ചെമ്മനം ചാക്കോ
ചെമ്മനം ചാക്കോ (ജനനം. മാർച്ച് 7, 1926 മുളക്കുളം, കോട്ടയം) മലയാള കവിയും സാമൂഹ്യ പ്രവർത്തകനുമാണ്. കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ ശ്രദ്ധേയനായി.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മുളക്കുളം എന്ന ഗ്രാമത്തിലാണ് ചാക്കോ ജനിച്ചത്. കുടുംബ പേരാണ് ചെമ്മനം . പിതവ് യോഹന്നാൻ കത്തനാർ, വൈദികനായിരുന്നു. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്ക്കൂൾ, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി. പിറവം സെന്റ്. ജോസെഫ്സ് ഹൈ സ്കൂൾ , പാളയം കോട്ട സെന്റ് ജോൺസു കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് , കേരള സർവകലാശാല മലയാളം വകുപ്പ് , ഇവിടങ്ങളിൽ അദ്ധ്യാപകവൃത്തി . 1968 മുതൽ 86 വരെ കേരളസർവകലാശാലയിൽ പുസ്തക പ്രസിദ്ധീകരണ വകുപ്പിന്റെ ഡയറക്ടർ .
ഉള്ളടക്കം |
[തിരുത്തുക] രചനാവഴി
നാൽപതുകളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു . 1946 -ൽ ചക്രവാളം മാസികയിൽ "പ്രവചനം "എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു . വിളംബരം എന്ന കവിതാസമാഹാരം 1947 ലും പ്രസിദ്ധീകരിച്ചു . 1965 ല് പ്രസിദ്ധീകരിച്ച "ഉൾപ്പാർട്ടി യുദ്ധം" എന്ന കവിതയിലുടെ വിമർശഹാസ്യം (Satire ) ആണ് തന്റെ തട്ടകം എന്ന് തിരിച്ചറിഞ്ഞ ചെമ്മനം , തുടർന്നുള്ള നാൽപ്പതിൽപ്പരം വർഷങ്ങളിലെ സുസ്ഥിരമായ കാവ്യ തപസ്സുകൊണ്ട് മലയാളകവിതയിൽ സ്വന്തം ഹാസ്യസാഹിത്യ സാമ്രാജ്യം പടുത്തുയർത്തി . 1967-ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ് ചെമ്മനത്തിന്റേത്. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്.ഹാസ്യകവിതാകുലപതിയായ കുഞ്ഞൻ നമ്പ്യാർ കഴിഞ്ഞാൽ , മലയാള ഹാസ്യകവിതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ചെമ്മനം ആകുന്നു . നമ്പ്യാർക്കവിത, ശ്രോതാക്കളെ മുന്നിൽക്കണ്ട് കൂലംകുത്തിയോഴുകിയ ഹാസ്യത്തിന്റെ "ഗംഗാപ്രവാഹം" ആണെങ്കിൽ , ചെമ്മനം കവിത ഓരോന്നും പ്രത്യേക സാമുഹ്യ-സാഹിത്യ- രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അനുവാചകനെ ബോധവൽക്കരിക്കാൻ രചിച്ച കൂടുതൽ ലക്ഷ്യധർമ്മിയായ "ഹാസ്യതടാകം "ആകുന്നു . ആധുനീക കേരളിയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും കാണുകയില്ല . വിമർശസാഹിത്യത്തിലൂടെ ചെമ്മനം ഒട്ടേറെ വിവാദങ്ങളും വിളിച്ചുവരുത്തിയിട്ടുണ്ട്. പത്രലോകത്തെ തെറ്റുകുറ്റങ്ങൾ വിമർശന വിധേയമാക്കിയതിനെത്തുടർന്ന് കേരളത്തിലെ, ഏറ്റവും പ്രചാരമേറിയ മാധ്യമമായ മലയാള മനോരമ പ്രസിദ്ധീകരണങ്ങൾ ഏറെക്കാലം ചെമ്മനത്തിന്റെ കൃതികൾ തമസ്കരിച്ചിരുന്നു. ഇവർ പിന്നീട് യോജിപ്പിലെത്തി.
[തിരുത്തുക] കൃതികൾ
[തിരുത്തുക] കവിതാഗ്രന്ഥങ്ങൾ
- വിളംബരം (1947)
- കനകാക്ഷരങ്ങൾ (1968)
- നെല്ല് (1968)കർറ്റൂൻ കവിത
- ഇന്ന് (1969)
- പുത്തരി (1970)
- അസ്ത്രം (1971)
- ആഗ്നേയാസ്ത്രം (1972)
- ദുഃഖത്തിന്റെ ചിരി (1973)
- ആവനാഴി (1974)
- ജൈത്രയാത്ര (1975)
- രാജപാത (1976)
- ദാഹജലം (1981)
- ഭൂമികുലുക്കം (1983)
- അമ്പും വില്ലും (1986)
- രാജാവിന് വസ്ത്രമില്ല (1989)
- ആളില്ലാക്കസ്സേരകൾ (1991)
- ചിന്തേര് (1995)
- നർമസങ്കടം ബഹുമതികളും മറ്റും(1997)
- ഒന്ന് ഒന്ന് രണ്ടായിരം (2000)
- ഒറ്റയാൾ പട്ടാളം (2003)
- ഒറ്റയാന്റെ ചൂണ്ടുവിരൽ (2007)
- അക്ഷരപ്പോരാട്ടം (2009)
[തിരുത്തുക] ബാലസാഹിത്യം - കവിതകൾ
- ചക്കരമാമ്പഴം (1964)
- രാത്രിവിളക്കുകൾ (1999)
- നെറ്റിപ്പട്ടം (2008)
[തിരുത്തുക] ബാലസാഹിത്യം - കഥകൾ
- ഇന്ത്യൻ കഴുത (2007)
- വർഗീസ് ആന (2008)
[തിരുത്തുക] വിമർശഹാസ്യ ലേഖനങ്ങൾ
- കിഞ്ചനവർത്തമാനം (1993)
- കാണാമാണിക്യം (2006)
- ചിരിമധുരം (2007)
- ചിരിമധുരതരം (2008)
- ചിരിമധുരതമം (2010)
[തിരുത്തുക] അനുസ്മരണ ലേഖനം
- പുളിയും മധുരവും (2002)
[തിരുത്തുക] ലേഖനസമാഹാരങ്ങൾ
- ഭാഷാതിലകം(1957)
- അറിവിന്റെ കനികൾ (1963)
- വള്ളത്തോൾ - കവിയും വ്യക്തിയും
[തിരുത്തുക] ചെറുകഥാസമാഹാരം
- തോമസ് 28 വയസ്സ് (2009)
[തിരുത്തുക] തർജ്ജമ
- കുടുംബസംവിധാനം (1959)
[തിരുത്തുക] തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങൾ
- ചെമ്മനം കവിതകൾ (1978)
- വർഷമേഘം (1983)
- അക്ഷരശിക്ഷ (1999)
- പത്രങ്ങളെ നിങ്ങൾ! (1999)
- ചെമ്മനം കവിത -സമ്പൂർണം (2001)
- ചിരിക്കാം ചിന്തിക്കാം (2008)
- ഇരുട്ട്കൊട്ടാരം (2010)
[തിരുത്തുക] ബഹുമതികളും മറ്റും
- കേരള സാഹിത്യ അക്കാദമിയിൽ നിന്നും കവിതാഅവാർഡ് ( രാജപാത - 1977 )
- ഹാസ്യസാഹിത്യ അവാർഡ് (കിഞ്ചന വർത്തമാനം - 1995 )
- സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം (2006 )
- മഹാ കവി ഉള്ളൂർ കവിതാ അവാർഡ് ( 2003 )
- സഞ്ജയൻ അവാർഡ് (2004 )
- പി. സ്മാരക പുരസ്ക്കാരം (2004 )
- പണ്ടിറ്റ് കെ. പി. കറുപ്പൻ അവാർഡ് (2004 )
- മുലൂർ അവാർഡ് (1993 )
- കുട്ടമത്ത് അവാർഡ് (1992 )
- സഹോദരൻ അയ്യപ്പൻ അവാർഡ് (1993 )
- എ .ഡി. ഹരിശർമ അവാർഡ് (1978 )
- കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം (2012)[1]
- കേരള സാഹിത്യ അക്കാദമി , ആതർസ് ഗിൽഡ് ഓഫ് ഇന്ത്യ , സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സിന്സോർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട് .