ചംബ
| ചംബ | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Himachal Pradesh |
| ജില്ല(കൾ) | ചംബ |
| ജനസംഖ്യ | 20 (2001) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 996 m (3,268 ft) |
അക്ഷാംശവും രേഖാംശവും: 32°34′N 76°08′E / 32.57°N 76.13°E ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ചംബ ജില്ലയിൽ പെടുന്ന ഒരു പട്ടണവും മുനിസിപ്പൽ കൌൺസിലുമാണ് ചംബ. (ഇംഗ്ലീഷ്:Chamba). ഹിമാലയൻ നദിയായ സിന്ധൂനദിയുടെ ഉപനദിയായ രാവിയുടെ തീരങ്ങളിലാണ് ചംബ സ്ഥിതി ചെയ്യുന്നത്.
പ്രമുഖ ഹിന്ദു പുണ്യസ്ഥലമായ മണിമഹേഷ് കൈലാഷ് സ്ഥിതി ചെയ്യുന്ന ബർമോർ എന്ന സ്ഥലത്തേക്ക് ഇവിടെ നിന്ന് എത്താവുന്നതാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
AD 920 ലാണ് ചംബ രൂപപ്പെട്ടത് എന്ന് കരുതുന്നു. അന്നത്തെ രാജാവായിരുന്ന രാജാ സാഹിൽ വർമ തന്റെ മകളായ ചംബാവതിയുടെ പേരിനെ അന്വർഥമാക്കിക്കൊണ്ട് നൽകിയ പേരാണ് ചംബ എന്ന കരുതുന്നു. [1]
[തിരുത്തുക] ഭൂമിശാസ്ത്രം
ചംബ സ്ഥിതി ചെയ്യുന്നത് 32°34′N 76°08′E / 32.57°N 76.13°E അക്ഷാംശരേഖാംശത്തിലാണ്.[1] ഇത് സമുദ്രനിരപ്പിൽ നിന്നും 996 metres ഉയരത്തിലാണ്.
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
2001-ലെ സെൻസസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 20,312 ആണ്. ഇതിൽ 52% പുരുഷന്മാരും 48% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത നിരക്ക് 81% ആണ്.
[തിരുത്തുക] ചംബ ജില്ല
ചംബ പട്ടണം ഉൾപ്പെടുന്ന ജില്ലയാണ് ചംബ ജില്ല. ഇത് ഹിമാചൽ പ്രദേശ് വടക്ക് പടിഞ്ഞാറ് ആയി സ്ഥിതി ചെയ്യുന്നു. പ്രമുഖ മലമ്പ്രദേശങ്ങളായ ഡാൽഹൌസീ, ഖജ്ജർ എന്നിവ ഈ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
[തിരുത്തുക] കൂടുതൽ വായനക്ക്
- The Princely and Noble Families of the Former Indian Empire: Himachal Pradesh V. 1, by Mark Brentnall. Published by Indus Publishing, 2006. ISBN 81-7387-163-9.