ജെയിംസ് ബോണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് ബോണ്ട്  
Fleming007impression.jpg
Ian Fleming's image of James Bond; commissioned to aid the Daily Express comic strip artists.
കർത്താവ് ഇയാൻ ഫ്ലെമിങ്
രാജ്യം യുണൈറ്റഡ് കിങ്ഡം
ഭാഷ ഇംഗ്ലീഷ്
വിഷയം Spy fiction
സാഹിത്യവിഭാഗം Action/Suspense
പ്രസാധകർ ജൊനാഥാൻ കേപ്
പ്രസിദ്ധീകരിച്ച വർഷം 1953-

ജെയിംസ് ബോണ്ട് 007 1953-ൽ ബ്രിട്ടിഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങ് സൃഷ്ടിച്ച ഒരു കഥാപാത്രമാണ്.മികച്ച ബുദ്ധി രാക്ഷസനും തികഞ്ഞ പോരാളിയുമാണ് ബോണ്ട്.ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവൻ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികൾ തകർക്കാനായി ഈ അപസർപ്പക കഥാപാത്രം തന്റെ കഴിവുകൾ ഉപയോഗിക്കുന്നു. ബോണ്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഫ്ലെമിങ് 12 നോവലുകളും രണ്ട് ചെറുകഥാ സമാഹാരങ്ങളും രചിച്ചു. 1962-ൽ ഡോ. നോ എന്ന ചിത്രത്തിൽ ആരംഭിച്ച സിനിമാ ചരിത്രത്തിലെ ഏറ്റവും കാലം നീണ്ടു നിന്നതും ഏറ്റവുംധികം ലാഭം നേടിയതുമായ ചലച്ചിത്ര പരമ്പരയും ഈ കഥാപാത്രത്തെ ആധാരമാക്കിയുള്ളതാണ്.

1964-ൽ ഫ്ലെമിങ്ങിന്റെ മരണത്തിനുശേഷം കിങ്‌സ്ലി ആമിസ് (റോബർട്ട് മർക്കം എന്ന പേരിൽ), ജോൺ പിയേഴ്സൺ, ജോൺ ഗാർഡ്നർ, റെയ്മണ്ട് ബെൻസൺ, സെബാസ്റ്റ്യൻ ഫോക്സ് തുടങ്ങിയ എഴുത്തുകാർ ജെയിംസ് ബോണ്ട് നോവലുകളെഴുതി. കൂടാതെ ക്രിസ്റ്റഫർ വുഡ് രണ്ട് തിരക്കഥകൾ നോവലാക്കുകയും ചാർളി ഹിഗ്സൺ ചെറുപ്പക്കാരനായ ബോണ്ടിനേക്കുറിച്ച് ഒരു പരമ്പര രചിക്കുകയും ചെയ്തു. മറ്റ് അനൗദ്യോഗിക ബോണ്ട് കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്.

ഇഒഎൻ പ്രൊഡക്ഷന്റെ പരമ്പരയിൽ ഇതേവരെ 22 ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. 2008 ഒക്ടോബറിൽ പുറത്തിറങ്ങിയ ക്വാണ്ടം ഓഫ് സൊളേസ് ആണ് ഇവയിൽ ഏറ്റവും പുതിയത്. ഇവകൂടാതെ ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയും ബോണ്ടിനെ ആധാരമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. റേഡിയോ നാടകങ്ങൾ, കോമിക്സ്, വീഡിയോ ഗെയിമുകൾ എന്നീ മാദ്ധ്യമ രൂപങ്ങളിലും ബോണ്ട് കേന്ദ്ര കഥാപാത്രമായിട്ടുണ്ട്.

[തിരുത്തുക] ജെയിസ് ബോണ്ടിനെ സിനിമയിൽ ആവിഷ്കരിച്ചവർ

  • ഷീൻ കോണറി
    • റോജർ മൂർ

George Lazenby

      • തിമോത്തി ഡാൾട്ടൺ
        • പിയേഴ്‌സ് ബ്രോസ്നൻ
          • ഡാനിയൽ ക്രേയ്ഗ്
"http://ml.wikipedia.org/w/index.php?title=ജെയിംസ്_ബോണ്ട്&oldid=1157437" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ