996. Gaddis of Dhauladhar: A Transhumant Tribe of the Himalayas. Indus Publishing Co., New Delhi.
  • Handa, O. C. 1987. Buddhist Monasteries in Himachal Pradesh. Indus Publishing Co., New Delhi. ISBN 81-85182-03-5.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=%E0%B4%A7%E0%B4%B0%E0%B4%82%E0%B4%B6%E0%B4%BE%E0%B4%B2&oldid=1140850" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ