ഡി.വി. സദാനന്ദ ഗൗഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധേവരഗുണ്ട വെങ്കടപ്പ സദാനന്ദ ഗൗഡ

പദവിയിൽ
03 ഓഗസ്ത് 2011 – 12 ജൂലൈ 2012
മുൻ‌ഗാമി ബി.എസ്. യെഡിയൂരപ്പ
പിൻ‌ഗാമി ജഗദീഷ് ഷെട്ടാർ
നിയോജക മണ്ഡലം Udupi Chikmagalur

ജനനം (1953-03-18) 18 മാർച്ച് 1953 (61 വയസ്സ്)
ദക്ഷിണ കന്നഡ, കർണാടക
രാഷ്ടീയകക്ഷി ബി.ജെ.പി. BJP-flag.svg
ജീവിതപങ്കാളി(കൾ) ധാത്തി സദാനന്ദ
കുട്ടികൾ 1 son
ഭവനം പുത്തൂർ
മതം ഹിന്ദു
വെബ്‌സൈറ്റ് http://sadanandagowda.com

ഡി.വി. സദാനന്ദ ഗൗഡ(ധേവരഗുണ്ട വെങ്കടപ്പ സദാനന്ദ ഗൗഡ) 1953 മാർച്ച്‌ 18ന് പരമ്പരാകത തുളു ഗൌഡ കുടുംബത്തിലെ അംഗമായി വെങ്കപ്പ ഗൌഡയുടെയും കമലയുടെയും മകനായി കർണാടകയിൽ സുല്യ താലുക്കിലെ മണ്ടേകോളു ഗ്രാമത്തിലാണ് ജനിച്ചത്. ബി.ജെ.പി. യെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം ഉഡുപ്പി ചിക്കമഗലൂർ ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 2011 ഓഗസ്റ്റ്‌ 3 നു കർണാടക സംസ്ഥാനത്തിന്റെ 26-ആമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2012 ജൂലൈ 8-നു് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു[1].


രാഷ്ട്രീയ ജീവിതം[തിരുത്തുക]

ഭാരതീയ ജനസംഘ പ്രവർത്തകനായാണ് സദാനന്ദ ഗൌഡയുടെ രാഷ്ട്രീയ പ്രവർത്തനാരംഭം. ജനസംഘ പ്രസ്ഥാനത്തിലെ പിളർപ്പിനു ശേഷം അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയിൽ അംഗമായി. ബി.ജെ.പി. ദേക്ഷിണ കന്നഡ യുവമോർച്ച പ്രസിഡന്റ്‌, ബി.ജെ.പി. ദേക്ഷിണ കന്നഡ വൈസ് പ്രസിഡന്റ്‌, യുവമോർച്ച സംസ്ഥാന സെക്രട്ടറി, ബി.ജെ.പി.സംസ്ഥാന സെക്രട്ടറി, ബി.ജെ.പി. ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. സദാനന്ദ ഗൗഡ രാജിവെച്ചു
"http://ml.wikipedia.org/w/index.php?title=ഡി.വി._സദാനന്ദ_ഗൗഡ&oldid=1875488" എന്ന താളിൽനിന്നു ശേഖരിച്ചത്