ടെലിറ്റബ്ബീസ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2009 മേയ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ടെലിറ്റബ്ബീസ് | |
---|---|
സൃഷ്ടിച്ചത് | ആനി വുഡ് ആൻഡ്രു ഡാവൻപോർട്ട് |
Developed by | ബിബിസി ടെലിവിഷനു വേണ്ടി റാഗ്ഡോൾ പ്രൊഡക്ഷൻസ് |
അഭിനേതാക്കൾ | ഡേവ്വ് തോംസൺ മാർക്ക് ഹീനഹൻ സൈമൺ ഷെൽട്ടൻ ജോൺ സിമ്മിറ്റ് നിക്കി സ്മെഡ്ലി പുയ് ഫാൻ ലീ |
ആഖ്യാനം | ടിം വിറ്റ്നാൾ ടോയ വിൽകോക്സ് എറിക് സികെസ് |
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഒറിജിനൽ ഭാഷ(കൾ) | ഇംഗ്ലീഷ് |
എപ്പിസോഡുകളുടെ എണ്ണം | 365 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | ഡേവിഡ് ജി ഹില്ലർ വിക് ഫിഞ്ച് |
സമയദൈർഘ്യം | 25 മിനിറ്റ് |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | സിബിബിസി കൂതറമാപ്ല |
ഒറിജിനൽ റിലീസ് | 31 മാർച്ച് 1997 – 5 ജനുവരി 2001 |
External links | |
Website |
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ, ബാഫ്റ്റ പുരസ്കാരം നേടിയ, കുട്ടികൾക്കായുള്ള ഒരു ടെലിവിഷൻ പരമ്പരയാണ് ടെലിറ്റബ്ബീസ്. 1997 മുതൽ 2001 നിർമ്മിക്കപ്പെട്ട ഇതിന്റെ നിർമാതാക്കൾ റാഗ്ഡോൾ പ്രൊഡക്ഷൻസാണ്. ആനി വുഡ്, ആൻഡ്രു ഡാവൻപോർട്ട് എന്നിവരാണ് പരമ്പരയുടെ സ്രഷ്ടാക്കൾ. ടിം വിറ്റ്നാളാണ് പരമ്പരയിലെ ആഖ്യാനം നിർവഹിച്ചിരിക്കുന്നത്. പരമ്പര ബ്രിട്ടനിലും പുറത്തും സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടി. 1998-ൽ ഇതിന് ബാഫ്റ്റ പുരസ്കാരം ലഭിച്ചു. ഒന്ന് മുതൽ നാല് വയസ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടുള്ളതാണീ പരമ്പരയെങ്കിലും മുതിർന്നവർക്കിടയിലും, പ്രത്യേകിച്ചും കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ഇതിന് ആരാധകരുണ്ട്. പരമ്പരയിലെ തീവ്ര നിറങ്ങളും അസാധാരണമായ രൂപങ്ങളും ആവർത്തിച്ചു വരുന്ന അവാച്യ സംഭാഷണങ്ങളും വ്യക്തികളിൽ മതിഭ്രമം ഉളവാക്കുന്നു. ഇക്കാരണത്താൽതന്നെ ടെലിറ്റബ്ബീസ് വിവാദങ്ങളിൽ അകപ്പെട്ടു. പരമ്പര വിദ്യാഭ്യാസ മൂല്യങ്ങളില്ലാത്തതാണെന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. 1999-ൽ അമേരിക്കൻ പുരോഹിതനും കൺസർവേറ്റീവ് പണ്ഡിതനുമായ ജെറി ഫാൾവെൽ ടെലിറ്റബ്ബികളിലൊന്നായ ടിങ്കി വിങ്കി സ്വവർഗരതനാണെന്ന് അവകാശപ്പെട്ടതോടെ പരമ്പര വീണ്ടും വിവാദങ്ങളിൽ അകപ്പെട്ടു. ടിങ്കി വിങ്കിയുടെ പർപ്പിൾ നിറവും തലയിലെ ത്രികോണ ആന്റിനയുമാണ് ജെറി ഈ പരാമർശം നടത്താൻ കാരണം. ഇവ രണ്ടും ഗേ പ്രൈഡ് പ്രസ്ഥാനം തങ്ങളുടെ പ്രതീകങ്ങളായി ഉപയോഗിക്കാറുണ്ട്. പല ക്രിസ്ത്യാനികളും പരമ്പരയെ ഉപരോധിക്കാൻ ഇത് കാരണമായെങ്കിലും പരമ്പര രണ്ട് വർഷത്തേക്ക് കൂടി തുടർന്നു. പരമ്പരയിയുടെ ആരംഭ ഗാനത്തെ അടിസ്ഥാനമാക്കി സൃഷ്ടിച്ച ടെലിറ്റബ്ബീസ് സേ "എഹ്-ഓ" എന്ന പാട്ട് 1997 ഡിസംബറിൽ യുകെ സിങ്കിൾസ് ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തുകയും ടോപ്പ് 75-യിൽ 32 മാസം നിലനിൽക്കുകയും ചെയ്തു. ഇതിന്റെ 10 ലക്ഷത്തിലധികം പ്രതികൾ വിറ്റഴിഞ്ഞു.