ഥാലിക് അമ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഥാലിക് അ‌മ്ലം
Phthalic acid
Names
IUPAC name
benzene-1,2-dicarboxylic acid
Other names
benzene-1,2-dioic acid, phthalic acid, ortho-phthalic acid
Identifiers
3D model (JSmol)
ECHA InfoCard 100.001.703 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 201-873-2
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white solid
സാന്ദ്രത 1.593 g/cm3, solid
ദ്രവണാങ്കം
0.6 g / 100 mL [2][3]
അമ്ലത്വം (pKa) 2.98, 5.28[4]
Hazards
Related compounds
Related carboxylic acids Isophthalic acid
Terephthalic acid
Related compounds Phthalic anhydride
Phthalimide
Phthalhydrazide
Phthaloyl chloride
Benzene-1,2-
dicarboxaldehyde
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ബെൻസീൻ ഡൈകാർബോക്സിലിക് അമ്ലം.C6H6 (COOH)2 എന്ന സാമാന്യ ഫോർമുലയുള്ള മൂന്ന് ഘടനാ ഐസോമറുകളുണ്ട്. അതിൽ ഓർ ത്തോ ഐസോമറിനെയാണ് സാധാരണയായി ഥാലിക് അമ്ലം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

ഥാലിക് അ‌മ്ലം
ഐസോ ഥാലിക് അ‌മ്ലം
ടെറി ഥാലിക് അ‌മ്ലം

മെറ്റാ, പാരാ ഐസോമറുകൾ ഐസോഥാലിക് അമ്ലം, ടെറിഥാലിക് അമ്ലം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഓരോ ഐസോമറിക അമ്ലത്തിനും അവയ്ക്കനുയോജ്യമായ ടൊളുയീൻ അഥവാ സൈലീൻ കാർബോക്സിലിക് അമ്ലങ്ങളെ ഓക്സീകരിച്ച് സംശ്ലേഷണം ചെയ്യാൻ സാധിക്കും. കൽക്കരിയിൽ നിന്നു ലഭിക്കുന്ന നാഫ്തലീൻ, ഓർത്തോസൈലീൻ എന്നിവ രാസത്വരകങ്ങളുടെ സാന്നിധ്യത്തിൽ ഓക്സീകരിച്ചുണ്ടാകുന്ന ഥാലിക് ആൻഹൈഡ്രൈഡിന്റെ ജലാപഘടനം വഴിയാണ് ഥാലിക് അമ്ലം സംശ്ലേഷണം ചെയ്യുന്നത്. വനേഡിയം പെന്റോക്സൈഡി(രാസത്വരകത്തിനു) മുകളിൽ (4800C) നാഫ്തലീൻ ഓക്സീകരണവിധേയമാകുന്നത് ബാഷ്പാവസ്ഥയിലായതിനാൽ ഓക്സീകരണ ഉത്പന്നമായ ഥാലിക് ആൻഹൈഡ്രൈഡ് വളരെ ശുദ്ധമായ അവസ്ഥയിൽ ഉത്പതിക്കുന്നു. ഇക്കാരണത്താൽ ഥാലിക് അമ്ലം സംശ്ലേഷണം ചെയ്യുവാൻ ഗിബ്സ് പ്രക്രിയ എന്നറിയപ്പെടുന്ന ഈ സംശ്ലേഷണ രീതിയാണ് സ്വീകരിച്ചുവരുന്നത്.

മെറ്റാസൈലീൻ, പെർമാങ്ഗനേറ്റിന്റെ സാന്നിധ്യത്തിൽ ഓക്സീകരിച്ച് ഐസോഥാലിക് അമ്ലവും ദ്രവാവസ്ഥയിലുള്ള പാരാസൈലീൻ ലേയമായ കോബാൾട്ട്, മാങ്ഗനീസ് ലവണങ്ങളുടെ സാന്നിധ്യത്തിൽ വായു ഉപയോഗിച്ച് ഓക്സീകരിച്ച് ടെറിഥാലിക് അമ്ലവും ഉണ്ടാക്കാം.

രണ്ട് കാർബോക്സിലിക് ഗ്രൂപ്പുള്ളതിനാൽ എസ്റ്റർ രൂപീകരണം, അമൈഡ് രൂപീകരണം, ഡീകാർബോക്സിലേഷൻ തുടങ്ങിയ പ്രക്രിയകളെല്ലാംതന്നെ രണ്ട് തവണ പ്രദർശിപ്പിക്കാറുണ്ട്. ചൂടാക്കുമ്പോൾ ഒരു ജലതന്മാത്ര വിയോജിച്ച് ഥാലിക് ആൻഹൈഡ്രൈഡ് രൂപീകരിക്കും.

സോഡാലൈമുമായി ചേർത്തു ചൂടാക്കുമ്പോൾ ഡീകാർബോക്സിലേഷൻവഴി ബെൻസോയിക് അമ്ലവും തുടർന്ന് ബെൻസീനും ഉണ്ടാകുന്നു. ടെറിഥാലിക് അമ്ലം എതിലീൻ ഗ്ലൈക്കോളുമായി പോളിമറിക എസ്റ്റർ രൂപീകരിക്കും. ടെറിലീൻ, ടെറീൻ, ഡാക്രോൺ, ഫോർടെൽ തുടങ്ങിയ പേരുകളിൽ വിപണിയിൽ ലഭിക്കുന്ന ഉയർന്നയിനം തുണിനാരുകൾ ഈ പോളിഎസ്റ്ററുകളിൽനിന്ന് നിർമിച്ചെടുത്തിട്ടുണ്ട്. കരോത്തറും സഹപ്രവർത്തകരുമാണ് ആദ്യമായി ഈ പോളിഎസ്റ്റർ നാരുകൾ ഉത്പാദിപ്പിച്ചത്.

അവലംബം[തിരുത്തുക]

  1. Several melting points are reported, for example: (i) 210−211 °C with decomposition (Sigma-Aldrich on-line), (ii) 191 °C in a sealed tube (Ullmann's Encyclopedia of Industrial Chemistry), (iii) 230 °C with conversion to phthalic anhydride and water (J.T.Baker MSDS).
  2. http://hazard.com/msds/mf/baker/baker/files/p4270.htm
  3. http://actrav.itcilo.org/actrav-english/telearn/osh/ic/88993.htm
  4. Brown, H.C., et al., in Baude, E.A. and Nachod, F.C., Determination of Organic Structures by Physical Methods, Academic Press, New York, 1955.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഥാലിക് അമ്ലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഥാലിക്_അമ്ലം&oldid=1919670" എന്ന താളിൽനിന്ന് ശേഖരിച്ചത്