ടിച്ചീനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Repubblica e Cantone Ticino
—  Canton of Switzerland  —

Coat of arms
Map of Switzerland, location of Ticino highlighted
Location in Switzerland
നിർദേശാങ്കം: 46°19′N 8°49′E / 46.317°N 8.817°E / 46.317; 8.817Coordinates: 46°19′N 8°49′E / 46.317°N 8.817°E / 46.317; 8.817
Capital Bellinzona
Largest City Lugano
Subdivisions 157 municipalities, 8 districts
സർക്കാർ
 • Executive Executive Council (5)
 • Legislative Grand Council (90)
വിസ്തീർണ്ണം[1]
 • Total 2,812.2 km2(1.8 sq mi)
ജനസംഖ്യ(12/2013)[2]
 • Total 3
 • Density 120/km2(320/sq mi)
ISO 3166 code CH-TI
Highest point 3,402 മീ (11,161 അടി) - Adula (Rheinwaldhorn)
Lowest point 195 മീ (640 അടി) - Lake Maggiore
Joined 1803
Languages Italian
വെബ്സൈറ്റ് TI.ch

ദക്ഷിണ സ്വിറ്റ്സർലൻഡിലെ ഒരു പ്രവിശ്യ. ഫ്രഞ്ചിലും ജർമനിയിലും ടെസിൻ (Tessin) എന്നറിയപ്പെടുന്ന ഈ പ്രദേശം അത്യന്തം പർവതനിബിഡവും മനോഹരവുമാണ്. പ്രശാന്തമായ കാലാവസ്ഥയും തെളിഞ്ഞ സൂര്യപ്രകാശവും ടിച്ചീനോയെ സ്വിറ്റ്സർലൻഡിലെ ഒരു പ്രമുഖ ശൈത്യകാല സുഖവാസ കേന്ദ്രമാക്കി വികസിപ്പിച്ചിരിക്കുന്നു. ആൽപ്സിന്റെ തെ. സ്ഥിതിചെയ്യുന്ന ടിച്ചീനോ പ്രവിശ്യയെ ടിച്ചീനോ നദിയും പോഷകനദികളും ജലസിക്തമാക്കുന്നു. പ്രവിശ്യാവിസ്തീർണം: 2812 ച. കി. മീ. തലസ്ഥാനം: ബെലിൻസോണ (Bellinzona).

ധാതുവിഭവങ്ങളുടെ കാര്യത്തിൽ ടിച്ചീനോ തീരെ അപര്യാപ്തമാണെങ്കിലും വൻതോതിലുള്ള ജലവൈദ്യുതോർജ പദ്ധതികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ടിച്ചീനോ നദിയിലാണ് ഇവയിലധികവും കേന്ദ്രീകരിച്ചിട്ടുള്ളത്. ലുഗാനോ (Lugano), മാഗിയോറി (Maggiore) എന്നീ തടാകങ്ങൾ ഈ പ്രവിശ്യയിലാണ്. കാർഷികവിളകളിൽ ഭക്ഷ്യധാന്യങ്ങൾ, പുകയില, പഴങ്ങൾ, ചെസ്റ്റ്നട്ട്, മുന്തിരി എന്നിവയ്ക്കാണ് പ്രാമുഖ്യം. ഇറ്റലിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം 1512-ൽ സ്വിസ് ഭരണത്തിൻകീഴിലായി. തുടർന്ന് 1803-ൽ ടിച്ചീനോ കോൺഫെഡറേഷനിൽ അംഗമായി. ബി. സി. 218-ലെ രണ്ടാം പ്യൂണിക് യുദ്ധത്തിൽ റോമൻ ജനറലായിരുന്ന പൂബ്ലിയസ് കോർണീലിയസ് സീപിയോ (Publius Comelius)യെ തോൽപിച്ച് കാർതേജിയൻ ജനറലായിരുന്ന ഹാനിബാൾ (Hannibal) വിജയം നേടിയത് ഇവിടെ വച്ചായിരുന്നു.

അവലംബം[തിരുത്തുക]

  1. Arealstatistik Standard - Kantonsdaten nach 4 Hauptbereichen
  2. Swiss Federal Statistics Office – STAT-TAB Ständige und Nichtständige Wohnbevölkerung nach Region, Geschlecht, Nationalität und Alter (ജർമൻ) accessed 18 August 2014

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Canton of Ticino എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിച്ചീനോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=ടിച്ചീനോ&oldid=1944113" എന്ന താളിൽനിന്നു ശേഖരിച്ചത്