തരംഗദൈര്‍ഘ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തരംഗദൈര്‍ഘ്യം സൈന്‍ തരംഗം .

ഒരു പൂര്‍ണ്ണ തരംഗത്തിന്റെ നീളത്തെയാണ് തരംഗദൈര്‍ഘ്യം എന്ന് പറയുന്നത്. സാധാരണ ഗതിയില്‍ അടുത്തടുത്ത രണ്ട് ശൃംഗങ്ങള്‍ തമ്മിലോ ഗര്‍ത്തങ്ങള്‍ തമ്മിലോ ഉള്ള അകലമാണ് തരംഗദൈര്‍ഘ്യമായി പറയാറ്. അനുപ്രസ്ഥ തരംഗങ്ങളെ സംബന്ധിച്ചിടത്തോളം അടുത്തടുത്ത രണ്ട് ഉച്ചമര്‍ദ്ദ പ്രദേശങ്ങളോ നീചമര്‍ദ്ദപ്രദേശങ്ങളോ തമ്മിലുള്ള അകലമാണ് പരിഗണിക്കുക. ഒരു തരംഗത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന ഭാഗത്തിന്റെ നീളമായും തരംഗദൈര്‍ഘ്യം കണക്കാക്കാം. ഗ്രീക്ക് അക്ഷരമായ λ ആണ് തരംഗദൈര്‍ഘ്യം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്നം.

തരംഗദൈര്‍ഘ്യവും തരംഗത്തിന്റെ പ്രവേഗവും ആവൃത്തിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. തരംഗത്തിന്റെ പ്രവേഗം = ആവൃത്തി x തരംഗദൈര്‍ഘ്യം എന്നതാണ് സൂത്രവാക്യം. അതിനാല്‍ തരംഗദൈര്‍ഘ്യം,

\lambda = \frac{v}{f},

മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദതരംഗത്തിന്റെ തരംഗദൈര്‍ഘ്യം 17 മില്ലി മീറ്ററിനും 17 മീറ്ററിനും ഇടയിലാണ്. ദൃശ്യപ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം 400 നാനോമീറ്ററിനും 700 നാനോമീറ്ററിനും ഇടയിലുമാണ്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം