താമെങ്ലോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tamenglong എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
താമെങ്ലോങ്
നിർദ്ദേശാങ്കം: (find coordinates)[[Category:മണിപ്പൂർ location articles needing coordinates|താമെങ്ലോങ്]]
രാജ്യം  ഇന്ത്യ
സംസ്ഥാനം മണിപ്പൂർ
സമയമേഖല IST (UTC+5:30)


മണിപ്പൂർ സംസ്ഥാനത്തെ ഒരു ജില്ലയാ‍ണ് താമെങ്ലോങ്. സംസ്ഥാനത്തിന്റെ പ.ഭാഗത്തു സ്ഥിതിചെയ്യുന്ന താമെങ്ലോങ് മുമ്പ് മണിപ്പൂർ വെസ്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

വിസ്തീർണം: 4,391 ച.കി.മീ.; ജനസംഖ്യ: 1,11,493(2001); അതിരുകൾ: വ.നാഗാലാൻഡിലെ കൊഹിമ ജില്ല, കി.സേനാപതി ജില്ല, തെ.ചുരാചാങ്പൂർ ജില്ല, പ.ഇംഫാൽ ഈസ്റ്റ് ജില്ല. താറോൺ ആണ് ജില്ലയിലെ പ്രധാന പട്ടണം. ഭൂമിശാസ്ത്രപരമായി ഒരു മലമ്പ്രദേശമാണ് താമെങ്ലോങ്. വർഷത്തിൽ 40 സെ.മീ.-ൽ കൂടുതൽ ശ.ശ. മഴ ലഭിക്കുന്ന ഈ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും സസ്യാവൃതമാണ്. ആഞ്ഞിലി, ഇലവ്, മാവ്, വാക തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ സമൃദ്ധമായി വളരുന്നു. ബാരക്, മാളാ, തുറാക് എന്നിവയാണ് പ്രധാന നദികൾ.

സാമ്പത്തികം[തിരുത്തുക]

കൃഷിയാണ് താമെങ്ലോങ്ങിലെ ജനങ്ങളുടെ മുഖ്യ ഉപജീവ നമാർഗം; ഗോതമ്പ്, ചോളം, സോയാബീൻ, പയറുവർഗങ്ങൾ, കാപ്പി, നാരകഫലങ്ങൾ തുടങ്ങിയവ പ്രധാന വിളകളും. കന്നുകാലി-കോഴി വളർത്തലും ജില്ലയിൽ ഗണ്യമായി വികസിച്ചിട്ടുണ്ട്. എന്നാൽ താമെങ്ലോങ്ങിന്റെ വ്യാവസായിക-ഗതാഗതമേഖല കൾ തീരെ അവികസിതമാണ്. ഗതാഗതത്തിന് റോഡുകളാണ് മുഖ്യ ആശ്രയം.

സംസ്കാരം[തിരുത്തുക]

താമെങ്ലോങ് ജില്ലയിൽ മുഖ്യമായുള്ളത് ക്രൈസ്തവരാണ്. ഹിന്ദുക്കൾ, മുസ്ളിങ്ങൾ തുടങ്ങിയവർക്കും ഗണ്യമായ സംഖ്യാബലമുണ്ട്. മണിപ്പൂരിയാണ് മുഖ്യ വ്യവഹാര ഭാഷ. ജില്ലയിലെ താറോണിഗുഹ ചരിത്രപ്രസിദ്ധമാണ്.

രാഷ്ട്രീയം[തിരുത്തുക]

താമെങ്ലോങ് ഔട്ടർ മണിപ്പൂർ ലോകസഭ മണ്ഡലത്തിന്റെ ഭാഗമാണ്.[1]

അവലംബം[തിരുത്തുക]

  1. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Manipur. Election Commission of India. ശേഖരിച്ചത് 2008-10-07.

Coordinates: 24°58′00″N 93°33′00″E / 24.9667°N 93.5500°E / 24.9667; 93.5500

"https://ml.wikipedia.org/w/index.php?title=താമെങ്ലോങ്&oldid=2382047" എന്ന താളിൽനിന്ന് ശേഖരിച്ചത്