ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി.പി.എസ്. - II-F കൃത്രിമോപഗ്രഹം ചിത്രകാരന്റെ ഭാവനയിൽ

ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം ശൂന്യാകാശ അധിഷ്ഠിതമായ ആഗോള ഉപഗ്രഹ നാവികവിദ്യാ വ്യൂഹം ഭൂമിയിൽ എവിടെ നിന്നുകൊണ്ടും ഏതു സമയത്തും ഏതു കാലാവസ്ഥയിലും സ്ഥാനവും സമയവും പ്രദാനം ചെയ്യുന്നു.[1] ഇതിനായി നാലോ അതിലധികമോ നേർക്കാഴ്ചക്കു തടയില്ലാത്ത ജി.പി.എസ് ഉപഗ്രഹം ആവശ്യമാണ്. അമേരിക്കൻ ഐക്യനാടുകൾ വികസിപ്പിച്ചെടുത്ത ജി.പി.എസ് ഏതൊരാൾക്കും ഒരു ജി.പി.എസ്. സ്വീകരണി ഉപയോഗിച്ച് ചില സാങ്കേതിക കുറവോടെ (സൈനിക ആവിശ്യത്തിനായി മാറ്റിയിരിക്കുന്നു) സൗജന്യമായി ലഭ്യമാണ്.

ജി.പി.എസ്. ആഗോള തലത്തിൽ സൈനികം, സാധാരണ പൗരൻ, വാണിജ്യം എന്നിവയ്ക്ക് അത്യന്താപേക്ഷിതമാണ്. ജി.പി.എസ്. സാമ്പത്തിക വളർച്ചക്കും തൊഴിൽ വർദ്ധനവിനും ആക്കം കൂട്ടി.

ചരിത്രം[തിരുത്തുക]

ജി.പി.എസ്. ൻറെ രൂപകൽപന രണ്ടാം ലോക മഹായുദ്ധകാലത്ത് വികസിപ്പിച്ചെടുത്ത (ലോറൻ), (ഡെക്കാ നാവിഗേറ്റർ) സമാനമായിരുന്നു.

ജി.പി.എസ്.നു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത് : 24 - 32 കൃത്രിമ ഉപഗ്രഹങ്ങൾ, നിരീക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള നാലു ഭൗമ കേന്ദ്രങ്ങൾ പിന്നെ അന്തിമ ഉപഭോക്താവിന്റെ കയ്യിലുള്ള ജി.പി.എസ്. സ്വീകരണി. വിവിധ കൃത്രിമ ഉപഗ്രഹങ്ങൾ പ്രക്ഷേപിക്കുന്ന തരംഗങ്ങൾ സ്വീകരിച്ച് ജി.പി.എസ്. സ്വീകരണികൾ ത്രിമാന സ്ഥാനവും (അക്ഷാംശം, രേഖാംശം, ഉയരം) സമയവും നിർണ്ണയിക്കുനുനു.24-32ൽ 4 കൃത്രിമ ഉപഗ്രഹങ്ങളീൽ നീന്നും ലഭികുന്ന സിഗ്നലുകലുടെ അടിസ്ഥാനത്തിലാണ് ജി.പി.എസ്.ഉപകരണം പ്രവർത്തിക്കുന്നത്.മൊബൈൽ ഫോൺ, കാർ, ബസ് തുടങ്ങിയ വാഹനങ്ങളിലും ജി.പി.എസ്.ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]