താമെങ്ലോങ്
| താമെങ്ലോങ് | |
| Coordinates: (find coordinates)[[Category:മണിപ്പൂർ location articles needing coordinates|താമെങ്ലോങ്]] | |
| രാജ്യം | |
| സംസ്ഥാനം | മണിപ്പൂർ |
| സമയമേഖല | IST (UTC+5:30) |
മണിപ്പൂർ സംസ്ഥാനത്തെ ഒരു ജില്ലയാണ് താമെങ്ലോങ്. സംസ്ഥാനത്തിന്റെ പ.ഭാഗത്തു സ്ഥിതിചെയ്യുന്ന താമെങ്ലോങ് മുമ്പ് മണിപ്പൂർ വെസ്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഉള്ളടക്കം |
ഭൂമിശാസ്ത്രം [തിരുത്തുക]
വിസ്തീർണം: 4,391 ച.കി.മീ.; ജനസംഖ്യ: 1,11,493(2001); അതിരുകൾ: വ.നാഗാലാൻഡിലെ കൊഹിമ ജില്ല, കി.സേനാപതി ജില്ല, തെ.ചുരാചാങ്പൂർ ജില്ല, പ.ഇംഫാൽ ഈസ്റ്റ് ജില്ല. താറോൺ ആണ് ജില്ലയിലെ പ്രധാന പട്ടണം. ഭൂമിശാസ്ത്രപരമായി ഒരു മലമ്പ്രദേശമാണ് താമെങ്ലോങ്. വർഷത്തിൽ 40 സെ.മീ.-ൽ കൂടുതൽ ശ.ശ. മഴ ലഭിക്കുന്ന ഈ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും സസ്യാവൃതമാണ്. ആഞ്ഞിലി, ഇലവ്, മാവ്, വാക തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ സമൃദ്ധമായി വളരുന്നു. ബാരക്, മാളാ, തുറാക് എന്നിവയാണ് പ്രധാന നദികൾ.
സാമ്പത്തികം [തിരുത്തുക]
കൃഷിയാണ് താമെങ്ലോങ്ങിലെ ജനങ്ങളുടെ മുഖ്യ ഉപജീവ നമാർഗം; ഗോതമ്പ്, ചോളം, സോയാബീൻ, പയറുവർഗങ്ങൾ, കാപ്പി, നാരകഫലങ്ങൾ തുടങ്ങിയവ പ്രധാന വിളകളും. കന്നുകാലി-കോഴി വളർത്തലും ജില്ലയിൽ ഗണ്യമായി വികസിച്ചിട്ടുണ്ട്. എന്നാൽ താമെങ്ലോങ്ങിന്റെ വ്യാവസായിക-ഗതാഗതമേഖല കൾ തീരെ അവികസിതമാണ്. ഗതാഗതത്തിന് റോഡുകളാണ് മുഖ്യ ആശ്രയം.
സംസ്കാരം [തിരുത്തുക]
താമെങ്ലോങ് ജില്ലയിൽ മുഖ്യമായുള്ളത് ക്രൈസ്തവരാണ്. ഹിന്ദുക്കൾ, മുസ്ളിങ്ങൾ തുടങ്ങിയവർക്കും ഗണ്യമായ സംഖ്യാബലമുണ്ട്. മണിപ്പൂരിയാണ് മുഖ്യ വ്യവഹാര ഭാഷ. ജില്ലയിലെ താറോണിഗുഹ ചരിത്രപ്രസിദ്ധമാണ്.
രാഷ്ട്രീയം [തിരുത്തുക]
താമെങ്ലോങ് ഔട്ടർ മണിപ്പൂർ ലോകസഭ മണ്ഡലത്തിന്റെ ഭാഗമാണ്.[1]
അവലംബം [തിരുത്തുക]
- ↑ "Assembly Constituencies - Corresponding Districts and Parliamentary Constituencies". Manipur. Election Commission of India. ശേഖരിച്ചത് 2008-10-07.