തോമസ് മൺറോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മേജർ ജെനറൽ സർ തോമസ് മൺറോ, ബാരനറ്റ് കെ.സി.ബി. |
|
|
|
|
|---|---|
| പദവിയിൽ 1814 സെപ്റ്റംബർ 16 – 1827 ജൂലൈ 6 |
|
| ഗവർണർ–ജനറൽ | ഫ്രാൻസിസ് റാഡൻ ഹേസ്റ്റിങ്സ് വില്ല്യം ആംഹേഴ്സ്റ്റ് |
| മുൻഗാമി | ജോർജ്ജ് ബാർലോ |
| പിൻഗാമി | സ്റ്റീഫൻ റംബോൾഡ് ലഷിങ്ടൺ |
|
|
|
| ജനനം | 1761 മേയ് 27 ഗ്ലാസ്ഗോ, സ്കോട്ട്ലൻഡ് |
| മരണം | 1827 ജൂലൈ 6 (പ്രായം 65) അടിയറവച്ച ജില്ലകൾ, ബ്രിട്ടീഷ് ഇന്ത്യ |
| ദേശീയത | ബ്രിട്ടീഷുകാരൻ |
| ബിരുദം | ഗ്ലാസ്ഗോ സർവകലാശാല |
| സൈനികോദ്യോഗം | |
| കൂറ് | |
| വിഭാഗം | മദ്രാസ് സേന |
| ജോലിക്കാലം | 1779-1827 |
| പദവി | മേജർ ജെനറൽ |
| യുദ്ധങ്ങൾ | രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം മൂന്നാം ആംഗ്ലോ-മറാഠ യുദ്ധം |
| ബഹുമതികൾ | കെ.സി.ബി. |
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തെ പ്രശസ്തനായ ഒരു സൈന്യാധിപനും ഭരണകർത്താവുമായിരുന്നു തോമസ് മൺറോ (ഇംഗ്ലീഷ്: Thomas Munro, ജീവിതകാലം: 1761 മേയ് 27 – 1827 ജൂലൈ 6). 1814 മുതൽ മരണം വരെ മദ്രാസ് പ്രെസിഡൻസിയുടെ ഗവർണർ സ്ഥാനം വഹിച്ചിട്ടുണ്ട്.
1792-ലെ ശ്രീരംഗപട്ടണം യുദ്ധസമയത്ത് ബ്രിട്ടീഷ് സൈന്യത്തിലെ ജൂനിയർ ക്യാപ്റ്റനായിരുന്ന ഇദ്ദേഹം പടിപടിയായി ഉയർന്ന് മദ്രാസിന്റെ ഗവർണർ സ്ഥാനത്തേക്കെത്തി. "റ്യോത്‌വാരി" എന്ന നികുതിസമ്പ്രദായം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. ഇടനിലക്കാരെ ഒഴിവാക്കി, കൃഷിക്കാരനിൽനിന്ന് നേരിട്ട് നികുതി സ്വീകരിക്കുന്ന രീതിയായിരുന്നു ഇത്.[1]
ഒന്നാം ആംഗ്ലോ-ബർമ്മീസ് യുദ്ധകാലത്തെ ഇദ്ദേഹത്തിന്റെ നയതന്ത്രപരവും സൈനികവുമായ നടപടികളാണ് യുദ്ധം വിജയിക്കാൻ ബ്രിട്ടീഷ് സേനയെ സഹായിച്ച പ്രധാനഘടകം എന്ന് വിലയിരുത്തപ്പെടുന്നു.[2][3]
അവലംബം [തിരുത്തുക]
- ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "ഇൻട്രൊഡക്ഷൻ" (ഇംഗ്ലീഷ് ഭാഷയിൽ). ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്. ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 4. ISBN 019579415 X. http://books.google.co.in/books?isbn=019579415X. ശേഖരിച്ചത് 2012 നവംബർ 17.
- ↑ "എക്സ്പാൻഷൻ ഓഫ് ദ ബ്രിട്ടീഷ് ഡൊമിനിയൻ ബിയോണ്ട് ദ ബ്രഹ്മപുത്ര ആൻഡ് സത്ലുജ്, 1824-1856". ഓൾഇന്ത്യൻഹിസ്റ്ററി.കോം. ശേഖരിച്ചത് 26 നവംബർ 2012.
- ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "2 - അപ്രെന്റീസ് യേഴ്സ് (Apprentice Years ) 1830 - 1839" (ഇംഗ്ലീഷ് ഭാഷയിൽ). ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്. ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 40. ISBN 019579415 X. http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1. ശേഖരിച്ചത് 2012 നവംബർ 17.