ടൈൻ നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ടൈൻ നദി | |
| River | |
| Country | |
|---|---|
| Part | |
| Primary source | തെക്കൻ ടൈൻ |
| - location | Alston Moor |
| Secondary source | വടക്കൻ ടൈൻ |
| - location | Deadwater Fell, Kielder, Northumberland |
| Mouth | ടൈൻ മൗത്ത് |
| - location | South Shields |
| Length | 100 km (62 mi) |
| Basin | 2,145 km² (828 sq mi) |
ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള ഒരു നദിയാണ് ടൈൻ. വടക്കൻ ടൈൻ, തെക്കൻ ടൈൻ എന്നീ നദികൾ സംഗമിച്ചാണ് ടൈൻ നദി രൂപം കൊള്ളുന്നത്. നോർതംബർലൻഡ് കുന്നുകളിലെ ഹെക്സ്ഹാമിന് പടിഞ്ഞാറ് വച്ച് ഈ നദികൾ സംഗമിക്കുന്നു. തുടർന്ന് 48 കി.മീ. പൂർവദിശയിലേക്കൊഴുകുന്ന ടൈൻനദി ടൈൻ മൗത്തിൻ വച്ച് നോർത്ത് സീയിൽ പതിക്കുന്നു. ഏകദേശം 128 കി.മീ. ആണ് ടൈൻ നദിയുടെ മൊത്തം നീളം. ഡെർവന്റ് , ടീം എന്നിവയാണ് ടൈൻ നദിയുടെ പ്രധാന പോഷകനദികൾ. ബ്ളേഡൻ മുതൽ പതനസ്ഥാനം വരെയുള്ള ഏതാണ്ട് 22.5 കി.മീ. ദൂരം ഈ നദി ഗതാഗത യോഗ്യമാണ്. നിരവധി വ്യവസായശാലകളും, കപ്പൽ നിർമ്മാണകേന്ദ്രങ്ങളും ടൈൻനദിയുടെ കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ടൈൻ നദിക്കരയിലെ വ്യാവസായിക മേഖല ടൈൻസൈഡ് എന്ന പേരിലറിയപ്പെടുന്നു. ന്യൂ കാസിൽ, സൗത്ത് ഷീൽഡ്സ് എന്നിവയാണ് നദിക്കരയിലെ പ്രധാന നഗരങ്ങൾ.