ദ മിൽക്ക് ഓഫ് സോറോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| The Milk of Sorrow | |
|---|---|
| സംവിധാനം | Claudia Llosa |
| നിർമ്മാണം | Antonio Chavarrías Claudia Llosa José Maria Morales |
| രചന | Claudia Llosa |
| അഭിനേതാക്കൾ | Magaly Solier Susy Sánchez Efrain Solís |
| സംഗീതം | Selma Mutal |
| ഛായാഗ്രഹണം | Natasha Braier |
| ചിത്രസംയോജനം | Frank Gutiérrez |
| റിലീസിങ് തീയതി | 2009 ഫെബ്രുവരി 12 (Berlinale) 2009 ഫെബ്രുവരി 13 (Spain) 2009 മാർച്ച് 12 (Peru) 2009 ജൂൺ 17 (France) 2010 ജനുവരി 01 (Portugal) |
| സമയദൈർഘ്യം | 95 minutes |
| രാജ്യം | പെറു സ്പെയിൻ |
| ഭാഷ | Spanish Quechua |
2009 ൽ പുറത്തിറങ്ങിയ പെറുവിയൻചലച്ചിത്രം ആണ് ദ മിൽക്ക് ഓഫ് സോറോ(Spanish: La Teta Asustada) . സ്പാനിഷ് ഭാഷയിൽ ആണ് ഈ സിനിമ നിർമിച്ചിരിക്കുന്നത് .ക്ലോഡിയ ലോസ ആണീ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.പ്രസിദ്ധ പെറുവിയൻ എഴുത്തുകാരനായ മറിയോ വർഗോസ് ലോസയുടെ മരുമകൾ കൂടിയായ ക്ലോഡിയയുടെ രണ്ടാമത്തെ കഥാ ചിത്രമാണ് ദ മിൽക്ക് ഓഫ് സോറോ.
ഉള്ളടക്കം |
[തിരുത്തുക] മൂലക്യതി
ഹാർവാർഡ് സർവകലാശാലയിലെ നരവംശശാസ്‌ത്ര വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറും ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ജസ്‌റ്റീസിന്റെ പ്രാക്‌സിസ് ഡയരക്‌റ്ററുമായ കിംബെർലി തിയോഡോൺ രചിച്ച എൻത്രെ പ്രൊജിമോസ് എന്ന പുസ്‌തകമാണ് സിനിമക്ക് ആധാരമായത് .