തോരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉപ്പേരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉപ്പേരി (വിവക്ഷകൾ) എന്ന താൾ കാണുക. ഉപ്പേരി (വിവക്ഷകൾ)
കാബേജ് തോരൻ
മൺചട്ടിയിൽ പയറുതോരൻ പാചകം ചെയ്യുന്നതിന്റെ ചിത്രം
കാബേജ് തോരൻ
ബീൻസ് തോരൻ

സദ്യയിലെ ഒരു പ്രധാന വിഭവമാണ് തോരൻ. ഉപ്പേരി എന്ന പേരിലും അറിയപ്പെടാറുണ്ട്. തമിഴ് നാട്ടിൽ പൊരിയൽ എന്ന പേരിൽ അറിയപ്പെടുന്നു. കാബേജ്, ഇടിയൻ ചക്ക(മൂക്കാത്ത ചക്ക), കാരറ്റ്, ബീറ്റ് റൂട്ട്, ബീൻസ്, ചീര, പയർ, ഗോവക്കായ, ചേന, കായ തുടങ്ങിയ പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കുന്നു. പച്ചക്കറികളൂടെ പേരിനനുസരിച്ച് കാബേജ് തോരൻ, ഇടിയൻ ചക്ക തോരൻ എന്നിങ്ങനെ വിളിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] തയ്യാറാക്കുന്ന വിധം

കാബേജ് തോരൻ 10 പേർക്ക് !.

[തിരുത്തുക] പച്ചക്കറികൾ

  • കാബേജ്-1കിലോ
  • പച്ചമുളക്-5എണ്ണം
  • കറിവേപ്പില

കാബേജ് വളരെ ചെറുതായി കൊത്തി അരിയുക, പച്ചമുളക് വട്ടനെ അരിയുക.

[തിരുത്തുക] വ്യഞ്ജനങ്ങൾ

  • ഗ്രീൻപീസ് -100ഗ്രാം
  • ഉഴുന്ന്-25ഗ്രാം
  • മഞ്ഞൾപൊടി-അര ടീസ്പൂൺ
  • കടുക്-1ടീസ്പൂൺ

[തിരുത്തുക] തയ്യാറാക്കുന്ന വിധം

ഗ്രീൻപീസ് വേവിച്ചു വക്കുക.

[തിരുത്തുക] പാചകം

ഒരു വലിയ ചീന ചട്ടിയിൽ 150ഗ്രാം വെളിച്ചെണ്ണ എടുത്ത് ചൂടാക്കുക. വെളിച്ചെണ്ണ കായുമ്പോൾ അതിൽ കടുക് ഇടുക. കടുക് പൊട്ടിയതിനുശേഷം പച്ചമുളക്, ഉഴുന്ന്,കറിവേപ്പില എന്നിവ ഇടുക. മഞ്ഞൾ പൊടിയും ചേർക്കുക. അതിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. കാബേജ് അരിഞ്ഞതും വേവിച്ച് ഗ്രീൻപീസും ചേർത്ത് നന്നയി വഴറ്റുക. നന്നായി വേവിക്കുക.


[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/w/index.php?title=തോരൻ&oldid=1157621" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ