ചതുര്‍ഭുജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജ്യാമിതിയില്‍ ചതുര്‍ഭുജം എന്നത് നാലുവശങ്ങളും നാലുശീര്‍ഷങ്ങളുമുള്ള ഒരു ബഹുഭുജമാണ്.ലളിതം,സങ്കീര്‍ണ്ണം എന്നിങ്ങനെ ചതുര്‍ഭുജത്തെ രണ്ടായി വിഭജിക്കാം.ലളിതചതുര്‍ഭുജം കോണ്‍‌വെക്സോ കോണ്‍കേവോ ആവാം.

[തിരുത്തുക] കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍

  1. സമാന്തരചതുഷ്കോണം:എതിര്‍വശങ്ങള്‍ സമാന്തരം
  2. സാമാന്തരികം:എതിര്‍വശങ്ങള്‍ സമാന്തരങ്ങളും തുല്യങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്.വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നു.
  3. സമചതുര്‍ഭുജം:നാലുവശങ്ങളും തുല്യം.അതായത് എതിര്വശങ്ങള്‍ തുല്യവും സമാന്തരങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്.വികര്‍ണ്ണങ്ങള്‍ ലംബസമഭാഗം ചെയ്യുന്നു.
  4. വിഷമചതുഷ്കോണം:കോണുകള്‍ 90ഡിഗ്രി അല്ലാത്തതും(ചെരിവുള്ളവ) സമീപവശങ്ങള്‍ തുല്യമലാത്തതും ആയ ഒരു സാമാന്തരികം
  5. ദീര്‍ഘചതുരം:4കോണുകളും മട്ടകോണുകളാണ്.എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നവയും ആണ്.
  6. സമചതുരം:4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുര്‍ഭുജമാണ് സമചതുരം.എതിര്‍വശങ്ങള്‍ സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.

[തിരുത്തുക] അവലംബം

http://www.mathsisfun.com/quadrilaterals.html

"http://ml.wikipedia.org/wiki/%E0%B4%9A%E0%B4%A4%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AD%E0%B5%81%E0%B4%9C%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം