ജോസഫ് പ്രീസ്റ്റ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജോസഫ് പ്രീസ്റ്റ്ലി

ജോസഫ് പ്രീസ്റ്റ്ലി
ജനനം 13 മാര്‍ച്ച് 1733(1733-03-13)
മരണം 06 ഫെബ്രുവരി 1804
അമേരിക്ക
മേഖലകള്‍ രസതന്ത്രം

ഒരു ബ്രിട്ടിഷ് ദൈവശാസ്ത്രജ്ഞനും പുരോഹിതനും ശാസ്ത്രജ്ഞനുമായിരുന്നു ജോസഫ് പ്രീസ്റ്റ്ലി. ഓക്സിജന്‍ കണ്ടെത്തിയ വ്യക്തിയായി സാധാരണ കണക്കാക്കുന്നത് ഇദ്ദേഹത്തെയാണ്.

ഉള്ളടക്കം

[തിരുത്തുക] ജനനം

ഇംഗ്ലണ്ടിലെ യോര്‍ക്ഷയ്റിലുള്ള ഫീല്‍ഡ് ഹെഡ് ഹെഡില്‍ 1733 മാര്‍ച്ച് 13-നാണ് ജോസഫ് പ്രീസ്റ്റ്ലി ജനിച്ചത്. നെയ്ത്തുകാരനായിരുന്നുഅച്ഛന്‍‍. കര്‍ഷക കുടുംബത്തില്‍നിന്നുള്ളയാളായിരുന്നു അമ്മ‍. ജോസഫിനു ആറു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിതൃസഹോദരിയാണ് പിന്നെ വളര്‍ത്തിയത്.

[തിരുത്തുക] ജീവിത രേഖ

ഫ്രഞ്ച് വിപ്ലവത്തേയും അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തെയും അനുകൂലിച്ചതിനു ജന്മനാട് വിട്ട് ഓടിപ്പോകേണ്ടിവന്ന ഒരു ശാസ്ത്രജ്ഞനാണ് ജോസഫ് പ്രീസ്റ്റ്ലി. മതപാഠശാലയിലായിരുന്നു ജോസഫിന്റെ വിദ്യഭ്യാസം. പഠനശേഷം 1755-ല്‍ പ്രസ്ബിറ്റേറിയന്‍ സഭയുടെ പുരോഹിതനായി രസതന്ത്രമായിരുന്നു പ്രിസ്റ്റ്ലിയുടെ പ്രിയവിഷയം. ശാസ്ത്ര, സാമൂഹിക,മത വിഷയത്തില്‍ 150 ഒാളം പുസ്തകങള്‍ രചിച്ചിട്ടുണ്ട്. 1772-ല്‍ ലൈബ്രറിയനായി ജോലി അനുഷ്ഠിചുണ്ട്. കൂടാതെ വൈദ്യുതിയിടെ ചരിത്രം എന്ന പ്രശസ്തമായ ഗ്രന്ഥം രചിച്ചതും പ്രിസ്റ്റ്ലിയാണ്.

[തിരുത്തുക] കണ്ടുപിടുത്തങ്ങള്‍

മെര്‍ക്കുറിയുടെ ഓക്സൈഡിനെ സൂര്യപ്രകാശംകൊണ്ട് ‍ ചൂടാക്കിയപ്പോഴാണ് പ്രാണവായുവായ ഓക്സിജന്‍ വേര്‍തിരിഞ്ഞു വന്നത്. കത്താന്‍ സഹായിക്കുന്ന ഈ വാതകം ശ്വസിച്ചാല്‍ നവോന്മേഷം കൈവരുമെന്ന് പ്രിസ്റ്റ്ലി കണ്ട്ത്തി. ഡിഫ്ളോജിസ്റ്റിക്കേറ്റഡ് എയര്‍ എന്നാണ് (Dephlogisticated air) പ്രിസ്റ്റ്ലി ഇതിനു പേരിട്ടത്. 1774-ലാണ് പ്രിസ്റ്റ്ലി ഇതുകണ്ടുപിടിച്ചത്. പിന്നീട് ശാസ്ത്രജ്ഞനായ അന്ത്വാന്‍ ലാവോസിയെയാണ് ഇതിനു ഓക്സിജന്‍ എന്നപേരിട്ടത്. കാര്‍ബണ്‍ മോണോക്സൈഡ്, സള്‍ഫര്‍ ഡൈ ഒാക്സൈഡ്, ഹൈഡ്രജന്‍ ക്ലോറൈഡ്, നൈട്രിക് ഒക്സൈഡ് ,ഹൈഡ്രജന്‍ സള്‍ഫൈഡ്, തുടങ്ങി ഒട്ടേറെ വാതകങ്ങള്‍ പിന്നീട് അദ്ദേഹം കണ്ടെത്തി.

[തിരുത്തുക] മരണം

അമേരിക്കയില്‍ വെച്ച് 1804-ല്‍ ജോസഫ് പ്രിസ്റ്റ്ലി (71 വയസ്) അന്തരിച്ചത്.

[[Category:]]

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം