തുമ്പ (ചെടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തുമ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുമ്പ
Leuca Indica
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Ericales
കുടുംബം: Balsaminaceae
ജനുസ്സ്: Leuca
വർഗ്ഗം: L.Indica
ശാസ്ത്രീയ നാമം
Leuca Indica

കേരളത്തിൽ മാത്രം വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ്‌ തുമ്പ (ഇംഗ്ലീഷ്:Leucas aspera). കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ്‌ തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട് [1] എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത് [2] തുമ്പപ്പൂ കൊണ്ട് കൊങ്ങിണികൾ അടയും ചില പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്.

ഉള്ളടക്കം

[തിരുത്തുക] വർഗ്ഗീകരണം

എന്നിങ്ങനെ മൂന്ന് പ്രധാന തരങ്ങളാണ്‌ കേരളത്തിൽ കണ്ടുവരുന്നത്.

[തിരുത്തുക] വിതരണം

വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങൾ, മൗറീഷ്യസ്, ചൈനയിൽ മിതോഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്ന ചില പ്രവിശ്യകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.[3]

[തിരുത്തുക] വിവരണം

30-60 സെ.മീ ഉയരത്തിൽ നിവർന്നു വളരുന്ന ഔഷധിയാണ്‌ ഇത്. സസ്യത്തിലുടനീളം രോമങ്ങൾ കാണപ്പെടുന്നു. എന്നാൽ ഇത് ചർമ്മത്തിന്‌ ചോറിച്ചിൽ ഉണ്ടാക്കുന്നവയല്ല. ഇലകൾക്ക് 3-6 സെ.മീ നീളവും 1-4 സെ.മീ വീതിയും ഉണ്ടാകും, ഇലയുടെ അഗ്രം കൂർത്തതാണ്‌. അടിഭാഗം രോമിലവും. തണ്ടിൽ സമ്മുഖമായോ വർത്തുളമായോ ഇലകൾ വിന്യസിച്ചിരിക്കുന്നു. പുഷ്പങ്ങൾ ശിഖരാഗ്രങ്ങളിലോ സമ്മുഖപത്രങ്ങളുടെ കക്ഷത്തിലോ ആണ്‌ കുലകളായി കാണപ്പെടുന്നത്.

തണ്ടുകൾ ചതുരാകൃതിയിലാണ്. [4]

[തിരുത്തുക] രാസഘടകങ്ങൾ

പുഷ്പത്തിൽ ഒരു സുഗന്ധദ്രവ്യവും ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇലയിൽ ഗ്ലൂക്കോസൈഡ് ഉണ്ട്, ഇത് അണുനാശിനിയായി വർത്തിക്കുന്നു.

[തിരുത്തുക] ഔഷധപ്രയോഗങ്ങൾ

  • തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു.
  • പ്രസവാനന്തരം അണുബധയൊഴിവാക്കാൻ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ചു കുളിക്കുന്നത് നല്ലതാണ്‌.
  • ദ്രോണദുർവാധി തൈലത്തിലെ പ്രധാന ചേരുവയാണ്‌ തുമ്പ.

[തിരുത്തുക] അവലംബം

Commons:Category
വിക്കിമീഡിയ കോമൺസിലെ Leucas aspera എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. "Thumba (Leuca Indica) -Flowers of Kerala" (ഇംഗ്ലീഷ് ഭാഷയിൽ). www.keralaayurvedics.com. http://www.keralaayurvedics.com/herbs-plants/flowers/thumba-leuca-indica-flowers-of-kerala.html, ശേഖരിച്ചത്: 2007. 
  2. "FESTIVALS - Onam Pookalam" (ഇംഗ്ലീഷ് ഭാഷയിൽ). www.kuruppampady.com. http://www.kuruppampady.com/festivals_onam_pookalam.php, ശേഖരിച്ചത്: 2007. 
  3. http://www.ars-grin.gov/cgi-bin/npgs/html/taxon.pl?401732
  4. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌

[തിരുത്തുക] ചിത്രസഞ്ചയം

"http://ml.wikipedia.org/w/index.php?title=തുമ്പ_(ചെടി)&oldid=1179880" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ