ടെലിറ്റബ്ബീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ടെലിറ്റബ്ബീസ് | |
|---|---|
![]() ഇടതു നിന്നും: ഡിപ്സി, ലാ-ലാ, പോ, ടിങ്കി വിങ്കി |
|
| Format | കുട്ടികളുടെ ടെലിവിഷന്‍ പരമ്പര |
| Created by | ആനി വുഡ് ആന്‍ഡ്രു ഡാവന്‍പോര്‍ട്ട് |
| Developed by | ബിബിസി ടെലിവിഷനു വേണ്ടി റാഗ്ഡോള്‍ പ്രൊഡക്ഷന്‍സ് |
| Starring | ഡേവ്വ് തോംസണ്‍ മാര്‍ക്ക് ഹീനഹന്‍ സൈമണ്‍ ഷെല്‍ട്ടന്‍ ജോണ്‍ സിമ്മിറ്റ് നിക്കി സ്മെഡ്ലി റെബേക്ക മാര്‍ പുയ് ഫാന്‍ ലീ |
| Narrated by | ടിം വിറ്റ്നാള്‍, ടോയ വില്‍കോക്സ്, എറിക് സികെസ് |
| Country of origin | യുണൈറ്റഡ് കിങ്ഡം |
| Language(s) | ഇംഗ്ലീഷ് |
| No. of episodes | 365 (List of episodes) |
| Production | |
| Executive producer(s) |
ഡേവിഡ് ജി ഹില്ലര്‍ വിക് ഫിഞ്ച് |
| Running time | 25 മിനിറ്റ് |
| Broadcast | |
| Original channel | ബിബിസി |
| Original run | 31 മാര്‍ച്ച് 1997 – 5 ജനുവരി 2001 |
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ, ബാഫ്റ്റ പുരസ്കാരം നേടിയ, കുട്ടികള്‍ക്കായുള്ള ഒരു ടെലിവിഷന്‍ പരമ്പരയാണ് ടെലിറ്റബ്ബീസ്. 1997 മുതല്‍ 2001 നിര്‍മിക്കപ്പെട്ട ഇതിന്റെ നിര്‍മാതാക്കള്‍ റാഗ്ഡോള്‍ പ്രൊഡക്ഷന്‍സാണ്. ആനി വുഡ്, ആന്‍ഡ്രു ഡാവന്‍പോര്‍ട്ട് എന്നിവരാണ് പരമ്പരയുടെ സൃഷ്ടാക്കള്‍. ടിം വിറ്റ്നാളാണ് പരമ്പരയിലെ ആഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. പരമ്പര ബ്രിട്ടനിലും പുറത്തും സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടി. 1998-ല്‍ ഇതിന് ബാഫ്റ്റ പുരസ്കാരം ലഭിച്ചു. ഒന്ന് മുതല്‍ നാല് വയസ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടുള്ളതാണീ പരമ്പരയെങ്കിലും മുതിര്‍ന്നവര്‍ക്കിടയിലും, പ്രത്യേകിച്ചും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതിന് ആരാധകരുണ്ട്. പരമ്പരയിലെ തീവ്ര നിറങ്ങളും അസാധാരണമായ രൂപങ്ങളും ആവര്‍ത്തിച്ചു വരുന്ന അവാച്യ സംഭാഷണങ്ങളും വ്യക്തികളില്‍ മതിഭ്രമം ഉളവാക്കുന്നു. ഇക്കാരണത്താല്‍തന്നെ ടെലിറ്റബ്ബീസ് വിവാദങ്ങളില്‍ അകപ്പെട്ടു. പരമ്പര വിദ്യാഭ്യാസ മൂല്യങ്ങളില്ലാത്തതാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 1999-ല്‍ അമേരിക്കന്‍ പുരോഹിതനും കണ്‍സര്‍വേറ്റീവ് പണ്ഡിതനുമായ ജെറി ഫാള്‍വെല്‍ ടെലിറ്റബ്ബികളിലൊന്നായ ടിങ്കി വിങ്കി സ്വവര്‍ഗരതനാണെന്ന് അവകാശപ്പെട്ടതോടെ പരമ്പര വീണ്ടും വിവാദങ്ങളില്‍ അകപ്പെട്ടു. ടിങ്കി വിങ്കിയുടെ പര്‍പ്പിള്‍ നിറവും തലയിലെ ത്രികോണ ആന്റിനയുമാണ് ജെറി ഈ പരാമര്‍ശം നടത്താന്‍ കാരണം. ഇവ രണ്ടും ഗേ പ്രൈഡ് പ്രസ്ഥാനം തങ്ങളുടെ പ്രതീകങ്ങളായി ഉപയോഗിക്കാറുണ്ട്. പല ക്രിസ്ത്യാനികളും പരമ്പരയെ ഉപരോധിക്കാന്‍ ഇത് കാരണമായെങ്കിലും പരമ്പര രണ്ട് വര്‍ഷത്തേക്ക് കൂടി തുടര്‍ന്നു. പരമ്പരയിയുടെ ആരംഭ ഗാനത്തെ അടിസ്ഥാനമാക്കി സൃഷ്ടിച്ച ടെലിറ്റബ്ബീസ് സേ "എഹ്-ഓ" എന്ന പാട്ട് 1997 ഡിസംബറില്‍ യുകെ സിങ്കിള്‍സ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തുകയും ടോപ്പ് 75-യില്‍ 32 മാസം നിലനില്‍ക്കുകയും ചെയ്തു. ഇതിന്റെ 10 ലക്ഷത്തിലധികം പ്രതികള്‍ വിറ്റഴിഞ്ഞു.
