ജെയിംസ് കാമറൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് കാമറൂൺ

ജെയിംസ് കാമറൂൺ, 2009 ഡിസംബർ
ജനനം ജെയിംസ് ഫ്രാൻസിസ് കാമറൂൺ
1954 ഓഗസ്റ്റ് 16 (1954-08-16) (വയസ് 57)
കാപുസ്‌കേസിങ്ങ്, ഒണ്ടേറിയോ, കാനഡ
ഉദ്യോഗം ചലച്ചിത്രസം‌വിധായകൻ, നിർമ്മാതാവ് തിരക്കഥാകൃത്ത്
സജീവം 1978–present
മൊത്തം ആസ്തി Red Arrow Down.svg US$ 37 billion
ജീവിത പങ്കാളി Sharon Williams (1978–1984)
Gale Anne Hurd (1985–1989)
Kathryn Bigelow (1989–1991)
Linda Hamilton (1997–1999)
Suzy Amis (2000- present)

ഹോളിവുഡ് ചലച്ചിത്രസം‌വിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്‌ ജെയിംസ് ഫ്രാൻസിസ് കാമറൂൺ (1954 ഓഗസ്റ്റ് 14). ദ ടെർമിനേറ്റർ (1984), ഏലിയൻസ് (1986), ദ് അബ്സിസ് (1989), ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ (1991), ട്രൂ ലൈസ് (1994), ടൈറ്റാനിക് (1997), അവതാർ (2009) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ. 1998-ൽ ടൈറ്റാനിക് എന്ന ചിത്രം ഏറ്റവും നല്ല സം‌വിധായകനുള്ള ഓസ്‌കാർ അദ്ദേഹത്തിന്‌ നേടിക്കൊടുത്തു.

കാനഡയിലെ ഒണ്ടേറിയോ സംസ്ഥാനത്തിൽ ഫിലിപ്പ് കാമറണിന്റെയും ഷിർലിയുടെയും മകനായി ജനിച്ച ജെയിംസ് 1971-ൽ കാലിഫോർണിയയിലേക്ക് കുടിയേറി. [1]. കാലിഫോണിയ സ്റ്റേറ്റ് യൂണിവേർസിറ്റിയിൽ ഇംഗ്ലീഷും ഫിസിക്സും പഠിക്കുമ്പോൾ ചലച്ചിത്രങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പഠിക്കാൻ കാമറൂൺ സമയം കണ്ടെത്തി. തുടർന്ന് ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയും 1977-ൽ സ്റ്റാർ വാർസ് ചലച്ചിത്രം കണ്ടതിനുശേഷം ഡ്രൈവർ ജോലി ഉപേക്ഷിച്ച് ചലച്ചിത്രവ്യവസായത്തിലേക്ക് ചുവടുറപ്പിച്ചു.

[തിരുത്തുക] അവതാർ

പ്രധാന ലേഖനം: അവതാർ (2009 ചലച്ചിത്രം)

അവതാർ എന്ന ചലച്ചിത്രം നിർമ്മിക്കാനായി ,വിൻസ് പേസുമായി ചേർന്ന്, ഫ്യൂഷൻ ഡിജിറ്റൽ 3ഡി ക്യാമറ സംവിധാനം കാമറൂൺ നിർമ്മിച്ചു[2].1994ൽ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂൺ തയ്യാറാക്കിയിരുന്നുവെങ്കിലും അനുയോജ്യമായ സാങ്കേതിക വിദ്യകളുടെ അഭാവം കാരണം അദ്ദേഹം പ്രൊജക്ട് മാറ്റിവെച്ചു.

[തിരുത്തുക] അവലംബം

  1. James Cameron Biography (1954-)
  2. "Avatar (2009) - Synopsis - MSN Movies". MSN. http://movies.msn.com/movies/movie-synopsis/avatar.2/, ശേഖരിച്ചത്: 2009-12-22. 
"http://ml.wikipedia.org/w/index.php?title=ജെയിംസ്_കാമറൂൺ&oldid=1310352" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ