ഡാനിയേൽ വെട്ടോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Daniel Vettori, Dunedin, NZ, 2009.jpg

ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ഡാനിയേൽ വെട്ടോറി. സ്റ്റീഫൻ ഫ്ലെമിംഗിനു ശേഷം നൂറ് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ന്യൂസിലൻഡുകാരനാണ് അദ്ദേഹം. ഇടങ്കയ്യൻ സ്പിൻ ബൗളറായാണ് അന്താരാഷ്ട്രക്രിക്കറ്റിലേക്ക് കടന്നുവന്നതെങ്കിലും തുടർന്ന് ബാറ്റിംഗ് വികസിപ്പിച്ച അദ്ദേഹം ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളാണ്. കളിക്കാരുടെ 2010 നവംബറിലെ ഐ.സി.സി. റാങ്കിംഗ് അനുസരിച്ച് ടെസ്റ്റ് ഓൾറൗണ്ടർമാരിൽ രണ്ടാം സ്ഥാനവും ഏകദിനത്തിൽ ബൗളർമാരിൽ ഒന്നാം സ്ഥാനവും ഓൾറൗണ്ടർമാരിൽ നാലാം സ്ഥാനവും വെട്ടോറിക്കാണ്[1]. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 300 വിക്കറ്റും 3000 റൺസും നേടിയിട്ടുള്ള എട്ടാമത്തെ കളിക്കാരനാണ് വെട്ടോറി.

ഐ.സി.സി. യുടെ 2012ലെ "സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് അവാർഡ്" നേടി. കളിക്കളത്തിലെ മികച്ച പെരുമാറ്റത്തിനാണ് ഈ അവാർഡ് നൽകപ്പെടുന്നത്.[2]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഡാനിയേൽ_വെട്ടോറി&oldid=1765492" എന്ന താളിൽനിന്നു ശേഖരിച്ചത്