താപമാപിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചികില്‍സാലയങ്ങളിലുപയോഗിക്കുന്ന രസതാപമാപിനി (മെര്‍ക്കുറി തെര്‍മോമീറ്റര്‍)

ഊഷ്മാവ് അല്ലെങ്കില്‍ ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനം അള‍ക്കുന്നതിനുള്ള ഉപകരണമാണ്‌ താപമാപിനി അഥവാ തെര്‍മോമീറ്റര്‍. ചൂട് എന്നര്‍ത്ഥം വരുന്ന തെര്‍മോ (thermo), അളക്കുക എന്നര്‍ത്ഥം വരുന്ന മീറ്റര്‍ (meter) എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഒരു താപമാപിനിക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. ഊഷ്മാവിനെ ഗ്രഹിക്കുന്ന ഭാഗം ( മെര്‍ക്കുറി താപമാപിനികളില്‍ ബള്‍ബ് രൂപത്തിലുള്ള അഗ്രം), ഉഷ്മാവിന്റെ വ്യതിയാനത്തെ ഒരു ഭൗതികഅളവായി പ്രദര്‍ശിപ്പിക്കുവാനുള്ള ഭാഗം എന്നിവയാണവ. വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന താപമാപിനികള്‍ ഇലക്ട്രോണിക്ക് സം‌വിധാനങ്ങളുപയോഗിച്ച് അക്കങ്ങളായി തന്നെ പ്രദര്‍ശിപ്പിക്കുകയോ വിവരങ്ങള്‍ കം‌പ്യൂട്ടറിലേക്ക് അയക്കുകയോ ആണ്‌ ചെയ്യുന്നത്.

പൂജ്യാമത്തെ താപഗതിക നിയമമാണ് താപമാപിനികളുടെ പ്രവര്‍ത്തനത്തിന്റെ പിന്നിലെ അടിസ്ഥാന തത്ത്വം[1].

[തിരുത്തുക] അവലംബം

"http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%AE%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം