ചീവീട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചീവീട്
Common black cricket
(Gryllus assimilis)
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Orthoptera
Superfamily: Grylloidea
Family: ചീവീട്
Bolívar, 1878
Subfamilies

See Taxonomy section

ഷഡ്പദങ്ങളിലെ ഒരു കുടുംബമാണ് ചീവീട് (Cricket). പുൽച്ചാടി, കൂറ (പാറ്റ), ചുള്ളിക്കമ്പ് പ്രാണി, ഇലപ്രാണി, മാന്റിസ്, വെട്ടുക്കിളി തുടങ്ങിയവയെല്ലാം ചീവീടുകളുടെ താവഴികളിൽ പെടുന്നവയാണ്. ചീവീടുകളധികവും സസ്യഭുക്കുകളാണ്.

മറ്റു ഷഡ്പദങ്ങളിലെപ്പോലെ പൂർണ്ണരൂപാന്തരണം ഇവയിൽ സംഭവിക്കുന്നില്ല. മുട്ടയിൽനിന്നും പുറത്തു വരുമ്പോൾതന്നെ കുഞ്ഞു ചീവീടുകൾ കാഴ്ചയിൽ പൂർണ്ണജീവികളുമായി സാദൃശ്യം പുലർത്തും. അതായത് ഇവയ്ക്ക് വലിപ്പത്തിലും ചില ശരീരഭാഗങ്ങളിലുമേ വ്യത്യസ്തത വരുന്നുള്ളു. ലാർവ, പ്യൂപ്പ എന്നീ ഘട്ടങ്ങളൊന്നും ഇവയുടെ ജീവചക്രത്തിലില്ല. ആറു കാലുകളുള്ള ഇവ മുൻപിലും നടുവിലുമായുള്ള കാലുകളുപയോഗിച്ചാണ് സഞ്ചരിക്കുന്നത്. നീളവും ബലവും കൂടിയ പിൻകാലുകൾ ഉപയോഗിച്ച് ചാടിയും ഇവ സഞ്ചരിക്കുന്നു. പറക്കാത്ത അവസരങ്ങളിൽ പിൻകാലുകൾ മടക്കി മുൻചിറകുകളുടെ അടിയിലായി സൂക്ഷിക്കുന്നു. രണ്ടു ജോടി ചിറകുകളാണ് ഇവയ്ക്കുള്ളത്.

രാത്രിയിൽ കിർ... ർ... ർ എന്ന തുടർച്ചയായ ശബ്ദം ചീവീടുകൾ പൊഴിക്കുന്നു. ഇവയിൽ ആൺ ചീവീടുകളാണ് ഈ ശബ്ദമുണ്ടാക്കുന്നത്. പെൺ ചീവീടുകളെ ആകർഷിക്കുവാനായാണ് ഇവ ശബ്ദമുണ്ടാക്കുന്നത്. ചീവീടുകളുടെ മുൻചിറകുകൾ കൂട്ടിയുരസുമ്പോഴാണ് ഈ ശബ്ദം ഉണ്ടാകുന്നത്. മനുഷ്യർക്ക് കേൾക്കാൻ സാധിക്കാത്ത തരം ആവൃത്തിയിലുള്ള ശബ്ദങ്ങൾ ചില ചീവീടുകൾ പുറപ്പെടുവിക്കുന്നു.

മണ്ണിനടിയിൽ താമസിക്കുന്ന ഇനം ചീവീടുകൾ ചെടികളുടെ വേരുകൾ പ്രധാനമായും ഭക്ഷണമാക്കുന്നു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ചീവീട്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=ചീവീട്&oldid=1181256" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ