ചീര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
Spinach in flower
|
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
| Spinacia oleracea L. |
പൊതുവേ ഇലക്കറിയായി ഉപയോഗിച്ചുവരുന്ന ചെടിയാണ് Amaranthaceae എന്ന കുടുംബത്തില്‍പ്പെട്ടചീര. തെക്കുപടിഞ്ഞാറന്‍ ഏഷ്യയാണ് ഇതിന്റെ സ്വദേശം. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.
പല തരത്തിലുള്ള ചീരകള്‍ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു. അമരന്താഷ്യ വിഭാഗത്തിലുള്ളതാണ് പൊതുവേ ഉപയോഗിക്കുന്നതെങ്കിലും മറ്റ് വര്‍ഗ്ഗത്തില്‍പ്പെട്ടവയും ഉപയോഗിക്കാം
ഉള്ളടക്കം |
[തിരുത്തുക] വിവിധയിനം ചീരകള്‍
- പെരുഞ്ചീര (ചില്ലി) Aripolisis, Purple goose foot. വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്.
- ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനര്‍മ്മുരിങ്ങ)
- കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവര്‍ത്തിച്ചീര) Amaranthus viridis, Green Amaranth, എന്ന ആംഗലേയ നാമം. ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്, ഗൌഡവാസ്തൂകം എന്ന സംസ്കൃതനാമം.
- മുള്ളന്ചീര Amaranthus spinosus, Prickly Amaranth.
- ചെഞ്ചീര (പാലക്യ, പാലംക്യ, നെയ്ച്ചീര) S. oleracea എന്ന് ലത്തീന്‍ നാമം, Common spinach എന്ന് ആംഗലേയ നമം.
- പാലംക്യശാഖ Beta vulgaris എന്ന ലത്തീന്‍ നാമം, Garden beet, Common beet എന്ന ആംഗലേയ നാമം. പ്രകൃത്യാ മദ്ധ്യധരണ്യാഴിയുടെ സമീപത്ത് ഉണ്ടാകുന്ന ഇതില്‍ വെളുത്തതെന്നും ചുവന്നതെന്നും രണ്ട് വകഭേദങ്ങളുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും കൃഷി ചെയ്തുവരുന്നു.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
Beta vulgaris subsp. vulgaris
|
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
| Beta vulgaris Carolus Linnaeus |
- വളശച്ചീര (ഉപോദകാ) Basella alba(വെളുപ്പ്), B. rubra(ചുവപ്പ്), B. lucida(ക്ഷുദ്ര ഉപേദകാ), B. cordifolia (വനജഉപേദകാ) എന്ന് ശാസ്ത്രനാമങ്ങള്‍. ഇവ കൂടാതെ മൂലപോതികാ എന്നൊരു തരവും ദുര്‍ലഭമായി കാണുന്നു. Indian spinach, Malabar night shade എന്ന ആംഗലേയ നാമങ്ങള്‍.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
| Basella alba L. |
-
- കളംബീ എന്ന പേരിലറിയപ്പെടുന്ന വലിയ വളശച്ചീരയ്ക്ക് Ipomia aquatica എന്ന് ശാസ്ത്രനാമം.
-
- കാട്ടുവളശച്ചീര Briophyllum calcinum എന്നൊരു ഇനത്തെപ്പറ്റിയും അഷ്ടാംഗഹൃദയത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്
- നീര്‍ച്ചീര (ചുച്ചു, ചഞ്ചു) Corchorus acutangularis എന്ന് ശാസ്ത്രനാമം. സാധാരണം, ചെറിയത്, വലിയത് എന്ന് മൂന്നു തരമുണ്ട്.
- മധുരച്ചീര (മാര്‍ഷം, മാരിഷം) Amaranthus oleraceus, A. tricolor, വെളുത്തതും ചുവന്നതും എന്ന് രണ്ടു തരമുണ്ട്.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
മധുരച്ചീര
|
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
| Amaranthus tricolor L. |
- തോട്ടച്ചീര (യവശാകം, തോട്ടക്കൂര, ക്ഷേത്രവാസ്തൂകം) Amaranthus gangeticus, Country green.
|
|
||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||
|
||||||||||||
|
|
||||||||||||
| Amaranthus gangeticus L |
- ഉപ്പുചീര (ലോണീകം, ഉപ്പൂറ്റി, പരപ്പുക്കീരൈ, ഉപ്പുക്കീരൈ) Portulaca oleracea, Common Indian parselane. ഉപ്പുചീര വലുതെന്നും(ബൃഹല്ലോണി, രാജഘോളികാ) ചെറുതെന്നും(ക്ഷുദ്രലോണി) രണ്ട് തരമുണ്ട്.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
| Portulaca oleracea L. |
[തിരുത്തുക] രോഗങ്ങള്‍ / കീടങ്ങള്‍
ചുവന്ന ചീരയില്‍ കാണപ്പെടുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളില്‍ പുള്ളിക്കുത്തുകള്‍ ഉണ്ടാകുന്നു. ക്രമേണ ഇലകള്‍ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തില്‍ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാല്‍ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാല്‍ രണ്‍റ്റിനങ്ങളും ഇടകലര്‍ത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന് ഉപകരിക്കും. കഴിവതും ചെടികള്‍ നനയ്ക്കുന്നത് മണ്‍|പരപ്പിലൂടെ ആയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുന്നതിന് ഉപകരിക്കും. ഡൈത്തേണ്‍ എം-45 എന്ന രാസകീടനാശിനി വെള്ളത്തില്‍ കലക്കി ചെടി മുഴുവന നനയത്തക്കവിധം നനയ്ക്കുകയോ; പാല്‍കായം സോഡാപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളത്തില്‍ കലക്കി ഉപയോഗിക്കുകയുമാവാം. [1]
[തിരുത്തുക] ഉപയോഗങ്ങള്‍
- ഇലക്കറി
- വാതസംബന്ധിയായ അസുഖങ്ങള്‍
- മൂത്രാശയ രോഗങ്ങള്‍
- കുട്ടികളില്‍ അജീര്‍ണ്ണം ശമിപ്പിക്കും
- ശുക്ലവര്‍ദ്ധകം
- മലബന്ധം ശമിപ്പിക്കും
- ത്വക് രോഗങ്ങള്‍ ശമിപ്പിക്കും
- നേത്രരോഗങ്ങള്‍
[തിരുത്തുക] പോഷകമൂല്യം
| ചീര, പാകം ചെയ്യാതെ 100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം |
||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ഊര്‍ജ്ജം 20 kcal 100 kJ | ||||||||||||||||||||||||
|
||||||||||||||||||||||||
| Percentages are relative to US recommendations for adults. Source: USDA Nutrient database |
||||||||||||||||||||||||
[തിരുത്തുക] കുറിപ്പുകള്‍
ആമാശയത്തിലെ കൃമിശല്യത്തിനുപയോഗിക്കാവുന്ന Oleum chinopodii എന്ന അല്‍ക്കലോയിഡ് ചീരയില്‍ നിന്ന് വേര്‍തിരിച്ചതാണ്.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
- അഷ്ടാംഗഹൃദയം (വിവ., വ്യാ. വി.എം. കുട്ടികൃഷ്ണമേനോന്‍), സാംസ്കാരിക വകുപ്പ്, കേരള സര്‍ക്കാര്‍ ISBN 81 86365 06 0
ഉദ്ധരിച്ചതില്‍ പിഴവ്: <ref> റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ <references/> റ്റാഗ് കണ്ടെത്താനായില്ല.