തോലുവിലക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീനകേരളത്തിൽ നിലവിലിരുന്ന ഒരു വിലക്ക് ആണ് തോലുവിലക്ക്[1]. ഈ നിരോധന സമ്പ്രദായത്തെപ്പറ്റി കേരളോല്പത്തിയിൽ പരാമർശമുണ്ട്. ഒരു വീടിനെച്ചൊല്ലി അവകാശത്തർക്കം വരുമ്പോൾ ആ വീടിനു മുന്നിൽ ബന്ധപ്പെട്ട അധികാരികൾ തോല് (ചെടിയുടെ ഇല അഥവാ ചപ്പ്) വയ്ക്കും. അങ്ങനെ തോലുവച്ചുകഴിഞ്ഞാൽ അവിടേക്ക് തർക്കക്കാർക്ക് പ്രവേശനം ഇല്ല എന്നാണ് അർഥം. കേരളോല്പത്തിയിൽ തോലുവിലക്കിന്റെ സൂചനയ്ക്കായി നാല് താളികൾ (തൂപ്പുകൾ) ഇടും എന്ന പരാമർശമാണുള്ളത്. തോലുവിലക്കിന് മാവില, ഏച്ചിൽതാളി, മരുതിൻതൂപ്പ്, ഞാറൽ എന്നിവ ഉപയോഗിച്ചിരുന്നതായും രേഖകളുണ്ട്. ചില പ്രദേശങ്ങളിൽ തുടരി, ഞള്ളു, വെള്ളില, തുമ്പ എന്നിവയാണത്രെ തോലുവിലക്കിന് ഉപയോഗിച്ചിരുന്നത്. തോലുവിലക്കിന് ചപ്പുവിലക്ക് എന്നും പേരുണ്ട്. വീടിനും പറമ്പിനും മാത്രമല്ല, ഫലവൃക്ഷങ്ങൾക്കുപോലും തോലുവിലക്ക് ഏർപ്പെടുത്തുന്ന പതിവ് പണ്ടുണ്ടായിരുന്നു. നായാട്ട്, മത്സ്യബന്ധനം എന്നിവ നിരോധിക്കാനും അധികാരികൾ തോലുവിലക്ക് ഉപയോഗിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-13. Retrieved 2018-10-13.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തോലുവിലക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തോലുവിലക്ക്&oldid=3805187" എന്ന താളിൽനിന്ന് ശേഖരിച്ചത്