ഡമോയ്‌സെല്ലി കൊക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡമോയ്‌സെല്ലി കൊക്ക് | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Gruiformes |
| കുടുംബം: | Gruidae |
| ജനുസ്സ്: | Anthropoides |
| വർഗ്ഗം: | A. virgo |
| ശാസ്ത്രീയ നാമം | |
| Anthropoides virgo Linnaeus, 1758 |
|
ഭാരതത്തിന്റെ വടക്ക് പ്രദേശങ്ങളിൽ ശിശിരകാല സന്ദർശകരായി പറന്നെത്തുന്നത് മൂന്നരയടിയോളം ഉയരം വയ്ക്കുന്ന കൊക്കുകളാണ് ഡമോയ്‌സെല്ലി കൊക്കുകൾ (ഇംഗ്ലീഷ്: Demoiselle Crane). ശരീരമൊട്ടാകെ മങ്ങിയ വെളുപ്പ് നിറമുള്ള ഇവയുടെ തലയും കഴുത്തും കറുപ്പ് നിറമായിരിക്കും. ചുവന്നു തിളങ്ങുന്ന വട്ടകണ്ണുകളാണിവക്ക്. വാലിൽ ഉൾഞ്ഞ് കിടക്കുന്ന തൂവലുകളുണ്ട്. കാലും കഴുത്തും നീട്ടിപിടിച്ചാണ് ഡമോയ്‌സെല്ലി കൊക്കുകൾ കൂട്ടമായി പറക്കുന്നത്. ഇംഗ്ലീഷിലെ V പോലെ ഒന്നിനു പീറകെ ഒന്നയി പറക്കുന്ന സ്വഭാവക്കാരാണിവർ. ഇന്ത്യയിൽ ഇവർ കൂട് കൂട്ടാറില്ല.[1]