ചുംബന സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kiss of Love Protest
-യുടെ ഭാഗം
Protest in Ernakulam
തിയതി2 November 2014[1]
(Initial outburst)
സ്ഥലം
കാരണങ്ങൾMultiple instances of moral policing
മാർഗ്ഗങ്ങൾProtest by French kissing, hugging and holding hands
Casualties
ArrestedAround 50
ChargedAround 100[2]

സദാചാര പോലീസിൻറെ നയങ്ങൾക്കെതിരെ 2014 നവംബർ 2ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച വ്യത്യസ്തമായൊരു പ്രതിഷേധസമര രീതിയാണ് ചുംബന സമരം.[3] കിസ്സ്‌ ഓഫ് ലവ് (Kiss of Love), സ്നേഹചുംബനം തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. സംസ്ഥാനത്തെ സ്വതന്ത്ര ചിന്തകരുടെ (Free thinkers) നേതൃത്വത്തിലുള്ള പുരോഗമന യുവജന കൂട്ടായ്മ ഈ സമരരീതിയിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപെടുത്തിയത്[അവലംബം ആവശ്യമാണ്].

കിസ് ഓഫ് ലൗ[തിരുത്തുക]

സദാചാര പോലീസിന്റെ പ്രവർത്തങ്ങൾക്കെതിരെ കേരളത്തിൽ തുടക്കം കുറിച്ച്, ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്ക് പ്രചരിച്ച പ്രതീകാത്മക പ്രതിഷേധം ആണ് കിസ്സ് ഓഫ് ലവ് അഥവാ സ്നേഹ ചുംബനം. 2014 നവംബർ രണ്ടിന്, കൊച്ചി മറൈൻ ഡ്രൈവിൽ സദാചാര പോലീസിന്റെ പ്രവർത്തനങ്ങൾക്കെതിരെ ഒരു ഒത്തു ചേരൽ കേരളയുവത്വത്തിനോട് ആഹ്വാനം ചെയ്തു കൊണ്ട്, കിസ്സ് ഓഫ് ലവ് എന്ന പേരിൽ രൂപപ്പെട്ട ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വ്യത്യസ്ത തരം സമരമുറ രൂപം കൊണ്ടത്. 1,42,000 ലൈക്കുകൾ ആ പേജിനു ലഭിക്കുകയും ചെയ്തു. കൊച്ചിയിലെ ആദ്യത്തെ പ്രതിഷേധ സമരം കഴിഞ്ഞു ഇന്ത്യയിലെ മറ്റു പല പ്രധാന നഗരങ്ങളിലും സമാന്തരപ്രതിഷേധ പ്രകടനങ്ങൾ സംഘടിക്കപ്പെടുകയുണ്ടായി. ഭാരതീയ ജനത യുവമോർച്ച, എസ് ഡി പി ഐ, വിശ്വഹിന്ദു പരിഷദ്, ശിവസേന, ഹനുമാൻസേന, പോപ്പുലർ ഫ്രണ്ട്, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ മത രാഷ്ട്രീയ സംഘടനകളുടെ പ്രകടമായ എതിർപ്പുകളും ഇവക്കുമേൽ ഉണ്ടായിരുന്നു. പ്രാചീനകാലം മുതൽക്കേ മതങ്ങൾ പഠിപ്പിക്കുന്ന സദാചാരബോധത്തിന് എതിരാണ് ചുംബനസമരം എന്നൊരു പാരമ്പര്യവാദവും മതസംഘടനകൾ മുന്നോട്ട് വെച്ചിരുന്നു.

പശ്ചാത്തലം / സാഹചര്യം[തിരുത്തുക]

പാരമ്പരാഗത ധർമ്മാചാരങ്ങൾ നടപ്പിലാക്കാൻ വേണ്ടി രൂപപ്പെട്ട ജാഗ്രത സംഘമാണ് മോറൽ പോലീസ് എന്ന് വിളിച്ചുപോരുന്നത്. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടം മുതൽക്കേ സർക്കാർ നടപ്പാക്കിയ ചില നിയമങ്ങളും, പോലീസിന്റെ ചില നടപടികളും, മതസംഘടനകളുടെ പല ഇടപെടലുകളും സദാചാര പോലീസിന്റെ പ്രവർത്തനങ്ങൾക് ഉദാഹരണമായി എടുക്കാവുന്നതാണ്. തങ്ങളുടെ മതകീയ സംസ്കാരത്തിന് യോജിക്കാത്ത പ്രവർത്തികൾ ചെയ്യുന്നവരെയാണ് ലക്ഷ്യം വക്കുന്നത് എന്നാണ് സദാചാര പോലീസിംഗ് നടത്തുന്നവർ അവകാശപ്പെടുന്നത്. എന്നാല് ആധുനിക യുവതയുടെ സ്വതന്ത്ര ചിന്താഗതിയെയും യുക്തിവാദത്തെയും പൗരബോധത്തെയും അതോടൊപ്പം മനുഷ്യാവകാശത്തെയും ഇത് വളരെയധികം ചോദ്യം ചെയ്യുന്നുണ്ട്. അതോടൊപ്പം ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന പൗരാവകാശങ്ങളെയും ഇത് ചോദ്യം ചെയ്യുന്നു.

സദാചാര പോലീസിന്റെ അനവധി പ്രവർത്തനങ്ങൾ കഴിഞ്ഞ ദശകത്തിൽ കേരളത്തിൽ നടക്കുക ഉണ്ടായി. 2011ൽ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ വിവാഹിത ആയ ഒരു സ്ത്രീയും ആയി ബന്ധം പുലർത്തുന്നു എന്ന് ആരോപിച്ചു ഒരു ചെറുപ്പക്കാരനെ ഒരു സംഘം ആളുകൾ ചേർന്ന് വധിച്ചു. 2012 ൽ കണ്ണൂരിലെ ബസ്സ്റ്റാൻഡിൽ ഒറ്റക്ക് ഇരിക്കുക ആയിരുന്ന ഗർഭിണിയെ ആളുകൾ സംഘം ചേർന്ന് ആക്രമിച്ചു . ഭർത്താവു അടുത്ത് ഉള്ള എ ടി എം ഇൽ പോയ സമയത്ത് വിശ്രമിക്കാനായി അവിടെ ഇരുന്നത് ആയിരുന്നു അവർ. കോഴിക്കോട്ട് രാത്രിയിൽ ബൈക്കിൽ യാത്രചെയ്ത അമ്മയും മകനും ആക്രമിക്കപ്പെട്ടു. ആലപ്പുഴയിൽ കനാൽകരയിൽ വിശ്രമിക്കുക ആയിരുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനെയും ഭാര്യയെയും പോലീസ് അറെസ്റ്റ്‌ ചെയ്തു. ഭാര്യ താലി അണിഞ്ഞിരുന്നില്ല എന്നതായിരുന്നു കാരണം.

കോഴിക്കോട് ഒരു കോഫി ഷോപ്പിൽ കമിതാക്കൾ പരസ്യമായി ചുംബിച്ചു എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് യുവമോർച്ച പ്രവർത്തകർ ആ കോഫി ഷോപ്പ് അടിച്ചുതകർത്തതാണ് സമരം രൂപപ്പെടാനുണ്ടായ സാഹചര്യം[4].

തുടക്കം[തിരുത്തുക]

കോഴിക്കോട് ഡൌൺടൌൺ കഫെയിൽ സദാചാരവിരുദ്ധ പ്രവർത്തനം നടക്കുന്നെന്ന വാർത്ത‍ ഒരു ചാനലിൽ വന്നതിനു പിന്നാലെ കുറച്ചു സദാചാര പോലീസ് കഫെ അടിച്ച് തകർത്തു. ഇതിൽ പ്രധിഷേധിച്ചാണ് കിസ്സ്‌ ഓഫ് ലവ് എന്ന പുതുസമരം കൊച്ചിയിൽ അരങ്ങേറിയത്.

സമരം[തിരുത്തുക]

2014 നവംബർ 2ന് കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന സമരം

സദാചാര പോലീസിന് എതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് 2014 നവംബർ 2 ന് കൊച്ചി മറൈൻ ഡ്രൈവിൽ കിസ്സ്‌ ഓഫ് ലവ് അനുകൂലികൾ തടിച്ചു കൂടി. എറണാകുളം ലോകോളേജ് പരിസരത്ത് നിന്ന് തുടങ്ങി സമാധാനപരമായി മാർച്ച്‌ ചെയ്തു കൊണ്ട് മറൈൻ ഡ്രൈവിൽ എത്തി ചേരാൻ ആയിരുന്നു ഉദ്ദെശിച്ചിരുന്നത്, പക്ഷെ ക്രമസമാധാന പ്രശ്നങ്ങൾ പറഞ്ഞു പോലീസ് പ്രവര്ത്തകരെ കസ്റ്റഡിയിൽ എടുത്തു. ചുംബന സമരത്തിന്‌ എതിരെ എസ് ഡി പി ഐ, ശിവ് സേന തുടങ്ങിയ മതരാഷ്ട്രീയ സംഘടനാ പ്രവർത്തകർ അവിടെ തടിച്ചു കൂടിയിരുന്നു. അവിടെ പോലീസ് നിഷ്ക്രിയരായി നോക്കി നില്ക്കേണ്ടി വന്നു. കിസ്സ്‌ ഓഫ് ലവ് ഫേസ്ബുക്ക് പേജ് നിരോധിക്കണം എന്ന് അവശ്യപെടുകയും ചെയ്തു. ഈ പേജ് ഫേസ്ബുക്ക് അധികൃതർ നിരോധിക്കുകയും പിന്നീടു പുനഃസ്ഥാപിക്കുകയും ചെയ്തു. സദാചാര പോലീസ് ഇന് എതിരെ ഏറണാകുളം മഹാരാജാസ് കോളേജിലെ കുറച്ചു വിദ്യാർഥികൾ 'ഹഗ് ഓഫ് ലവ്' എന്ന പേരിൽ പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തു. പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചു കൊണ്ട് കോളേജു അധികൃതർ ഇവരെ 10 ദിവസത്തേക്ക് സസ്പെന്ഡ് ചെയ്തു. കൊൽകട്ട സർവകലാശാല, ജവഹർലാൽ നെഹ്‌റു സർവകലാശാല(ഡല്ഹി), പുതുച്ചേരി സർവകലാശാല, ഐ ഐ ടി മദ്രാസ്‌, ഐ ഐ ടി മുംബൈ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ചുംബന സമരത്തിന്‌ പിന്തുണ ലഭിച്ചു . 2014 നവംബർ 5 ഇന് കൊൽകട്ടയിലെ ജധവ് പുർ സർവകലാശാലയിലെയും , പ്രെസിഡൻസി സർവകലാശാലയിലെയും വിദ്യാർഥികൾ സദാചാര പോലീസിന്റെ പ്രവര്ത്തനത്തിന് എതിരെ പ്രതിഷേധിച്ചു . പാവാട ധരിച്ച് സിനിമ കാണാൻ വന്ന പതിനേഴുകാരി പെൺകുട്ടിക്ക് പ്രവേശനം നിഷേധിച്ചതിനെ ചൊല്ലി ഉത്തര കൽകട്ടയിൽ പ്രക്ഷോഭം നടന്നു. നവംബർ 8 ഇനു ഡൽഹി ആർ എസ് എസ് കാര്യാലയത്തിനു മുന്നില് ആലിംഗനം ചെയ്തു കൊണ്ടും ചുംബിച്ചു കൊണ്ടും ഒരു സംഘം പ്രവർത്തകർ പ്രകടനം നടത്തി. മുൻപന്തിയിൽ നിന്ന ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഒപ്പം മറ്റു സർവകലാശാലിൽ നിന്നുള്ള വിദ്യാർഥികളും പങ്കെടുത്തു. പാശ്ചാത്യ സംസ്കാരം പ്രാചീന ഭാരതിയ സംസ്കാരത്തെ തകർക്കുന്നു എന്ന് ആരോപിച്ചു ഒരു സംഘം ഹിന്ദു സേന പ്രവർത്തകർ അവരെ ആക്രമിച്ചു[അവലംബം ആവശ്യമാണ്].

നിയമം[തിരുത്തുക]

ഐ പി സി സെക്ഷൻ 294(a) പ്രകാരം, പൊതുസ്ഥലത്ത്, മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന വിധത്തിലുള്ള ഏത് അശ്ലീല പ്രവൃത്തിയും ശിക്ഷാ നടപടിക്ക് വിധേയമാവാം. മൂന്നു വർഷത്തെ ജയിൽ വാസമോ, പിഴയോ അല്ലെങ്കിൽ ഇത് രണ്ടും ഉൾപ്പെടെ. അശ്ലീലം (obscene) എന്ന വാക്കിന്റെ അർഥം ഐ പി സി യിൽ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ പദം വ്യത്യസ്ത രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു. പൊതുസ്ഥലത്ത് ചുംബിക്കുന്നതോ ആലിംഗനം ചെയ്യുന്നതോ അശ്ലീലകരമായ പ്രവൃത്തി അല്ല, ഇതിനെതിരെ ക്രിമിനൽ ശിക്ഷ നടപടികൾ എടുക്കാൻ ആവില്ല എന്ന് സുപ്രീം കോടതിയും ദൽഹി ഹൈക്കോടതിയും ഐ പി സി സെക്ഷൻ 294(a) പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്.

സമരവേദികൾ[തിരുത്തുക]

മാവോയിസ്റ്റ് സാന്നിധ്യം[തിരുത്തുക]

കേരള സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ടനുസരിച്ച് ചുംബന സമരത്തിൽ മാവോയിസ്റ്റ് സാന്നിധ്യവും ഇടപെടലും ഉണ്ടായതായി പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.[5][6] ചുബന സമരത്തിൽ നിന്നും അറസ്റ്റിലായ 17-പേർക്കു മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടായിരുന്നു എന്നും പത്രങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെട്ടിരുന്നു. 32 ഓളം പ്രവർത്തകരെ കരുതൽ തടങ്കൽ നിയമ പ്രകാരം ഡിസിപി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഉൾപ്പെട്ട പോരാട്ടം സംഘടനയുടെ സംസ്ഥാന കൺവീനർ മാനുവൽ, ജോയിൻറ് കൺവീനർ അഖിലൻ, സർക്കാർ ജീവനക്കാരൻ ജെയ്സൺ ക്ലീറ്റസ്, അഡ്വ. തുഷാർ നിർമൽ സാരഥി, അഡ്വ. നന്ദിനി, പി.എൻ. ജോയി, ആർപിഎഫ് നേതാവ് അജയൻ മണ്ണൂരിൻറെ സഹോദരൻ അരവിന്ദൻ, മാവോയിസ്റ്റ് എന്ന് പൊലിസ് കണ്ടെത്തിയതോടെ ഒളിവിൽ കഴിയുന്ന മുരളി കണ്ണംമ്പള്ളിയുടെ ഭാര്യ വി.സി. ജെന്നി, സുജാ ഭാരതി, പ്രശാന്ത് സുബ്രഹ്മണ്യൻ എന്നിവരടക്കം 17 പേർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ റിപ്പോർട്ട് ഉള്ളതായി പത്രങ്ങൾ പറയുന്നു. [7]

അവലംബങ്ങൾ[തിരുത്തുക]

  1. PTI (4 November 2014). "Cases against at least 100 persons registered for 'Kiss of Love' protest". The Hindu. Retrieved 26 November 2014.
  2. PTI (4 November 2014). "Cases against at least 100 persons registered for 'Kiss of Love' protest". The Hindu. Retrieved 26 November 2014.
  3. K C, Ramesh Babu (October 29, 2014). "'Kiss of Love' to protest moral policing in Kerala". Hindustan Times. HT Media Ltd. Archived from the original on 2015-05-27. Retrieved November 1, 2014.
  4. Staff Reporter (November 15, 2011). "Special team to probe death of youth". The Hindu. Retrieved 2 November 2014.
  5. "നിറ്റ ജലാറ്റിൻ: പിന്നിൽ മാവോയിസ്റ്റുകൾ തന്നെയെന്ന് നിഗമനം". മാതൃഭൂമി. 11 നവംബർ 2014. Archived from the original on 2014-11-11. Retrieved 11 നവംബർ 2014. ...കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനം വ്യാപിക്കുന്നതായി കഴിഞ്ഞ വർഷം കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.കൊച്ചിയിൽ കഴിഞ്ഞ രണ്ടിന് നടന്ന ചുംബന സമരത്തിൽ മാവോയിസ്റ്റ് ഇടപെടലുണ്ടായിരുന്നതായി സംസ്ഥാന ഇൻറലിജൻസും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഉത്തരേന്ത്യയിലും മറ്റും ചെയ്യുംപോലെ പ്രത്യക്ഷത്തിൽ അതിക്രമം നടത്തുകയും ലഘുലേഖകൾ നൽകുകയും ചെയ്യുന്നത് ആദ്യമാണ്.
  6. കെ.ജി. മധുപ്രകാശ് (04 നവംബർ 2014). "ചുംബനസമരം:മാവോയിസ്റ്റ് സാന്നിദ്ധ്യത്തെപ്പറ്റി അന്വേഷണം". ജന്മഭൂമി. Archived from the original on 2014-11-11. Retrieved 11 നവംബർ 2014. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |9= (help)
  7. മിഥുൻ പുല്ലുവഴി (04 നവംബർ 2014). "മറൈൻഡ്രൈവിലേത്‌ 'മാവോയിസ്‌റ്റ് ചുംബന'മെന്ന്‌ പോലീസ്‌ റിപ്പോർട്ട്‌". മംഗളം. Archived from the original on 2014-11-11. Retrieved 11 നവംബർ 2014. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |9= (help)
"https://ml.wikipedia.org/w/index.php?title=ചുംബന_സമരം&oldid=3739841" എന്ന താളിൽനിന്ന് ശേഖരിച്ചത്