ഡാനിയൽ ക്രെയ്ഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനിയൽ ക്രെയ്ഗ്

Daniel Craig, November 2008, NYC.
ജനനം ഡാനിയൽ ക്രെയ്ഗ്
1968 മാർച്ച് 2 (1968-03-02) (വയസ് 44)
ഇംഗ്ലണ്ട് ചെസ്റ്റർ, ഇംഗ്ലണ്ട്
ഉദ്യോഗം Actor
സജീവം 1992–2008
ജീവിത പങ്കാളി ഫിയോണ ലൗഡൻ (1992–94)
പുരസ്കാരങ്ങൾ മികച്ച നടനുള്ള എമ്പയർ അവാർഡ്
2006 കാസിനോ റോയലെ

ഡാനിയൽ റഗ്ടൺ ക്രെയ്ഗ് (ജനനം 2: മാർച്ച് 1968) ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു ചലച്ചിത്ര നടനാണ്.

ദ പവർ ഓഫ് വൺ എന്ന ചിത്രത്തിൽ ഒരു ചെറുവേഷത്തിലഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തിലേക്ക് പ്രവേശിച്ചത്. എ കിഡ് ഇൻ കിങ് ആർതേർസ് കോർട്ട് (ചലച്ചിത്രം), ഷാർപ്സ് ഈഗിൾ, ദ യങ് ഇൻഡ്യാന ജോൺസ് ക്രോണിക്കിൾസ് (ടെലിവിഷൻ പരമ്പര) എന്നിവയിലെ കഥാപാത്രങ്ങളാണ് ആദ്യകാലത്ത് ശ്രദ്ധേയമായവ. ലെയർ കേക്കിലെ നായക കഥാപാത്രം, ലാറ ക്രോഫ്റ്റ്: ടൂംബ് റെയ്ഡറിൽ ആഞ്ചലീന ജോളിയൊടൊത്തുള്ള പ്രകടനം എന്നിവ ക്രെയ്ഗിനെ താര പദവിയിലേക്കുയർത്തി.

ഇയോൺ പ്രൊഡക്ഷന്റെ ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിൽ കേന്ദ്ര കഥാപാത്രമായ രഹസ്യാന്വേഷകൻ ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ആറാമത്തെ നടൻ ക്രെയ്ഗാണ്. 2006-ൽ ഇറങ്ങിയ കാസിനോ റോയലേയിലാണ് ക്രെയ്ഗ് ഈ വേഷത്തിൽ തുടക്കം കുറിച്ചത്. ഇദ്ദേഹമഭിനയിച്ചേറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം, ക്വാണ്ടം ഓഫ് സൊളേസ്, 2008 ഒക്ടോബർ, നവംബർ മാസങ്ങളിലായി ലോകമെമ്പാടും പുറത്തിറങ്ങി.

വോഗ് മാസികയുടെ കണക്കുകൾ പ്രകാരം ബ്രിട്ടണിലെ ഇപ്പോഴത്തെ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന നടൻ ഇദ്ദേഹമാണ്.

"http://ml.wikipedia.org/w/index.php?title=ഡാനിയൽ_ക്രെയ്ഗ്&oldid=1206198" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ