ടെനോറിയോ വോൾക്കാനോ ദേശീയോദ്യാനം

Coordinates: 10°40′23″N 85°0′54″W / 10.67306°N 85.01500°W / 10.67306; -85.01500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tenorio Volcano National Park
Map showing the location of Tenorio Volcano National Park
Map showing the location of Tenorio Volcano National Park
LocationCosta Rica
Coordinates10°40′23″N 85°0′54″W / 10.67306°N 85.01500°W / 10.67306; -85.01500
Area129 km²
Established1976
Governing bodyNational System of Conservation Areas (SINAC)

ടെനോറിയോ വോൾക്കാനോ ദേശീയോദ്യാനം (സ്പാനിഷ്Parque Nacional Volcán Tenorio) കോസ്റ്റാറിക്കയുടെ വടക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്നതും അരെനാൽ ടിലരാൻ കൺസർവേഷൻ മേഖലയുടെ ഭാഗവുമായ ഒരു ദേശീയോദ്യാനമാണ്. ദേശീയോദ്യാനത്തിൻറെ കേന്ദ്രഭാഗം അതിന്റെ പേരിനു നിദാനമായ ഒരു അഗ്നിപർവ്വതമാണ്. 1995-ലാണ് ടെനോറിയോ അഗ്നിപർവതം ദേശീയോദ്യാനത്തിൻറെ ഭാഗമായി മാറിയത്. ഈ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് ഗ്വാനകാസ്റ്റെ പ്രവിശ്യയിലെ ഫോർച്ചൂണയിൽ നിന്ന് 26 മൈൽ വടക്കുകിഴക്കായിട്ടാണ്.

ടെനോറിയോ അഗ്നിപർവ്വതം, നാല് അഗ്നിപർവത കൊടമുടികളും രണ്ട് അഗ്നിപർവ്വത ഗർത്തങ്ങളും അടങ്ങിയതാണ്. ഇതിൽ ഒരു അഗ്നിപർവ്വത ഗർത്തം പലപ്പോഴും മോണ്ടെസുമ അഗ്നിപർവ്വതം എന്നുവിളിക്കപ്പെടുന്നു.[1]  ടെനോറിയോയ്ക്ക് 6,287 അടി (1,913 മീറ്റർ) ഉയരമാണുള്ളത്. ഇവിടെനിന്ന് ഉത്ഭവിക്കുന്ന റിയോ സെലെസ്റ്റെ (ഇളം നീല നദി) നീല നിറത്തിൽ കാണപ്പെടുന്നതിനു കാരണം അഗ്നിപർവതത്തിൽ നിന്നുള്ള സൾഫറിൻറെ ഉൽസർജ്ജനവും, കാത്സ്യം കാർബണേറ്റ് ഊറിവരുന്നതുമാണ്.ഉഷ്‌ണജലസ്രാതസ്സുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ എന്നിവയെല്ലാം അടങ്ങിയതാണ് ഭൂപ്രകൃതി.

അവലംബം[തിരുത്തുക]

  1. "Tenorio". Global Volcanism Program. Smithsonian Institution.